എന്താണ് എ.ഡി.എച്ച്.ഡി (ADH D )?

അറിവ് തേടുന്ന പാവം പ്രവാസി

അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ എന്ന എ.ഡി.എച്ച്.ഡി. സാധാരണ കുട്ടികളിലാണ് കണ്ടുവരുന്നത്. വലുതാകു മ്പോള്‍ അതിന്റെ തീവ്രത കുറഞ്ഞു കുറഞ്ഞു വരും. മുതിരുമ്പോള്‍ പ്രത്യക്ഷത്തില്‍ രോഗമുള്ളതായിപ്പോന്നും തോന്നണമെന്നില്ല. കുട്ടികളിലുണ്ടാകുന്ന സാധാരണമായ മാനസിക വൈകല്യങ്ങളില്‍ ഒന്നാണിത്. ലോകത്ത് അഞ്ചുമുതല്‍ എട്ടുവരെ ശതമാനം കുട്ടികളിലാണ് ഈയവസ്ഥ കാണുന്നതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. കൂടുതലും ആണ്‍കുട്ടികളില്‍. എ.ഡി.എച്ച്.ഡി. കുട്ടികളുടെ പഠനത്തെയും ദൈനംദിനജീവിത ത്തെയും ബാധിക്കാറുണ്ട്.
താഴെപ്പറയുന്നവയാണ് രോഗത്തിന്റെ പ്രധാനഘടകങ്ങള്‍.

⚡ശ്രദ്ധക്കുറവ് – ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക
⚡ഹൈപ്പര്‍ ആക്ടിവിറ്റി– അടങ്ങിയിരിക്കാതെ ഓടിനടക്കുകയോ അമിതമായി കലഹിക്കുകയോ സംസാരിക്കുകയോ ചെയ്യുക
⚡എടുത്തുചാട്ടം – ചിന്തിക്കാതെ തിടുക്കത്തില്‍ എടുത്തുചാടി കാര്യങ്ങള്‍ ചെയ്യുക
എല്ലാ കുട്ടികളിലും ലക്ഷണങ്ങള്‍ ഒരേപോലെ ആവണമെന്നില്ല. ശ്രദ്ധക്കുറവുമുതല്‍ ഹൈപ്പര്‍ ആക്ടിവിറ്റി വരെ ഇതിന്റെ ലക്ഷണങ്ങളായി വരാം. ഒന്നിലും ശ്രദ്ധിക്കാതിരിക്കുക, മറന്നു പോവുക, എളുപ്പത്തില്‍ ശ്രദ്ധ മാറിപ്പോവുക, ഒരു ടാസ്‌ക്കില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അത് പൂര്‍ത്തിയാക്കാതിരിക്കുക, കാര്യങ്ങള്‍ ചെയ്തു തുടങ്ങാന്‍ സമയമെടുക്കുക, വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക, ഒരിടത്ത് അടങ്ങിയിരിക്കാതിരിക്കുക, ചിന്തിക്കാതെ പ്രവര്‍ത്തിക്കുക, വരിയിലോ കളിയിലോ തങ്ങളുടെ ഊഴം വരുന്നതുവരെ ക്ഷമിക്കാന്‍ സാധിക്കാതിരിക്കുക, സംഭാഷണത്തില്‍ ആളുകളെ തടസ്സപ്പെടുത്തുക, ചോദ്യം ചോദിച്ചുതീരും മുമ്പ് വീണ്ടുവിചാരമില്ലാതെ ഉത്തരങ്ങള്‍ പറയുക, മറ്റുള്ളവവരുടെ സാധനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കുക തുടങ്ങിയവ ലക്ഷണങ്ങളാണ്. അതേസമയം, രോഗമില്ലാത്ത കുട്ടികളും ഇത്തരം ശീലങ്ങള്‍ കാണിച്ചെന്നുവരും. ലക്ഷണങ്ങള്‍ ആവര്‍ത്തിച്ചുവരികയാണെങ്കില്‍ രോഗം സംശയിക്കാം.
എ.ഡി.എച്ച്.ഡി.യുടെ കാരണങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ല. താഴെപ്പറയുന്നവ ഒരുപക്ഷേ രോഗത്തിന് കാരണമാകുന്ന ഘടകങ്ങളായേക്കാമെന്ന്‌ ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) പറയുന്നു.

💥ജനിതകകാരണം
💥ചെറുപ്പത്തിലേ മാനസികാഘാതമുണ്ടാക്കുന്ന എന്തെങ്കിലും അനുഭവം
💥മാസം തികയാതെ ജനിക്കുന്നത്
💥മസ്തിഷ്‌ക ക്ഷതം
💥ചെറുപ്പത്തില്‍ ലെഡ് പോലുള്ള പരിസ്ഥിതിയിലെ വിഷവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത്
💥ഗര്‍ഭകാലത്ത് അമ്മ പുകവലിക്കുകയോ മദ്യം ഉപയോഗിക്കുകയോ കടുത്ത സമ്മര്‍ദ്ദത്തിലൂടെയോ കടന്നുപോകുന്നത്, ലെഡുമായി സമ്പര്‍ക്കമുണ്ടാകുന്നത്.

നിങ്ങളുടെ കുട്ടിക്ക് എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യവിദഗ്ധന്റെ സഹായം തേടാവുന്നതാണ്. സ്വഭാവവൈക ല്യങ്ങളുള്ള കുട്ടികളെ കാര്യമറിയാതെ ശിക്ഷി ക്കുന്നതിനു പകരം സൈക്കോളജിസ്റ്റിന്റെയോ , സൈക്യാട്രിസ്റ്റിന്റെയോ സഹായം തേടാവുന്ന താവും ഉചിതം. എ.ഡി.എച്ച്.ഡി. പൂര്‍ണമായും ഭേദമാക്കാന്‍ കഴിയില്ല, പക്ഷേ, രോഗലക്ഷണ ങ്ങള്‍ നിയന്ത്രിക്കാന്‍ ചികിത്സ സഹായിക്കും. കൂടാതെ കുട്ടിയുടെ ദൈനംദിന പ്രവര്‍ത്തനം മെച്ചപ്പെടുത്താനുമാവും. വീട്ടിലും സ്‌കൂളിലും ഒരേപോലെ കുട്ടികള്‍ക്ക് ശ്രദ്ധ ലഭിക്കേണ്ട തുണ്ട്. മരുന്നും ഫിസിയോതെറാപ്പിയും പരിശീലനങ്ങളുമാണ് ചികിത്സയില്‍ പ്രധാനം.

You May Also Like

മെഡിക്കല്‍ സയന്‍സോ മുടിക്കല്‍ സയന്‍സോ?

നമ്മുടെ സമ്പ്രദായം അനുസരിച്ച് “അല്ലോപതിക് സിസ്റ്റം” ആണ് “ആധുനിക വൈദ്യ ശാസ്ത്രം” എന്നത് കൊണ്ട് പൊതുവേ വിവക്ഷിക്കപ്പെടുന്നത്‌ .അല്ലോപതിയില്‍ നിന്നും ഉടലെടുത്തു വന്നതും ,ജെര്‍മനിയിലെ അതിപ്രഗല്‍ഭനായ അല്ലോപതി ഭിഷഗ്വരനായിരുന്ന ഡോ .ഹാനിമാന്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ജന്മം നല്‍കിയ ഹോമിയൊപതിക് സിസ്റ്റം പോലും ഈ ഗണത്തില്‍ നാം പൊതുവേ ഉള്‍പ്പെടുത്താറില്ല .അല്ലോപതി ഭിഷഗ്വരന്മാര്‍ പൊതുവെ മറ്റു ചികിത്സാ സമ്പ്രദായങ്ങളെ സംസയത്തോടെയും ,അവജ്ഞയോടെയും ആണ് സമീപിക്കാര് . മറ്റുള്ളവരെ പൊതുവെ “ക്വാക്കുകള്‍” എന്ന മുട്ടന്‍ തെറിവാക്ക് കൊണ്ടാണ് “മോഡേണ്‍ മെഡിസിന്‍” കാര്‍ അഭിസംബോധന ചെയ്യാറ് (കംമ്യൂനിസ്ടുകാര്‍ റിവിഷനിസ്റ്റ് എന്ന് ശത്രുക്കളെ വിളിക്കുന്നതിനു സമാനമാണ് അവര്‍ക്ക് ഈ വാക്ക്‌ } അപ്പോള്‍ സ്വയം “മോഡേണ്‍” അല്ലെങ്കില്‍ ആധുനികം എന്ന് വിളിക്കുന്ന അലോപതി എത്രത്തോളം ആധുനികം ആണ് എന്നുള്ളതാണ് ഇവിടുത്തെ പരിശോധനാ വിഷയം.

എന്താണ് കരിമംഗലം അഥവാ കരിമാംഗല്യം ?

കേരളത്തിലെ സ്ത്രീകളുടെ മുഖത്ത് സാധാരണയായി കണ്ടു വരുന്ന നിറവ്യത്യാ സമാണ് chloasma (ക്ലോസ്മ ) അഥവാ കരിമംഗലം /കരിമാംഗല്യം അഥവാ മെലാസ്മ.

ഇപ്പോൾ ഭീതിപടർത്തുന്ന കുരങ്ങുപനിയെ കുറിച്ച് അറിയേണ്ടതെല്ലാം

സംഗീത് കുമാർ സതീഷ്. MONKEY POX – VIRUS മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്ന…

ഇത് കണ്ടാല്‍ പിന്നെ നിങ്ങളൊരിക്കലും മുഖക്കുരു പൊട്ടിയ്ക്കില്ല – വീഡിയോ

ആര്‍ക്കും മുഖത്ത് കുരു വരുന്നത് ഇഷ്ടമല്ല