കാർത്തിക് സുബ്ബാരാജ് ഒരു മലയാളം പടം നിർമിച്ചത് വെറുതെയല്ല എന്ന് തെളിയിക്കുന്ന ചിത്രം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
184 VIEWS

Attention please

ഒരു ഫ്ലാറ്റിൽ താമസിക്കുന്ന സിനിമ മോഹവുമായി എത്തിയ അഞ്ചു പേരുടെ കഥയാണ്. അതേസമയം ജീവിതത്തിലുടനീളം വിവിധ തരാം അടിച്ചമർത്തലുകൾ അനുഭവിക്കുന്ന ഒരു താഴ്ന്നജാതിയിൽപെട്ട ചെറുപ്പക്കാരന്റെ ജീവിതം കൂടിയാണ് അറ്റെൻഷൻ പ്ലീസ്. 5 കൂട്ടുക്കാരുള്ള ഒരു വീട്. നായകൻ സിനിമ പ്രാന്ത്, സ്ക്രിപ്റ്റ് റൈറ്റെർ ആവാൻ മോഹമുള്ള ആളാണ്. പുള്ളീടെ കഥ പറച്ചിൽ ആണ് സിനിമ മുഴുവൻ. നായകൻ കൂട്ടുകാരോട് കഥ പറയുമ്പോൾ അത് നമുക്ക് വിഷ്വൽ ആയി കാണാൻ പറ്റും. ആ ഒരു രീതിയിൽ ആണ് പുള്ളി കഥ പറയ്യുന്നത്.. പിന്നെ അതിന്റെ ബിജിഎം മേക്കിങ്ങും കൂടി ആയപ്പോൾ പടം സെറ്റ് .2 മണിക്കൂറിൽ ഒട്ടും ബോർ അടിക്കാതെ ആണ് സിനിമ ചെയ്തിരിക്കുന്നത്.. ഒരു രാത്രീ ഒരു ദിവസം നടക്കുന്ന കഥ… കഥയും അതിന് ശേഷം നടക്കുന്ന ചില പ്രശ്നങ്ങളും ആണ് സിനിമ.നായകന്റെ പെർഫോമൻസ് ഡയലോഗ് ഡെലിവറി മികച്ച സംവിധാനം കാരണം പുള്ളി ഏതൊക്കെ കഥ കൂട്ടുകാരോട് പറയുന്നുണ്ട് അതൊക്കെ നമ്മൾക്കു കാണാൻ പറ്റും.. അത്ര ഗംഭീരമായിരുന്നു ആ കഥകൾ പറയുന്ന രീതി. കാർത്തിക് സുബ്ബാരാജ് ഒരു മലയാളം പടം നിർമിച്ചത് വെറുതെയല്ല എന്ന് തെളിയിക്കുന്ന ചിത്രം.വിഷ്ണു ഗോവിന്ദന്‍ , ആതിര കല്ലിങ്കല്‍, ആനന്ദ് മന്‍മഥന്‍, ശ്രീജിത്ത് ബാബു, ജിക്കി പോള്‍, ജോബിന്‍ പോള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയ്ക്കുള്ളിലെ വിവേചനവും വേര്‍തിരിവും എടുത്തുകാട്ടുന്ന ഒരു സിനിമയാണിത്. ജാതിയുടെയും നിറത്തിന്റെയും പേരില്‍ കളിയാക്കല്‍ അതിരുവിടുമ്പോള്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. ജിതിന്‍ ഐസക് തോമസ് ആണ് സംവിധാനം നിർവഹിച്ചത് .ഛായാഗ്രഹണം-ഹിമല്‍ മോഹന്‍, സംഗീതം-അരുണ്‍ വിജയ്, ശബ്ദം മിശ്രണം-ജസ്റ്റിൻ ജോസ്,എഡിറ്റര്‍- രോഹിത് വി എസ് വാര്യത്ത്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-കിഷോര്‍ പുറക്കാട്ടിരി,കല-മിലന്‍ വി എസ്, സ്റ്റില്‍സ്-സനില്‍ സത്യദേവ്, പരസ്യക്കല- മിലന്‍ വി എസ്, പ്രൊഡക്ഷന്‍ ഡിസൈന്‍-ഷാഹുല്‍ വൈക്കം,പി ആർ ഒ-എ എസ് ദിനേശ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു

ഉണ്ണിമുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചു എന്നും സ്ത്രീകൾക്ക് മാത്രമേ പണം നൽകയുള്ളൂ എന്നും നടൻ ബാലയുടെ ഗുരുതര ആരോപണം

ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ടു നടൻ ബാല രംഗത്ത്.