‘സ്ത്രീ കാഴ്ച്ചയിൽ ആകർഷകമായ ലിംഗം’ ഇങ്ങനെയൊരു ചിന്തയ്ക്കു അടിസ്ഥാനമുണ്ടോ ?

255

പുരുഷനെ സംബന്ധിച്ചിടത്തോളം അവയവത്തിന്റെ വലിപ്പമാണ് ഏറ്റവും പ്രധാനം. പുരുഷത്വത്തിന്റെ ലക്ഷണമാണെന്നും സ്ത്രീകള്‍ക്ക് ഇതിലാണു താല്‍പര്യമെന്നും പൊതുവെ ഇവര്‍ കരുതുന്നു.എ്ന്നാല്‍ സ്ത്രീയെ സംബന്ധിച്ച് പുരുഷലിംഗം ആകര്‍ഷകമാകുന്നത് മറ്റു ചില കാര്യങ്ങളാലാണ്. ഇതു സംബന്ധിച്ച് സ്വിറ്റ്‌സര്‍ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് സൂറിച്ച് നടത്തിയ പഠനത്തിലാണ് ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുന്നത്.

ഇതുപ്രകാരം സ്ത്രീ പുരുഷലിംഗം ആകര്‍ഷകമാണെന്നു വിലയിരുത്തുന്നതെങ്ങനെയെന്നറിയൂ, 20-45 വയസു വരെ പ്രായമുള്ള 105 സ്ത്രീകളില്‍ നടത്തിയ പഠനഫലമാണിത്. ലിംഗചിത്രങ്ങള്‍ ഇവരെ കാണിച്ചാണ് ഇതു സംബന്ധിച്ച പഠനഫലം വെളിപ്പെടുത്തിയത്.ലിംഗത്തിന്റെ ഷേപ്പും സ്ഥാനവും വൃഷണങ്ങളുമൊന്നും സ്ത്രീകള്‍ പ്രധാനമായിട്ടെടുക്കുന്നില്ലെന്നാണ് പഠനഫലം വെളിപ്പെടുത്തിയത്. ഇവയ്ക്കു സ്ത്രീകള്‍ കൊടുക്കുന്ന പ്രാധാന്യം കുറവുമാണ്. ഇതുപോലെയാണ് ലിംഗവലിപ്പത്തിന്റെ കാര്യവും. പൊതുവെ കരുതപ്പെടുന്നതില്‍ നിന്നും വിഭിന്നമായി ലിംഗവലിപ്പം ഇവര്‍ ലിംഗത്തിന്റെ കാര്യത്തില്‍ കുറവു പ്രാധാന്യം നല്‍കുന്നതില്‍ മൂന്നാംസ്ഥാനത്തു വരുന്നു.ലിംഗത്തിന്റെ ആകെയുള്ള ഗുണങ്ങളാണ് സ്ത്രീകള്‍ക്കു കൂടുതല്‍ പ്രാധാന്യം. അല്ലാതെ ചില പ്രത്യേക കാര്യങ്ങളല്ല.

ലിംഗത്തിന്റെ ചുറ്റളവും ചര്‍മവുമാണ് മൂന്നാമതു പ്രധാന്യം നല്‍കുന്ന ഘടകമായി സര്‍വ്വയില്‍ വെളിപ്പെട്ടത്. ലിംഗാഗ്ര ആകൃതിയാണ് പിന്നീട് സര്‍വ്വെയില്‍ തെളിഞ്ഞത്.കേവലം ലിംഗത്തിന്റെ പ്രാധാന്യത്തെ സ്ത്രീകള്‍ വിലയിരുത്തുന്നതെങ്ങനെയെന്നതിനെയെന്നറിയാന്‍ വേണ്ടി മാത്രമല്ല, പഠനം നടത്തിയത്. പുരുഷന്മാരിലെ ഹൈപോസ്പാഡിയാസ് എന്ന അവസ്ഥ ചികിത്സിയ്ക്കുന്ന ഡോക്ടര്‍മാരുടെ അറിവിലേയ്ക്കായിക്കൂടിയാണ. ലിംഗദ്വാരം ലിംഗത്തിന് അറ്റത്തെന്നതിനു പകരം ലിംഗത്തിനു കീഴെയാകുന്ന അവസ്ഥയാണ് ഹൈപോസ്പാഡിയാസ് . ഇത് നേരെയാക്കാന്‍ സര്‍ജറിയിക്കു വിധേയമാകുന്ന പുരുഷന്മാര്‍ക്ക് തങ്ങളുടെ ലിംഗം സാധാരണ പോലെ കാഴ്ചയ്ക്കു തോന്നില്ലെന്ന തോന്നല്‍ സാധാരണയാണ്. ഇതുമായി ബന്ധപ്പെട്ടു കൂടിയാണ് സര്‍വ്വെ നടത്തിയത്. എന്നാല്‍ ഇത്തരം സര്‍ജറിയ്ക്കും സുന്നത്തിനും വിധേയമായ ലിംഗം പുറംകാഴ്ചയില്‍ സാധാരണപോലെ തോന്നുന്നുവെന്നാണ് സ്ത്രീകള്‍ക്കിടിയില്‍ നടത്തിയ ഈ സര്‍വ്വെ ഫലം വെളിപ്പെടുത്തിയതും.