Atul Mohan
മലയാള സിനിമയിലെ ചില നല്ല പരീക്ഷണങ്ങൾ എതിർക്കപ്പെടുമ്പോൾ തോന്നിയത്.
1. മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ് ഒരു നല്ല പടം തന്നെ ആണെന്നാണ് എന്റെ അഭിപ്രായം. എനിക്ക് തോന്നുന്നു ഒരു വിധം ലോക സിനിമ കാണുന്ന, പല തരം സിനിമാ ശാഖകൾ പരിചയമുള്ള വിശാല മനസ്സുള്ള പ്രേക്ഷകർക്ക് ഈ സിനിമ സ്വീകാര്യം ആവും എന്ന്.
2 . തെറികളുടെ കാര്യം. തെറികളും ദ്വയാർത്ഥപ്രയോഗങ്ങളും അരോചകം ആവുന്നത് അത് ആസ്ഥാനത്തു വരുമ്പോഴും, സ്വാഭാവിക ഭാഷ പ്രയോഗത്തിൽ നിന്നും ഒരുപാട് വ്യതിചലിക്കുമ്പോഴും ആണ്. ചുരുളിയും ഈ സിനിമയും ചിലർ താരതമ്യപ്പെടുത്തുന്നത് കണ്ടു. ഒന്നാമത് ഒരേ തട്ടിൽ താരതമ്യപ്പെടുത്തേണ്ടതല്ല ഇവ. ഈ സിനിമ നമ്മുടെ സമൂഹത്തിൽ നടക്കുന്നതാണ് – സ്ഥിര ജീവിത സാഹചര്യങ്ങൾ ആണ്. അത് കൊണ്ട് തന്നെ ഇന്ന് ലിംഗ സമത്വം ഒക്കെ ഉള്ള കാലത്തു ആൺ പെൺ വിത്യാസം ഇല്ലാതെ പല വാക്കുകളും സ്വാഭാവിക ഭാഷയിൽ ഫ്രീ ആയി ആളുകൾ ഉപയോഗിക്കാറുണ്ട്. F – word ഇംഗ്ലീഷ് ഇൽ നിരത്തി കേൾക്കുന്നത് പോലെ. അത് കൊണ്ട് ഈ സിനിമയിൽ എന്തോ ഇത്രക്ക് മോശമുള്ളതായോ അരോചകമായോ തോന്നിയില്ല.
ചുരുളി : അത് ഫാന്റസി – മാജിക്കൽ റിയലിസം കാറ്റഗറി ആണ്. അതിൽ പറയുന്ന പോലെ സമൂഹത്തിലെ എല്ലാ കൊള്ളാത്തവന്മാരും കൂടി ചേർന്ന ഒരിടം. ആ ഫാന്റസി ഇൽ നിയമം പാലിക്കേണ്ട പോലീസും സുഖം കണ്ടെത്തുന്നതിലാണ് സിനിമ ഇലെ സാമൂഹിക പാഠം ഇരിക്കുന്നത്. ഒരു ദാക്ഷണ്യവും മാന്യതയും ഇല്ലാത്ത ചില പോലീസും സാമൂഹിക വിരുദ്ധരും നിയമമില്ലാത്തിടത്തു കൂടി ചേർന്നാൽ ഒരു “ലിറ്റററി ഫെസ്റ്റ്” (സാഹിത്യ മേള) അല്ല പ്രതീക്ഷിക്കേണ്ടത്. പുതിയ തെറികൾ പോലും നൈമിഷികമായി ഉൾതിരിഞ്ഞു വരികയെ ഉള്ളു. പോലീസ് തന്റെ എക്സ്പീരിയൻസ് ഇൽ നിന്നും കള്ളന്മാരെ കൂടുതൽ വിദഗ്ദമായി തെറ്റുകൾ ചെയ്യാൻ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ആകെ ഗെതി കേട്ട, എന്നാൽ ആ കൂട്ടർക്കെല്ലാം ഇഷ്ടപ്പെട്ട ഒരു മായിക ലോകം പിറക്കും. ഇതിൽ അത് കൊണ്ട് തന്നെ തെറി അരോചകം അല്ല.
സത്യത്തിൽ തെറി അരോചകം ആയ സിനിമകൾ. മോൺസ്റ്റർ , ആറാട്ട്, പഴയ ചില ക്ലാസിക്കൽ ജാതി-വെറി ഡയലോഗുകൾ (‘പുലയാടി’, ‘ചെറ്റ’ പ്രയോഗങ്ങൾ) ഒക്കെ ആണ്.. അത് അനാവശ്യവും വളരെ ഒരു വിഭാഗത്തെ താറടിക്കുന്നതും ആണ്. യഥാർത്ഥ ജീവിതത്തിൽ ഇതിലെ ഏതെങ്കിലും മനുഷ്യർ ഇങ്ങനെ പെരുമാറിയാൽ പോലീസ് കേസ് ആണ്. യഥാർത്ഥ ജീവിതം എന്ന് പറയാൻ കാരണം മോൺസ്റ്റർ ഓ ആറാട്ടു ഗോപനോ ചുരുളി ഗ്രാമത്തിൽ അല്ലാത്ത കൊണ്ടാണ്. അവർ അവിടെ ആയിരുന്നെങ്കിൽ അത് അരോചകം ആവില്ലായിരുന്നു ഇത്രയ്ക്ക് .