Aswathy S Krishnan
മമ്മൂട്ടിയുടേതായി റീ റിലീസിന് എന്തുകൊണ്ടും യോഗ്യമായ സിനിമ ഓഗസ്റ്റ് 1 അല്ലെ ?
അധികം ഒച്ചപ്പാടോ, ബഹളമോ, ഡയലോഗുകളോ ഒന്നുമില്ലാതെ നല്ല കൂൾ കൂളായി പോകുന്ന ഒരു ഇൻവെസ്റ്റിഗേഷൻ സിനിമ. കഥയോ, തിരക്കഥയോ അല്ല അതിലുപരി ഈ സിനിമയുടെ സീനുകളും സംഭാഷണവുമാണ് ഏറെ ഇഷ്ടം.മണികണ്ഠതേവർ, വിശ്വം എന്ന രണ്ടു വ്യവസായ പ്രമുഖർ. കഴുത്തുമുട്ടം വാസുദേവൻ, എരിഞ്ഞിയിൽ അബൂബക്കർ, തോമസ് എന്നിങ്ങനെ നാല് എം എല്ലേമാർ ഇത്രയും പേരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി കെ ജി രാമചന്ദ്രൻ എന്ന KGR നെ വധിക്കാൻ ഒരു ഗൂഡാലോചന തയാറാകുന്നു. പക്ഷേ ആ ഗൂഡാലോചന നടപ്പായാൽ താൻ എന്താണോ ആഗ്രഹിക്കുന്നത് അത് നടക്കില്ല എന്നറിഞ്ഞ കഴുത്തുമുട്ടം ആ പദ്ധതിയെ ഒറ്റുകൊടുക്കുന്നു. അതനുസരിച്ചു അയാൾ ഒരു പാതിരാത്രിയിൽ പത്രമോഫീസിൽ വിളിച്ചു ഗോപു എന്ന പത്രാധിപർക്ക് ഒരു അനോണിമസ് ഫോൺ കാൾ കൊടുക്കുന്നു
“മുഖ്യമന്ത്രി KGR കൊല്ലപ്പെടും ഏതാനും ദിവസങ്ങൾക്കുള്ളിൽ ”
ആ സന്ദേശത്തിന്റെ വേര് പിടിച്ചു ഗോപു തന്റെ സുഹൃത്തും, DYSP യുമായ പെരുമാൾ എന്ന ഉദ്യോഗസ്ഥനെ അറിയിക്കുന്നു. തുടർന്ന് അയാൾ ഉൾപ്പെടെ ഒരു ടീം അന്വേഷണം നടത്തുകയും അജ്ഞാതനായ ആ കൊലയാളിയെ വധിക്കുകയും മുഖ്യമന്ത്രിയുടെ ജീവൻ രക്ഷിക്കുന്നതുമാണ് കഥയുടെ രത്നച്ചുരുക്കം…
കഥാപാത്ര സൃഷ്ടി എന്ന് പറഞ്ഞാൽ ഇതാണ് 🙏🏻. വില്ലനോ നായകനോ, പ്രധാനമോ അപ്രധാനമോ ഏതുമാകട്ടെ ഒരൊറ്റ മിസ്കാസ്റ്റിംഗ് പോലുമില്ല.. ആരാണ് കൂടുതൽ തിളങ്ങിയത് പെരുമാളായി മമ്മൂട്ടിയോ അതോ മേത്ത, സക്കറിയ, ഗോമസ്, നിക്കോളാസ് അങ്ങനെ പല പേരുകളിൽ വരുന്ന മരിയ്ക്കുമ്പോഴും ശരിക്കൊരു പേര് പോലുമില്ലാത്ത വില്ലൻ ക്യാപ്റ്റൻ രാജുവോ? അതിൽത്തന്നെ ഓരോ വട്ടവും ആ വില്ലനെ കാണിക്കുമ്പോൾ ഉള്ള ബാക്ഗ്രൗണ്ട് മ്യൂസിക്, അയാളുടെ പല പല വേഷപ്പകർച്ചകൾ. ഗംഭീരം!
ഇനി ഉള്ളത് പോലീസ് സീനുകളാണ്.( ജി കെ പിള്ള അസീസ് ) (അസീസ് മമ്മൂട്ടി ) (ജി കെ പിള്ള മമ്മൂട്ടി ) (അസീസ് മമ്മൂട്ടി ജി കെ പിള്ള ) ഏത് കോമ്പിനേഷൻ സീൻ ആയാലും ഈ സിനിമയിൽ പോലീസ് രംഗങ്ങളിലെ ഒരു വൈബ്…!!! ശരിക്കും അസീസും ജികെ പിള്ളയുമൊക്ക വിട വാങ്ങിയതിലൂടെ മലയാളസിനിമയ്ക്കുണ്ടായ നഷ്ടമേ…
“നിങ്ങൾ പൊയ്ക്കോളൂ, നിങ്ങൾ തിരിച്ചു വരുന്നത് വരെ നിങ്ങളുടെ മുഖ്യമന്ത്രിയെ ഞാൻ സംരക്ഷിച്ചു കൊള്ളാം ”
“അല്ല സർ ബൈ ഇലക്ഷനും മുഖ്യമന്ത്രിയുടെ അസാസിനുമായി എന്താ ബന്ധം “?
“എനിക്കറിയില്ല ഞാൻ രാഷ്ട്രീയക്കാരനല്ല ”
“ഈ ബൈ ഇലക്ഷൻ കഴിയുന്ന വരെ അങ്ങേരു ജീവിച്ചിരിക്കുമോ സർ ”
“അത് പറയാൻ ഞാൻ ജ്യോത്സ്യനുമല്ല ”
അങ്ങനെ ഒക്കെ ഉള്ള നല്ല രസമുള്ള ഡയലോഗുകൾ..
സുകുമാരൻ, മാമുക്കോയ, ഉർവശി, ജഗതി, പ്രതാപചന്ദ്രൻ, KPAC സണ്ണി, ശ്രീകാന്ത്, ഇന്നസെന്റ് അങ്ങനെയങ്ങനെ ഒരിക്കലും മടുക്കാത്ത ഒത്തിരി നല്ല നടന്മാരുടെ നല്ല നല്ല കഥാപാത്രങ്ങൾ…
അതിൽത്തന്നെ ഇത്തിരി നേരമേ ഉള്ളൂ എങ്കിലും ലിസി 😍 അവർ വളരെ വളരെ ക്യൂട്ട് ആയും നന്നായി പെർഫോം ചെയ്തതായും തോന്നി. ലിസി വളരെ ഭംഗി ഉള്ള ഒരു നടി എന്നതിലുപരി ഒത്തിരി റേഞ്ച് ഉള്ള ഒരു നടിയായൊന്നും തോന്നിയിട്ടില്ല, പക്ഷേ ഈ സിനിമയിൽ ലിസി ഒത്തിരി നന്നായി അഭിനയിച്ചപോലെ തോന്നി..ഇനി പറയൂ, മമ്മൂട്ടിയുടേതായി റീ റിലീസ് ന് എന്തുകൊണ്ടും യോഗ്യമായ സിനിമ ഓഗസ്റ്റ് 1 അല്ലെ???