ഓഗസ്റ്റ് 15 ന് നമ്മോടൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
212 VIEWS

ഓഗസ്റ്റ് 15 ന് നമ്മോടൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങൾ

ആഷ്‌ന സുൽഫിക്കർ

ലോകം കണ്ടതിൽ വെച്ചേറ്റവും ശക്തമായ ജനാധിപത്യ, മതേതര രാജ്യം എന്നഭിമാനത്തോടുകൂടി അവകാശപ്പെടുന്ന ഭാരതം സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസ്സിലേക്ക് പറന്നുയർന്നിട്ട് എഴുപത്തഞ്ചു വർഷങ്ങൾ പിന്നിട്ടു… വർഷങ്ങളോളം നീണ്ടുനിന്ന സഹനസമരങ്ങൾക്കും രക്തച്ചൊരിച്ചിലുകൾക്കുമൊടുവിൽ, 1947 ആഗസ്റ്റ് 15 ന്, ഇരുന്നൂറ് വർഷത്തെ തങ്ങളുടെ കോളനിവാഴ്ച അവസാനിപ്പിച്ച് ബ്രിട്ടീഷുകാർ പടിയിറങ്ങുമ്പോൾ ഓരോ ഭാരതീയന്റെയും സ്വാതന്ത്രം എന്ന സ്വപ്നം സാക്ഷാത്കരിക്ക പ്പെടുകയായിരുന്നു…

എഴുപത്തഞ്ചാണ്ടുകൾക്കിപ്പുറം ആവേശമൊട്ടും ചോരാതെ സ്വാതന്ത്ര്യത്തിന്റെ വാർഷിക ദിനത്തിൽ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമെന്നോണം രാജ്യമൊന്നാകെ ത്രിവർണ പതാകകൾ ഉയർന്നുപൊങ്ങുന്നു.. ….. ഭാരതീയരായ നാം സ്വാതന്ത്രത്തിന്റെ മാധുര്യം നുണയുമ്പോൾ നമ്മോടൊപ്പം സ്വതന്ത്രദിനം ആഘോഷിക്കുന്ന മറ്റു രാജ്യങ്ങൾ ഉണ്ടെന്നുള്ളത് ചരിത്രകുതുകികൾക്കും നിരീക്ഷകർക്കും ഒരേ പോലെ കൗതുകകരമായ വാർത്തയാണ്… ബഹ്‌റൈൻ, ഉത്തര കൊറിയ, ദക്ഷിണ കൊറിയ, ലിച്ചെന്റസ്റ്റൈൻ എന്നീ രാജ്യങ്ങളാണ് ആഗസ്റ്റ് 15നു സ്വതന്ത്രദിനഘോഷിക്കുന്ന മറ്റു രാജ്യങ്ങൾ….

യുണൈറ്റഡ് കിംഗ്ടം ഓഫ് ബഹറെയ്ൻ
———————————————
അനശ്വരതയുടെ തീരമെന്നും, ഭൂമിയിലെ പറൂദീസയെന്നുമുള്ള അപരനാമത്താൽ അറിയപ്പെടുന്ന ബഹറൈൻ എന്ന ദ്വീപ് സമൂഹം പേർഷ്യൻ ഉൾക്കടലിലെ തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന രാജ്യമാണ്… രണ്ട് സമുദ്രങ്ങൾ എന്നാണ് ബഹ്റൈൻ എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് …. അതിപുരാതന കാലം മുതലേയുള്ള ചരിത്രം പരിശോധിക്കുമ്പോൾ ദിൽമുൻ, ടൈലോസ്, അവ്വൽ എന്നീ മഹത്തായ മൂന്ന് നാഗരികതകളുടെ ഈറ്റില്ലമായിരുന്നു ഇവിടം … സാമ്രാജ്യത്വ അധിനിവേശങ്ങൾക്കും, വെട്ടിപ്പിടിക്കലുകൾക്കുമെല്ലാം ലോകം സാക്ഷ്യം വഹിക്കുമ്പോൾ ഭൂപ്രകൃതിയുടെ സവിശേഷത കൊണ്ടും, ശുദ്ധജല ഉറവകളും ഈന്തപ്പന തോട്ടങ്ങൾ കൊണ്ടനുഗ്രഹീതമായ ഈ ദ്വീപും വിദേശ രാജ്യങ്ങളുടെ കൈകടത്തലുകളിൽ നിന്ന് മുക്തരായിരുന്നില്ല…. പുരാതന അസിറിയൻ, ബാബിലോണിയൻ ഗ്രീക്ക് എന്നീ വിദേശശക്തികളുടെ അധിനിവേശത്തിനൊടുവിൽ അറബികൾ ഇവിടെ വേരുറപ്പിച്ചു….. പിന്നീട് പോർച്ചുഗീസ് യാത്രികനായ വാസ്കോഡഗാമയുടെ നേതൃത്വത്തിൽ ഏഷ്യയിലേക്കുള്ള സമുദ്രപാതയുടെ കണ്ടുപിടുത്തം ഏഷ്യയിലെയും, മിഡിൽ ഈസ്റ്റ്‌ രാജ്യങ്ങളിലും തങ്ങളുടെ അധികാരം ഉറപ്പിക്കാൻ അവരെ സഹായിച്ചു… ബഹറൈനിൽ നിന്നുള്ള പവിഴ വ്യാപാരത്തിലാണ് പോർച്ചുഗീസുകാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്..

എന്നാൽ യൂറോപ്പ്യൻ ശക്തികൾക്കു മുന്നിൽ തങ്ങൾക്ക് അടി പതറിയപ്പോൾ എൺപതു വർഷക്കാലത്തെ പോർച്ചുഗീസ് തേർവാഴ്ച അവസാനിക്കുകയായിരുന്നു…..നാൽപതു വർഷക്കാലത്തെ ഭരണം കാഴ്ചവെച്ച്, ഏകദേശം 1968 ഓടുകൂടി ബ്രിട്ടീഷ് ശക്തികൾ അവരുടെ തിരിച്ചുപോക്ക് പ്രഖ്യാപിച്ചു… അടിച്ചമർത്തലുകളിൽ നിന്നും, വിദേശ സ്വാധീനത്തിൽ നിന്നും മുക്തരായ ബഹ്‌റൈൻ ഒരു സമ്പൂർണ്ണ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചത് 1971 ഓഗസ്റ്റ് 15 നാണ്… ഇന്ന് അൽ ഖലീഫ കുടുംബത്തിന്റെ നേതൃത്വത്തിൽ അഭൂത പൂർവ്വമായ പുരോഗതിയിലേക്ക് കുതിക്കുന്ന ബഹറൈന്റെ ഭരണഘടന നിലവിൽ വന്നതാകട്ടെ 1973 ലാണ്….

ഉത്തരകൊറിയ( ഡെമോക്രാറ്റിക് പീപ്പിൾ റിപ്പബ്ലിക് ഓഫ് കൊറിയ), ദക്ഷിണ കൊറിയ( റിപ്പബ്ലിക് ഓഫ് കൊറിയ)
————————————————-
ബാഹ്യശക്തികളുടെ അനാവശ്യ ഇടപെടലുകൾ നിമിത്തം ഏകീകൃത സർക്കാറിന് കീഴിൽ വരേണ്ട രാജ്യം വിഭജിക്കപ്പെടുക… സ്വാതന്ത്ര്യാനന്തരം കൊറിയ എന്നഒരൊറ്റ രാജ്യം സ്വപ്നം കണ്ട ജനത ആഭ്യന്തര കലാപങ്ങൾക്കും സംഘർഷങ്ങളുമിരയാവുക…. ഇതായിരുന്നു സ്വാതന്ത്ര്യാനന്തരം കൊറിയൻ ജനത നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി… വടക്കു കിഴക്കൻ ഏഷ്യയിലെ ഉപദ്വീപായ കൊറിയ 1910മുതൽ 1945 വരെ ജപ്പാന്റെ കോളനിയായിരുന്നു… നിഷ്ഠൂരമായ ഭരണം കാഴ്ചവെച്ച ജപ്പാൻ സർക്കാറിനോടുള്ള കടുത്ത എതിർപ്പിന്റെ ഫലമായിരണ്ടാം ലോക മഹായുദ്ധകാലത്തു താത്കാലിക കൊറിയൻ സർക്കാർ ജപ്പാനുമായുള്ള യുദ്ധം പ്രഖ്യപിച്ചു…

രണ്ടാം ലോക മഹായുദ്ധത്തിലെ നാണംകെട്ട തോൽവിയ്ക്ക് ശേഷം ജപ്പാൻ കൊറിയയിലെ മുപ്പത്തഞ്ചുവർഷത്തെ അധിനിവേശം അവസാനിപ്പിക്കുകയായിരുന്നു… 1945 ഓഗസ്റ്റ് 15ന് പൂർണ്ണ സ്വതന്ത്രരായ കൊറിയയുടെ ഉത്തരഭാഗം സോവിയറ്റ് യൂണിയനും, ദക്ഷിണഭാഗം അമേരിക്കയും സ്വന്തമാക്കി… സോവിയറ്റ് യൂണിയന്റെ കീഴിലെ ഉത്തര കൊറിയ സ്വേച്ഛാധിപത്യത്തിലധിഷ്ഠിതമായ ‘ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ’ എന്ന പേരിൽ അറിയപ്പെടുന്നു… അമേരിക്കൻ നിയന്ത്രണത്തിന് കീഴിലുള്ള ദക്ഷിണകൊറിയയാവട്ടെ ജനാധിപത്യത്തിന്റെ മഹത്തായ മൂല്യങ്ങൾ ഉൾക്കൊണ്ട്’ റിപ്പബ്ലിക് ഓഫ് കൊറിയ ‘എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി….

പ്രിൻസിപ്പാലിറ്റി ഓഫ് ലീചെയിൻസ്റ്റൈൻ
————————————————-

ആഗോളതലത്തിൽ ആണവായുധങ്ങളും ആയുധശേഖരങ്ങളുമൊരുക്കി, സ്വന്തം രാജ്യത്തിന്റെ അരമനകളിൽ യുദ്ധങ്ങളും യുദ്ധതന്ത്രങ്ങളും മെനയുന്ന ലോകരാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വന്തമായി സായുധസേനയോ, പടയാളികളോ ഇല്ലെന്ന് അവകാശപ്പെടുന്ന ഒരു രാജ്യം എന്തുകൊണ്ടും നമ്മെ അത്ഭുതപ്പെടുത്തുന്നു…. റൈൻ നദീതീരത്ത്, ആൽപ്പ്സ്പർവ്വത നിരകളുടെ സംരക്ഷണത്തിൽ ആസ്ട്രിയയും, സ്വിറ്റ്സർലന്റുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് അധികമാരും കേൾക്കാത്ത ലിച്ചെൻസ്റ്റൈൻ…. ലോകത്തിലെ ആകെ രാജ്യങ്ങൾ എടുത്തു നോക്കിയാൽ ആറാമത് ചെറിയതും, യൂറോപ്പിലെ നാലാമത് ചെറിയതുമായ രാജ്യമാണ് ലീചെന് സ്റ്റൈൻ… പുരാതന, മധ്യമകാലഘട്ടത്തിൽ വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ലിചെൻസ്റ്റൈൻ …. 1815ൽ പരമാധികാര രാഷ്ട്രമായി പ്രഖ്യാപിച്ചതിനുശേഷം ജർമ്മൻ കോൺഫെഡറേഷൻ ഭാഗമായിമാറി …. എന്നാൽ 1866 ജർമൻ കോൺഫെഡറേഷൻ പിരിച്ചുവിട്ടതിന് ശേഷം ലീച്ചെയ്ൻസ്റ്റൈൻ പൂർണ്ണ സ്വതന്ത്ര രാഷ്ട്രമായി…. ഒന്നാം ലോകമഹായുദ്ധകാലത്തും രണ്ടാം ലോകമഹായുദ്ധകാലത്തും നിഷ്പക്ഷ സമീപനമായിരുന്ന ലീചെയിൻസ്റ്റൈൻ കൈകൊണ്ടത് …. പൊതുവേ സമാധാനപ്രിയരായിരുന്ന ലീച്ചെയ്ൻസ്റ്റൈൻ ജനത 1940 ഓഗസ്റ്റ് 15നാണ് ആദ്യമായി ദേശിയ സ്വാതന്ത്ര്യദിനമായി ആഘോഷിച്ചത് …. ഇതിന് പിന്നിൽ ഒരു ചെറുത്തുനിൽപ്പിന്റെ കഥയുണ്ട് … ചെറു രാജ്യങ്ങൾക്ക് സ്വയം നിലനിൽപ്പിനായുള്ള അവകാശമില്ലെന്നുള്ള അഡോൾഫ് ഹിറ്റ്ലറുടെ പ്രഖ്യാപനം അവിടുത്തെ ജനങ്ങളുടെ ദേഹസ്നേഹത്തെ വ്രണപ്പെടുത്തിയിരുന്നു ….. ഈ അവകാശവാദത്തിനെതിരായുള്ള ശക്തമായ എതിർപ്പിന്റെ ഫലമാണ് ആഗസ്റ്റ് 15ന് ആഘോഷിക്കുന്ന സ്വാതന്ത്ര്യദിനം…..1938 മുതൽ 1989 വരെ രാജ്യം ഭരിച്ചിരുന്ന പ്രിൻസ് ഫ്രാൻസ് ജോസഫിന്റെ ജന്മദിനത്തിന്റെ ഓർമ്മ പുതുക്കലായും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു വരുന്നു.ലോകം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ എത്തിനിൽക്കുമ്പോഴും സാമ്രാജ്യത്വ അധിനിവേശങ്ങൾ ഇന്നും തുടർക്കഥയാകുന്നു… ലോകത്തിന്റെ പല കോണിലായി പാരതന്ത്രത്തിന്റെ കൈപ്പുനീരു കുടിക്കുന്ന ജനതകൾ സ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളി കൂട്ടുമ്പോൾ സ്വാതന്ത്രം എന്ന വാക്കിന്റെ യഥാർത്ഥ മൂല്യങ്ങൾ ഉൾക്കൊണ്ട്‌ നമ്മുക്ക് സ്വാതന്ത്രദിനമാഘോഷിക്കാം…..

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു

ഉണ്ണിമുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചു എന്നും സ്ത്രീകൾക്ക് മാത്രമേ പണം നൽകയുള്ളൂ എന്നും നടൻ ബാലയുടെ ഗുരുതര ആരോപണം

ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ടു നടൻ ബാല രംഗത്ത്.