Muhammed Sageer Pandarathil
ഇന്ന് മലയാള ചലച്ചിത്രനടൻ അഗസ്റ്റിന്റെ ഓർമദിനം
കുന്നുമ്പുറത്ത് മാത്യുവിന്റെയും റോസിയുടെയും മകനായി 1955 ജൂലായ് 30 ആം തിയതി കോഴിക്കോട് കോടഞ്ചേരിയിൽ അഗസ്റ്റിൻ ജനിച്ചു. നാടകവേദികളിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച ഇദ്ദേഹം 1975 ൽ തോമശ്ലീഹ എന്ന ചിത്രത്തിലൂടെ സിനിമയിലേയ്ക്ക് പ്രവേശിച്ചു. 1986 ൽ ഇറങ്ങിയ ഗാന്ധിനഗർ സെക്കന്റ് സ്റ്റ്രീറ്റ് എന്ന സിനിമയിലെ അഭിനയം അദ്ദേഹത്തെ അറിയപ്പെടുന്ന നടനാക്കി മാറ്റി. തുടർന്ന് നൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. അവയിൽ പലതും വില്ലൻ വേഷങ്ങളും കോമഡി വേഷങ്ങളുമായിരുന്നു.
ഏകലവ്യൻ, കമ്മീഷണർ, ദേവാസുരം, ചന്ദ്രലേഖ, ആറാംതമ്പുരാൻ, കാഴ്ച്ച, കഥപറയുമ്പോൾ, ഇന്ത്യൻ റുപ്പി തുടങ്ങിയവയാണ് അദേഹം അഭിനയിച്ച ചില പ്രധാന സിനിമകൾ. 2003 ൽ മിഴിരണ്ടിലും എന്ന സിനിമ നിർമ്മിച്ചുകൊണ്ട് സിനിമ നിർമ്മാണ മേഖലയിലും അദ്ദേഹം കൈവച്ചു. 2009 ൽ വന്ന പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം അതിൽ നിന്നും രോഗമുക്തി നേടി വീണ്ടും അഭിനയ രംഗത്ത് തിരികെയെത്തി.എന്നാൽ 2013 ൽ ഒരു ഹോട്ടലിൽ ഉണ്ടായ വീഴ്ച്ചയെ തുടർന്ന് അസുഖം കൂടി വീണ്ടും ആശുപത്രിയിലായി അദ്ദേഹം 2013 നവംബർ 14 ആം തിയതി അദ്ദേഹം കോഴിക്കോട്ടെ ബേബി മെമോറിയൽ ആശുപത്രിയിൽ വച്ച് അന്തരിച്ചു. കടൽ കടന്നൊരു മാത്തുക്കുട്ടി/ഷട്ടർ തുടങ്ങിയ സിനിമകളിലായിരുന്നു അദേഹം അവസാനമായി അഭിനയിച്ചത്.ഹൻസിയാണ് അദ്ദേഹത്തിന്റെ ഭാര്യ/ചലച്ചിത്ര നടി ആൻ അഗസ്റ്റിൻ/ജീത്തു എന്നിവരാണ് മക്കൾ.