സുഹൃത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായ മകളുടെ വിവാഹം, അച്ഛന്റെ സ്ഥാനത്ത് നിന്ന് കൈപിടിച്ച് നിങ്ങൾ നടത്തിയത് കണ്ടപ്പോൾ ഒരുപാട് വർഷങ്ങൾക്കിപ്പുറം ഇന്നും വളരെ ബഹുമാനം തോന്നുന്നു

    107

    Shameer Babu

    സിനിമാ മോഹിയായിരുന്ന അഗസ്റ്റിനെ സിനിമയിലേക്ക് കൊണ്ടുവന്നത് രഞ്ജിത്ത് ആണ് .. തന്റെ തിരക്കഥകളിൽ ഒരു കഥാപാത്രം അഗസ്റ്റിനും ആയിരുന്നു , സംവിധാനം ചെയ്തപ്പോഴും .. മിഴിരണ്ടിലും എന്ന രഞ്ജിത്ത് സിനിമ നിർമ്മിച്ചത് അഗസ്റ്റിൻ ആണ് .രോഗാതുരൻ ആയിരുന്നപ്പോൾ പോലും അഗസ്റ്റിനെ ഇന്ത്യൻ റുപ്പിയിലൂടെ വീണ്ടും അവതരിപ്പിച്ചത് രഞ്ജിത്ത് ആണ് .ഇതൊക്കെ സിനിമയിലുള്ളപ്പോഴുള്ള സിനിമാസൗഹൃദകഥകൾ.

    പക്ഷേ സുഹൃത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായ മകളുടെ വിവാഹം , അച്ഛന്റെ സ്ഥാനത്ത് നിന്ന് കൈ പിടിച്ച് നിങ്ങൾ നടത്തിയത് കണ്ടപ്പോൾ ഒരുപാട് വർഷങ്ങൾക്കിപ്പുറം ഇന്നും വളരെ ബഹുമാനം തോന്നുന്നു , താങ്കൾ സൃഷ്ടിച്ച കഥാപാത്രങ്ങൾക്കും മുകളിൽ !

    **