ഔറംഗസേബിന്റെ ചരിത്രം സംഘ് പരിവാർ വളച്ചൊടിക്കുന്നതോ ?

93

ഔറംഗസേബിന്റെ ചരിത്രം സംഘ് പരിവാർ വളച്ചൊടിക്കുന്നു.
Augustus George എഴുതുന്നു

ജനങ്ങൾക്കിടയിൽ സ്പർദ്ധ വളർത്താൻ വേണ്ടി ഇന്ത്യൻ വലതുപക്ഷം സങ്കടിതമായി ചെയ്തു വരുന്ന ഉപായമാണ് മുഗൾ ഇന്ത്യ ക്കെതിരെയുള്ള വിഷം തുപ്പൽ. അവരുടെ പ്രത്യേക ടാർഗറ്റ് ആണ് ഔരംഗസേബ്. ഹിന്ദുസ്ഥാൻ ചക്രവർത്തി ആയ ഔരംഗസേബ് നെതിരെ മറാത്ത നാടുവാഴി ആയ ശിവജിയെ പുകഴ്ത്തൽ. ക്ഷേത്രങ്ങൾ തകർത്തവനാണ്,ഹിന്ദുവിനെ ക്രൂരമായി പീഡിപ്പിച്ചവൻ തുടങ്ങി മുഴുവൻ വ്യാജ ആരോപണങ്ങൾ ആണ്.വസ്തുത എന്താണെന്ന് വച്ചാൽ ചക്രവർത്തി ക്ഷേത്രങ്ങളുടെ സംരക്ഷകനും ഹിന്ദു സമൂഹത്തിൻറെ well being നോക്കിയിരുന്ന ഭരണാധികാരിയും ആയിരുന്നു എന്നുള്ളതാണ്. മറ്റു മുഗൾ രാജാക്കന്മാരെപ്പോലെ തന്നെ ഇസ്‌ലാമിക് റൂൾ ആയിരുന്നു ഇദ്ദേഹത്തിൻറേതും.

എന്നാൽ പ്രജകൾക്ക് മുഴുവൻ നീതി നടപ്പാക്കുന്ന കാര്യത്തിൽ മറ്റു ചക്രവർത്തികളെക്കാൾ ഒരു പടി മുന്നിൽ ആയിരുന്ന് ഔരംഗസേബ്. അദ്ദേഹത്തിന്റെ കാര്യത്തിൽ സങ്കികൾക്കുള്ള പ്രത്യേക വൈരാഗ്യത്തിന് കാരണം പ്രധാനമായും ശിവാജിയുടെ സമകാലീനനായിരുന്നു എന്നതാണ്. ഔരംഗസേബുമായി താരതമ്യം ചെയ്‌താൽ സമകാലീന യൂറോപ്യൻ soverign ശക്തികളുടെ മതസ്വാതന്ത്ര്യ നിക്ഷേധം അക്ഷരാർത്ഥത്തിൽ Shocking നിലവാരം ആണ് ഉള്ളത്. അതേസ്ഥാനത്തു ഔരംഗസേബ് ഹിന്ദു ക്ഷേത്രങ്ങൾക്ക് സ്റ്റേറ്റ് സെക്യൂരിറ്റി ആണ് നൽകിയത്.പരിവാറുകൾക്കു വിവരമില്ലെന്നു മാത്രമല്ല നെറികെട്ടവരും കൂടി ആകുന്നതു ഇതുമായി ചേർത്ത് വായിക്കാം.

ഇക്കാര്യത്തിലുള്ള ഔരംഗസേബ് ന്റെ വിഷൻ അദ്ദേഹം Mewar ലെ രജപുത്ര രാജാവിന്(Rana Raj Sing ) അയച്ച കത്തിൽ(നിഷാൻ) poetic ശൈലിയിൽ എഴുതിയിട്ടുണ്ട്.എല്ലാ വിഭാഗം ജനങ്ങളും സ്നേഹത്തിലും സഹവർത്തിത്വത്തിലും കഴിയാൻ വേണ്ട നടപടികൾ എടുക്കണം എന്നാണു ഉപദേശം.ഏതെങ്കിലും ഉദ്യോഗസ്ഥർ അതിനു വിഖാതമായി പ്രവർത്തിക്കുമ്പോൾ പ്രോസ്‌പെരസ്‌ ആയ ക്രിയേഷനും ഡിവൈൻ ഫൗണ്ടേഷനും നശിക്കുകയാണ് ചെയ്യുക എന്ന് ഔരംഗസേബ് രാജ് സിങ് നെ ഉപദേശിക്കുന്നു. ചക്രവർത്തി മുസ്ലിം ആയതു കൊണ്ട് സ്വന്തം വിശ്വാസ്സത്തിൽ ബേസ് ചെയ്താണ് പറഞ്ഞിരുന്നത് എന്ന് മാത്രമേ ഉള്ളു.
1659 ൽ ബനാറസ് ലെ ലോക്കൽ മുഗൾ ഉദ്യോഗസ്ഥർക്ക് എഴുതിയ കത്തിൽ അവിടെയുള്ള ക്ഷേത്രത്തിലെ ഭരണത്തിലൊന്നും അനാവശ്യമായി ഇടപെടരുതെന്നും ബ്രാഹ്മണരെയും സന്യാസിമാരെയും ബുദ്ധിമുട്ടിക്കരുതെന്നും നിർദ്ദേശം കൊടുക്കുന്നുണ്ട്. അവർ സാമ്രാജ്യത്തിനു വേണ്ടി സമാധാനമായി പ്രാർത്ഥിക്കട്ടെ . സാമ്രാജ്യം നീണാൾ വാഴാൻ വേണ്ടി അവർ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ അനുവദിക്കുക. ഇത്തരം നിരവധി കത്തുകൾ ഹിന്ദുസ്താന്റെ പലഭാഗത്തേക്കും ചക്രവർത്തി Ourangazeb Alamgir കറസ്പോണ്ടൻസ് നടത്തിയിട്ടുണ്ട്.

ഹിന്ദുകമ്മ്യൂണിറ്റിക്കു അദ്ദേഹം ലാൻഡ് അലോട്ട് ചെയ്തു നൽകാറുണ്ട്. ഹിന്ദു ആല്മീയനേതാക്കൾക്കു അദ്ദേഹം stipend ഖജനാവിൽ നിന്ന് നൽകുന്നുണ്ട്. ഉദാഹരണത്തിന് ഗുവാഹത്തി ആസ്സാമിലെ ഉമാനന്ദ് ക്ഷേത്രത്തിനു അദ്ദേഹം ലാന്ഡഗ്രാൻഡ് നൽകുകയും ആ ലാൻഡിൽ നിന്ന് revenue പിരിക്കാൻ ക്ഷേത്ര അധികാരികളെ അനുവദിക്കുകയും ചെയ്തു. ബനാറസ് ൽ Bhagavant Gosain എന്ന ഹിന്ദു മഹർഷിയെ ഹരാസ് ചെയ്യുന്ന റിപ്പോർട്ട് വന്നപ്പോൾ കൊട്ടാരത്തിൽ നിന്നും ഇടപെടലുണ്ടായി.
1687 ൽ കൊട്ടാരം വകയായി രാംജീവൻ എന്ന വ്യക്തിയെ പയസ് ബ്രഹ്മിൻസ് നു വേണ്ടി അപ്പാർട്മെന്റുകൾ നിർമ്മിക്കാൻ ചുമതലപ്പെടുത്തുകയുണ്ടായി. ഒരു മോസ്‌ക്കിനോട് ചേർന്നുള്ള സ്ഥലമാണ് നൽകിയത്. Chithrakoot എന്ന സ്ഥലത്തു ബാലാജി ക്ഷേത്രത്തെ സപ്പോർട് ചെയ്യാൻ വേണ്ടി 8 ഗ്രാമങ്ങളും taxfree ലാൻഡ് ഉം Balak Das Nirvani എന്ന സന്യാസിയെ ചുമതലപ്പെടുത്തി നൽകി.ഇവയൊക്കെ ഏതാനും ഉദാഹരണങ്ങൾ മാത്രം. അലഹാബാദിലും വൃന്ദാഅവനിലും ബീഹാറിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെല്ലാം ഇത് തന്നെ ആയിരുന്നു അവസ്ഥ. Jangam എന്ന ഒരു ശൈവ വിഭാഗത്തിൽ നിന്ന് അനധികൃതമായി പിരിച്ചെടുത്ത rent കൊട്ടാരം ഇടപെട്ടു തിരികെ നൽകുകയും അവർക്കു ഭൂമി പട്ടയം നൽകുകയും ചെയ്തിട്ടുണ്ട്.

ഇതേപോലെ ജൈനസന്യാസിമാരോടും ജൈന ക്ഷേത്രങ്ങളോടും ഉള്ള നിലപാടുകൾക്ക് പല ഉദാഹരണങ്ങൾ ഉണ്ട്. ജൈന തീർത്ഥാടനകേന്ദ്രങ്ങളായ ശത്രുതായ,ഗിർനാർ,മൗണ്ട് അബു പോലെ ഉള്ള സ്ഥലങ്ങളിൽ അവർക്കു ആശ്രമങ്ങൾ(poshala ),സത്രങ്ങൾ(Upasraya ) ഒക്കെ മുഗൾ ചക്രവർത്തി നൽകിയിട്ടുണ്ട്. ഈ കാലഘട്ടത്തിൽ നിന്നുള്ള ജൈന രേഖകളിലൊക്കെ ചക്രവർത്തിയെ സല്കൃത്യനും ആദര്ശവാനും ധീരനും ശക്തിമാനും ഒക്കെ ആയി പുകഴ്ത്തിയിട്ടേയുള്ളു. ചില അവസ്സരങ്ങളിൽ ലാൻഡ് ഗ്രാൻഡ് പോലെ ഉള്ളവ മുസ്ലിം തീവ്രന്മാരെ മയപ്പെടുത്താൻ വേണ്ടി നിർത്തിവച്ചതായി പറയുന്നുണ്ടെങ്കിലും അത് ഒരിക്കലും നടപ്പിൽ വരുത്താതെ രേഖകളിൽ ഉറങ്ങിയതായി എവിഡൻസ്‌ സജസ്റ്റ് ചെയ്യുന്നു. മാത്രവുമല്ല മുൻപ് നല്കിയിരുന്നതിനേക്കാൾ കൂടുതൽ ഭൂമി വിതരണം 1672 നു ശേഷം നടന്നതായി രേഖകൾ പ്രകാരം മോഡേൺ scholars പറയുന്നു.

ചക്രവർത്തി നീണ്ട നാൾപ്പൊത്തൊന്പതു വര്ഷം ആണ് ഭരിച്ചത്. ആരാധനാലയങ്ങൾ നശിപ്പിക്കരുത് എങ്കിലും പുതിയവ നിർമ്മിക്കാൻ പറ്റില്ല എന്ന ശരിയാ ക്ലോസ്‌ പോലും ബനാറസ് എന്ന ഒരേ ഒരു സ്ഥലത്തു മാത്രമേ നടപ്പിൽ വന്നതായി തെളിവുള്ളു. സാമ്രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ അനവധി ക്ഷേത്രങ്ങൾ ചക്രവർത്തിയുടെ കാലത്തു പുതുതായി നിർമ്മിക്കുകയാണ് ഉണ്ടായിട്ടുള്ളത്.
സങ്കിപ്പരിവാർ ഇന്ന് വ്യാപകമായി പ്രചരിപ്പിക്കുന്ന ഔരംഗസേബിൻറെ ക്ഷേത്രനശീകരണം ഒരു മിഥ്യ ആണ്. ആയിരക്കണക്കിന് ജൈന ഹിന്ദു ക്ഷേത്രങ്ങൾ ഔരംഗസേബ് മരിക്കുമ്പോഴും അതേപടി നിലനിന്നിരുന്നു. എന്നാൽ ചില ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ചരിത്രത്തിലെ ലീഡിങ് അതോറിറ്റി ആയ Richard Eaton നൽകുന്ന കണക്കു ആകെ ഒരു ഡസ്സൻ മാത്രമാണ് വിശാലമായ സാമ്രാജ്യത്തിൽ അര നൂറ്റാണ്ടിനുള്ളിൽ. ഈ തകർക്കലുകൾക്കു ഹിന്ദുമതവുമായി യാതൊരു ബന്ധവും ഇല്ല.കാരണം ഇന്ന് ഉള്ളത് പോലെ സ്റ്റേറ്റ് ഉം റിലീജിയനും ഇടയിൽ അക്കാലത്തു കൃത്യമായി ഒരു രേഖ വച്ച് തിരിച്ചിട്ടൊന്നുമില്ല. സ്റ്റേറ്റ് നു എതിരെ എന്തെങ്കിലും അന്തച്ചിദ്രപ്രവർത്തനങ്ങൾ ഒക്കെ നടക്കുകയാണെങ്കിൽ അത് ആരാധനാലയങ്ങളോ അനുബന്ധ സ്ഥാപനങ്ങളോ ഒക്കെ കേന്ദ്രീകരിച്ചാണ് നടക്കുക. മത നേതാക്കൾ ഇൻവോൾവ്ഡ് ഉം ആയിരിക്കും. വിരലിലെണ്ണാവുന്ന ഇത്തരം ചില ഡെമോളിഷൻസ് നടന്നത് അത് സ്റ്റേറ്റ് നു എതിരെ ഉള്ള പ്രവർത്തനങ്ങൾ നടന്ന ഓഫീസ്‌ എന്ന അർത്ഥത്തിൽ ഉള്ള നടപടികളാണ്. അത്തരം റിപ്പോർട്ടുകൾ സ്ഥിരീകരിച്ചാൽ ഔരംഗസേബ് മാത്രമല്ല ഹിന്ദു രാജാക്കന്മാരൊക്കെയും ക്ഷേത്രം തകർക്കും.
തകർത്തിട്ടുണ്ട്. ശിവലിംഗത്തില് കേടുപാടുകൾ വന്നാൽ രാജാവിന് ദോഷം എന്നുള്ള സംസ്‌കൃത കാവ്യം ബ്രിഹത്സംഹിത വിശ്വസിച്ച ഹിന്ദു രാജാക്കന്മാർ മറ്റു ഹിന്ദു രാജാക്കന്മാർക്ക് ദോഷം ഉണ്ടാകാൻ വേണ്ടി മനപ്പൂർവ്വം ക്ഷേത്രവും വിഗ്രഹങ്ങളും തകർക്കുമായിരുന്നു എന്ന് പറയുമ്പോൾ ഔരംഗസേബ് നെ ഔരംഗസേബ് ദി ഗ്രേറ്റ് എന്ന് വേണം വിളിക്കാൻ.

അന്തച്ചിദ്രപ്രവർത്തനങ്ങൾക്കു ഉപയോഗിച്ചെങ്കിൽ മാത്രമേ അദ്ദേഹത്തിന് ക്ഷേത്രം വെറും ഒരു കെട്ടിടം മാത്രം ആയിട്ടുള്ളു. പിന്നെ അന്നത്തെ കാലത്തെ സ്റ്റാൻഡേർഡ് വച്ച് മാത്രം ആണ് ചരിത്രപുരുഷന്മാരെ വിലയിരുത്താനും . ചില തകർത്ത ക്ഷേത്രങ്ങളുടെ സ്ഥാനത്തു മോസ്‌ക്ക് പണിതുയർത്തപ്പെടുകയും ഉണ്ടായി. അതൊരു വാണിംഗ് ആയിരുന്നു. രാജ്യദ്രോഹത്തിനു പോയാൽ ഉണ്ടാകുന്ന സീരിയസ് ആയ കൺസീക്വെൻസ് എന്ന വാണിംഗ്. ബനാറസിലെ ഗ്യാൻവ്യാപി മോസ്‌ക്കിൽ ഇപ്പോഴും പഴയ തകർത്ത ക്ഷേത്രത്തിന്റെ ഒരു കഷ്ണം ഉള്ളിൽ നിർത്തിയിട്ടുള്ളത് ഈ രീതിയിൽ മനസ്സിലാക്കിയാൽ മതിയാവും കാരണം ഔരംഗസേബ് ന്റെ വിശാലമായ കാഴ്ചപ്പാടുകൾ വിഷൻസ് നേപ്പറ്റി വ്യക്തമായ ചിത്രം ലഭ്യമാണ്. ഏതായാലും ഈ മോസ്‌ക് ഔരംഗസേബ് ന്റെ ഉത്തരവിൽ നിർമ്മിച്ചതാണോ എന്ന് വ്യക്തമല്ല,മുഗൾ രേഖകളിൽ ഇല്ല. ഔരംഗസേബ് നേപ്പറ്റി നെഗറ്റീവ് ആയി എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ തെളിവുകൾ അവയുടെ കാര്യത്തിൽ അവ്യക്തമോ അപര്യാപ്തമോ ആണെന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. നെഗറ്റീവ് റിപ്പോർട്ടുകളുടെ സ്രോതസ്സ് പ്രധാനമായും കൊളോണിയൽ കമ്പനി ആണ് . അവര് അധീനപ്പെടുത്തിയത് മുഗൾ ഹിന്ദുസ്ഥാനെ ആണല്ലോ. divide and rule എന്നൊരു തന്ത്രം അവർക്കു ഉപകാരപ്പെടും.

അന്നും ഇന്നും പരിവാർ ശക്തികൾ കൊളോണിയൽ വാലാട്ടികളും. ക്ഷേത്രങ്ങൾ തകർക്കപ്പെട്ടതിനെപ്പറ്റി ഹിന്ദുവിലും ജൈനരിലും ഉള്ള ചിന്തകന്മാർ പൊതുവിൽ അത് ചക്രവർത്തിയുടെ മതവിരോധം എന്ന് കണ്ടെത്തിയിട്ടുമില്ല അക്കാലത്തു. അവർ കലിയുഗം തിയറിയിൽ അവസ്സാനിപ്പിച്ചു . ഔരംഗസേബ് ന്റെ career ഏറെക്കുറെ കൃത്യമായി ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. സങ്കപരിവർ വ്യാജ പ്രചാരണത്തിൻറെയും നിരവധി ഫേക്ക് വെബ്സൈറ്റുകളുടെയും വഴിക്കു ചരിത്രം നിക്ഷേധിക്കുകയോ മനപ്പൂർവ്വം വളച്ചൊടിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ അവയെ ഖണ്ഡിച്ചു തന്നെ ആണ് ഗ്രന്ഥം എഴുതപ്പെട്ടിട്ടുള്ളത്. താരതമ്യേന പുതിയ ഗ്രന്ഥമാണ്. സ്റ്റാൻഡ്‌ഫോർഡ് യൂണിവേഴ്സിറ്റി പബ്ലിഷ് ചെയ്തു . രണ്ടു ദശാബ്ദത്തോളം മുഗൾ സ്റ്റഡി ചെയ്ത expert .
Following British historians of the colonial era, Indian nationalists used the last and most controversial of the Mughals in ways that simultaneously distorted Mughal history and served as goad to Hindu cultural renewal.Audrey Trushkes project of looking at Emperor Aurangzeb afresh is thus a welcome and timely one and will interest readers in academia and beyond-
B D Metcalf – University of California