തീയിടുന്നത് ആർക്കുവേണ്ടി ?

261

Augustus Morris 

തീയിടുന്നത് ആർക്കുവേണ്ടി ?

എണ്ണിയാലൊടുങ്ങാത്ത വിധം പക്ഷികളും മൃഗങ്ങളും സസ്യജാലവും അധിവസിക്കുന്ന ഒരിടം — ആമസോൺ . ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ 40 % കയ്യാളുന്ന മഴക്കാടുകൾ . മനുഷ്യൻ ഇന്നും എത്തിച്ചേർന്നിട്ടില്ലാത്ത എത്രയോ ഇടങ്ങൾ ആമസോൺ പ്രദേശത്തുണ്ട് .നമ്മളിനിയും പേരിട്ടിട്ടില്ലാത്ത സസ്യ ജന്തുജാലം സ്വന്തമായുള്ള ഭൂഭാഗം . ഉയർന്ന ജനസംഖ്യയും അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണകൂടങ്ങളും ലാറ്റിൻ അമേരിക്കയ്ക്ക് സ്വന്തം . ഖനനവും വന നശീകരണവും മറ്റും പ്രോത്സാഹിപ്പിക്കുന്ന സർക്കാരുകൾ . കോടിക്കണക്കിനു വർഷങ്ങൾ കൊണ്ട് രൂപപ്പെട്ട ഈ ആവാസ വ്യവസ്ഥയിൽ ഉണ്ടാകുന്ന കാട്ടുതീ , മനുഷ്യ നിർമ്മിതമാണ് . ഇവിടം കത്തിച്ച് ഇല്ലാതാക്കാൻ നോക്കുന്ന ആ മനസ്സുണ്ടല്ലോ , അതിനെ എന്ത് വിളിക്കണം എന്നറിയില്ല .

Previous articleമന്ത്രവാദം മലയാളിയുടെ മാറാരോഗമോ?
Next articleമോഹൻലാലിലെ നടൻ മങ്ങുകയാണോ?
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.