നേപ്പാളിന്‌ ചൈന റോഡും പാലവും നിർമ്മിച്ചുകൊടുക്കുമ്പോൾ , ഇന്ത്യ ചന്ദനമുട്ടി നൽകുന്നു

0
241
Augustus Morris
നീപ്പാളയം
( 1 ) ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു , ” അങ്കിൾ , എവറസ്റ്റ് ഇന്ത്യയിൽ അല്ലേ സ്ഥിതി ചെയ്യുന്നത് ? ”.. അല്ല എന്ന് പറഞ്ഞപ്പോൾ രാജുവിന് നിരാശ തോന്നി . ലോകത്ത് ഏറ്റവും ഉയരമുള്ള പർവ്വതം സ്വന്തം രാജ്യത്തല്ല ഉള്ളത് എന്ന വാർത്ത ചെറുക്കന്റെ ദേശീയതയെ പിടിച്ചുലച്ചു . അവനെ സാന്ത്വനിപ്പിക്കാനെന്നോണം അങ്കിൾ ഒരു കഥ പറയാൻ തുടങ്ങി , കഥയുടെ പേര് ” അയൽക്കാരൻ ”.
( 2 ) ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ പെട്ടുപോയ , ദീർഘ ചതുരാകൃതിയുള്ള ഒരു രാജ്യമാണ് നേപ്പാൾ . ലോകത്തിലെ ഏറ്റവും ഉയരമുള്ള പത്ത് പർവ്വതങ്ങളിൽ എട്ടും — ചോമോലുങ്മ , മകാലു , ചോ ഓയു , ലോട്സെ ,ധവള ഗിരി , കാഞ്ചൻ ജംഗ ,മാനസ് ലു & അന്നപൂർണ — സ്വന്തമായുള്ള രാജ്യം . നേപ്പാളി ഭാഷയിൽ ” സാഗർ മാതാ ” എന്നും ,ഷെർപ്പകൾ ” ചോമോ ലങ്ങ്മ ” എന്നും വിളിക്കുന്ന മൌണ്ട് എവറസ്റ്റിന്റെ ഉയരം , 1955 -ൽ ഇന്ത്യൻ സർവ്വേ സംഘം 8848 മീറ്ററാണെന്നു കണക്കാക്കി . ഇന്ത്യയിൽ സർവേയർ ജനറൽ ആയിരുന്ന സർ ജോർജ്ജ് എവറസ്റ്റിന്റെ ഓർമ്മയ്ക്കായാണ് എവറസ്റ്റിന് ആ പേരിട്ടത് .
( 3 ) നേപ്പാൾ എന്ന പേര് വന്നത് ” നീപാലയം ” എന്ന സംസ്കൃതപദത്തിൽ നിന്നാണ് , അർഥം – പർവ്വതത്തിനു കീഴെ . 2006 വരെ ലോകത്തിലെ ഏക ഹിന്ദു രാഷ്ട്രം എന്ന പദവി വഹിച്ച നേപ്പാൾ ,ഇന്നൊരു മത നിരപേക്ഷ രാഷ്ട്രമാണ് . കോളനി വാഴ്ചക്കാലത്ത് ബ്രിട്ടന് വേണ്ടിയും , പിൽക്കാലത്ത് ഇന്ത്യൻ സേനയിലും സ്ഥാനം പിടിച്ച ഒന്നാണ് ഗൂർഖ റജിമെന്റ്‌ .[ ഗൂർഖ എന്ന പേര് വന്നതാകട്ടെ ഗുരു ഗോരഖ്‌നാഥ് -ൽ നിന്നും .]
( 4 ) ഏറ്റവും അവികസിതമായ രാജ്യങ്ങളിൽ ഒന്നായി തുടരുന്ന നേപ്പാൾ , കാർഷിക വൃത്തി , ടൂറിസം എന്നിവയെ ആശ്രയിച്ച് കഴിയുന്നു . ആഭ്യന്തര കലഹങ്ങൾ അതിന്റെ പുരോഗതിയെ തടയുന്നു . റോഡ് നിർമ്മാണം ഭാരിച്ച ചെലവ് വരുന്ന ഒന്നാണ് . മദ്യം ,മാംസം , മൽസ്യം ,മുദ്ര ,മൈഥുനം — എന്നീ ” മ ” കാരങ്ങള് അടിസ്ഥാനമിടുന്ന താന്ത്രിക മതത്തിന്റെ സ്വാധീനം മൂലം വൻതോതിൽ മൃഗബലികൾ നടക്കുന്ന ഇടമാണ് നേപ്പാൾ .അതേപോലെ ” തീണ്ടാരിപ്പുര ” കളിൽ ആർത്തവ കാലം തള്ളിനീക്കാൻ വിധിക്കപ്പെടുന്ന സ്ത്രീകൾ ,പാമ്പ് കടിയേറ്റും , തണുപ്പ് മാറ്റാൻ തീ കായുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിച്ചും മരണപ്പെടാറുണ്ട് .
( 5 ) ചൈന റോഡും പാലവും നിർമ്മിച്ചുകൊടുക്കുമ്പോൾ , ഇന്ത്യ ചന്ദനമുട്ടി നൽകുന്നു എന്ന് സമീപകാല നയതന്ത്രബന്ധങ്ങളെ ചൂണ്ടിക്കാട്ടി , വിദഗ്ധർ അഭിപ്രായപ്പെടുന്നു . മൂന്നാം ലോക രാജ്യത്തിന്റേതായ എല്ലാ അവശതകളും പേറുന്ന നേപ്പാളിൽ വിനോദ സഞ്ചാരികളായി ഏറെപ്പേർ എത്താറുണ്ട് . സൂര്യൻ തെക്കോട്ടു പോകുന്ന കാലം , ഉത്തരധ്രുവത്തിൽ തണുപ്പുകാലമായിരിക്കും . ഗൾഫ് രാജ്യങ്ങൾ ,ഉത്തരേന്ത്യ ഒക്കെ ശൈത്യത്തിൽ മുങ്ങുമ്പോൾ , കേരളത്തിലെ മൂന്നാർ പോലെയുള്ള ഇടങ്ങളിൽ ചെറിയ മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട് .
( 6 ) എവറസ്റ്റിന്റെ നാട്ടിൽ എത്തുന്ന വിദേശസഞ്ചാരികളെ പിഴിയാൻ , ടൂറിസം ലോബി പല അടവുകളും പയറ്റാറുണ്ട് . ഫോർ സ്റ്റാർ പദവി ഉള്ള ഹോട്ടലുകൾ പലതും ടു സ്റ്റാർ സൗകര്യങ്ങൾ ഉള്ളവയായിരിക്കും .മുറികൾ ചൂടാക്കാനുള്ള ഹീറ്റർ സംവിധാനം പലയിടത്തും പരിമിതമായിരിക്കും . ഇന്ധന ലഭ്യത അത്രയ്ക്കില്ലാത്തതിനാൽ ഇതുപോലെയുള്ള സൗകര്യങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ ഉണ്ടാവില്ല .
( 7 ) കാർബണിന്റെ അപൂർണമായ ജ്വലനം മൂലം ഉണ്ടാകുന്ന ഒന്നാണ് കാർബൺ മോണോക്സൈഡ് . നിറമില്ല ,രുചിയില്ല , അസഹിഷ്ണുതയില്ല … ശ്വാസം മുട്ടിക്കുന്ന രാസവസ്തു അഥവാ CHEMICAL ASPHYXIANT എന്ന് വിളിക്കുന്ന മേപ്പടിയാന് പ്രാണവായുവായ ഓക്സിജനേക്കാൾ 200 – 300 മടങ്ങ് അഭിനിവേശം ഹീമോഗ്ളോബിനോട് ഉണ്ട് . ജീവൻ നിലനിന്നുപോകാൻ സഹായിക്കുന്ന ഇലക്ട്രോൺ ട്രാൻസ്‌പോർട് ചെയിൻ -ലെ രാസാഗ്നികളെയും മറ്റും തടഞ്ഞ് , കോശങ്ങളിലെ ശ്വസന പ്രക്രിയ തടസ്സപ്പെടുത്തി മെല്ലെ മെല്ലെ മരണത്തിലേക്ക് തള്ളിവിടുന്നു .മരണശേഷം ശരീരത്തിൽ നീലിമയല്ല കാണപ്പെടുക , പിന്നെയോ CHERRY -RED നിറഭേദമാണുണ്ടാകുക .
( 8 ) പ്രാണവായുവിൽ കാണപ്പെടാവുന്ന കാർബൺ മോണോക്സൈഡിന്റെ UPPER SAFETY LIMIT 0.01 % ആണ് . ഇത് എൺപതുശതമാനത്തോളം ആകുമ്പോൾ മരണം സംഭവിക്കുന്നു .
NB — വിനോദ യാത്ര തീരുമാനിക്കുമ്പോൾ , ലക്ഷ്യസ്ഥാനത്തിന്റെ കാലാവസ്ഥ , ചരിത്രം ,ഭൂമിശാസ്ത്രം , അവിടുത്തെ സൗകര്യങ്ങൾ തുടങ്ങിയവ ശരിക്ക് മനസ്സിലാക്കിയിട്ട് പോകുക .