മൈക്കിന്റെ മുന്നിൽ നിന്നും ”പാവാടപുരുഷന്മാർ ”’ വിഡ്ഢിത്തങ്ങൾ പുലമ്പി കൊണ്ടിരിക്കും

0
836

Augustus Morris

പൗരോ ”ഹത്യ ”

( 1 ) സ്വയംഭോഗം — സ്വന്തം ശരീരത്തിൽ നിന്നും രതിമൂർച്ഛ അനുഭവിക്കാനുള്ള തലച്ചോറിന്റെ ഉൾക്കിടിലമായ ആഗ്രഹം . ഒരു തരത്തിൽ പറഞ്ഞാൽ അത് ” സ്വവർഗ്ഗ രതി ” യാണ് . ആരോഗ്യമുള്ള ലൈംഗിക ഗ്രന്ഥികൾ ഉണ്ടെന്നുള്ളതിന്റെ സൂചന . അത് ചെയ്യാറില്ല എന്നാരെങ്കിലും പറഞ്ഞാൽ ഒന്നുകിൽ കള്ളം അല്ലെങ്കിൽ ലൈംഗിക അവയവങ്ങൾക്ക് എന്തോ തകരാറുണ്ട് . [ ഏറെ പ്രായമായവർക്ക് ഇളവ് ]. അമിതമായ സ്വയംഭോഗം വൃഷണങ്ങളെ സാരമായി ബാധിക്കുമെന്ന് ഫോറൻസിക് ടെക്സ്റ്റ്ബുക്കിൽ എഴുതിയിട്ടുണ്ട് .

( 2 ) ബ്ലൂ ഫിലിം — ശാസ്ത്രീയ കൗമാരലൈംഗികവിദ്യാഭ്യാസം കിട്ടാത്ത തലമുറകൾക്ക് ആകെയുള്ള ആശ്രയം ” വട്ടത്തിനുള്ളിൽ A ചിഹ്നം ഉള്ള സിനിമകൾ , അശ്‌ളീല സാഹിത്യപുസ്തകങ്ങൾ , ബ്ലൂ ഫിലിമുകൾ & അയല്പക്കത്തെ ചേച്ചിയുടെ – ഓട്ടോറിക്ഷ ഓടിക്കുന്നയാളുടെ – ബന്ധുവിന്റെ ഒക്കെ വികലമായ ലൈംഗിക അറിവുകൾ ” etc etc ആണ് . സിനിമ എന്നത് REEL LIFE ആണെന്നും , യഥാർത്ഥ ജീവിതവുമായി REAL LIFE അതിന് ബന്ധമില്ല എന്ന പോളിസി ബ്ലൂഫിലിം കാണുമ്പോഴും സ്വീകരിക്കുക . പല സമയങ്ങളിൽ എടുത്ത ഷോട്ടുകൾ , എഡിറ്റിങ് കഴിഞ്ഞ് ദീർഘനേരം ആൺ -പെൺ ഇണചേരലായി കാണിക്കുമ്പോൾ , താന്താങ്ങളെ കൊണ്ട് ഇങ്ങനെ പറ്റുന്നില്ലല്ലോ എന്ന് ചിന്തിക്കുന്ന ” രതീഷ് ”മാർ , ഉയർന്ന കൊമ്പുള്ള കാണ്ടാമൃഗങ്ങളുടെ വംശനാശത്തിന് കാരണമാകുന്നു .

( 3 ) രതിയുടെ കാര്യത്തിൽ പെണ്ണുടൽ ഒരു മഹാസാഗരമാകുമ്പോൾ , ആണുടൽ അതിലേക്ക് വന്നുപതിക്കുന്ന ഒരു ചോല മാത്രം . ലൈംഗികതയിൽ സ്ത്രീകൾക്കുള്ള ഉയർന്ന സ്ഥാനം , പണ്ടും പുരുഷനെ വല്ലാതെ ഭയപ്പെടുത്തി . പുരുഷനാൽ വിരചിതമായ മതഗ്രന്ഥങ്ങൾ സ്ത്രീയെ തളയ്ക്കാനുള്ള ചങ്ങലകളായി പരിണമിച്ചു .

( 4 ) പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് NEURONAL MIGRATIONS അഥവാ നാഡീകോശങ്ങളുടെ ദേശാടനങ്ങൾ . മൂന്നാമത്തെ ആഴ്ചയുടെ തുടക്കം , ഭ്രൂണത്തിന്റെ മുതുക് വശത്ത് NEURAL GROOVE എന്ന പേരിൽ ഒരു കുഴി രൂപപ്പെടുന്നു . പിന്നീട് ചുറ്റിനും തടിപ്പുണ്ടായി അതൊരു നാളിയാകും NEURAL GROOVE . നാലാഴ്ച ആകുമ്പോൾ തല -വാൽ ഭാഗങ്ങളിലെ ദ്വാരങ്ങൾ അടയുന്നു . പിന്നീട് തലഭാഗത്തു നിന്നും മുകൾ ഭാഗത്തേക്കും വശങ്ങളിലേക്കും മുകുളങ്ങൾ വളരുന്നു .ഇതാണ് പിന്നീട് മസ്തിഷ്ക്കമായി മാറുന്നത് . ന്യൂറൽ ട്യൂബിന്റെ ഉള്ളിലെ ” മുളവിളയുംപാളി ” [ GERMINAL LAYER] യിൽ നിന്നും മിനിറ്റിൽ 2,50,000 നാഡീകോശങ്ങൾ ഉണ്ടാകുന്നു . അവ glial cells എന്നറിയപ്പെടുന്ന സഹായക കോശങ്ങൾ ഇട്ടുകൊടുക്കുന്ന റെയിൽ പാതയിലൂടെ [ GLIAL MONORAIL PATHWAY ] തങ്ങൾക്ക് പറഞ്ഞിരിക്കുന്ന ഇടങ്ങളിൽ ചെന്നെത്തി ചേക്കേറുന്നത് മനോഹരമായ ഒരു കാഴ്ചയാണ് . പലപ്പോഴും പല നാഡീകോശങ്ങളുടെയും യാത്ര ഇടയ്ക്ക് വച്ച് അവസാനിക്കുന്നു ,നാഡീ രോഗങ്ങൾ ഉണ്ടാകുന്നു .

( 5 ) മനുഷ്യൻ എന്ന സാമൂഹ്യ ജീവി , തന്നിലേക്ക് മാത്രം ഉൾ വലിയുന്ന ഒരവസ്ഥയാണ് ഓട്ടിസം .സഹജീവിയ്ക്ക് ഒരപകടം പറ്റുമ്പോൾ നാം സഹായിക്കാൻ ഓടിച്ചെല്ലുന്നത്തിന്റെ കാരണം തലച്ചോറിലെ ദർപ്പണ നാഡീകോശങ്ങൾ ആണ് . അതിന്റെ വിന്യാസത്തിലോ ,എണ്ണത്തിലോ,പ്രവർത്തനത്തിലോ വരുന്ന തകരാറുകൾ ഒരാളെ ഓട്ടിസ്റ്റിക്ക് ആക്കും . മറ്റെല്ലാവരിലും നിന്നും അകന്നുമാറി തന്നിലേക്ക് മാത്രം ഒതുങ്ങിക്കൂടുന്ന അവസ്ഥ . ബ്ലൂ ഫിലിം വരുന്നതിനു മുൻപും ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾ ഉണ്ടായിട്ടുണ്ട് . നേരത്തെ പറഞ്ഞ നാഡീ കോശങ്ങളുടെ ദേശാടങ്ങളിൽ വരുന്ന പിഴവുകൾ ഇതേപോലെയുള്ള അവസ്ഥകൾ സൃഷ്ടിക്കും .

( 6 ) ഭൂമിയിലെ ഏറ്റവും ഭീകരമായ അസത്യമാണ് മതം . ഭൂഗുരുത്വ ബലത്തെ അതിജീവിച്ച് മേലോട്ടുപോയ പുരുഷന്മാർ , ചന്ദ്രനെ പിളർത്തിയവർ , പർവതത്തെ വഹിച്ചുകൊണ്ട് എയർഷോ നടത്തിയ മസിൽമാൻമാർ ,സ്ത്രീ പുരുഷ സംയോഗമില്ലാതെ ജന്മം കൊണ്ടവർ , ചെവി ഇല്ലെങ്കിലും സംസാരിക്കുന്ന നാഗങ്ങൾ തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്തവിധം കോമഡികളാൽ സമ്പന്നമാണ് ” വിശുദ്ധ ” ഗ്രന്ഥങ്ങൾ . അത് വിശ്വസിക്കാൻ ആളുള്ളിടത്തോളം കാലം , മറ്റുള്ളവരുടെ അദ്ധ്വാനത്തിന്റെ ഫലം ഭുജിച്ച് ജീവിക്കുന്ന പരാദ ജീവികളായ പുരോഹിതന്മാർ ഉണ്ടായിക്കൊണ്ടിരിക്കും . മൈക്കിന്റെ മുന്നിൽ നിന്നും ”പാവാടപുരുഷന്മാർ ”’ വിഡ്ഢിത്തങ്ങൾ പുലമ്പി കൊണ്ടിരിക്കും . അന്തം വിശ്വാസികൾ ” അതെ , അങ്ങനെ തന്നെ ” എന്ന് പ്രതിവചിക്കും . കാലം മാറുന്നു എന്ന കാര്യം പലർക്കും ബോധ്യപ്പെട്ടു തുടങ്ങി എന്ന് വേണം കരുതാൻ .

NB — വിത്തുകാളകൾ , ദാഹശമനത്തിനു വേണ്ടി മഠങ്ങളുടെ മതിലുകൾ കഴ കുത്തി ചാടിയപ്പോൾ , കിണറ്റിൽ പൊങ്ങിയ ഒരു മൃതദേഹം ഇരുപത്തേഴു വർഷമായി നീതിക്കു വേണ്ടി അലയുന്ന കാര്യം മറന്നു പോകരുത് .

Advertisements