Humour
അങ്ങനെ മനുഷ്യരെ ആനകളിപ്പിയ്ക്കാൻ കഴിവുള്ള കൂട്ടരായി പുരോഹിതർ മാറുന്നു …
ഒരിയ്ക്കൽ രാജുമോൻ എന്നോട് ചോദിച്ചു : ” അങ്കിൾ , രാവിലെ അങ്ങോട്ട് പോകുമ്പോൾ നാലുകാലിലും ഉച്ചയ്ക്ക് ഇങ്ങോട്ടു വരുമ്പോൾ രണ്ടുകാലിലും വൈകിട്ട് വീണ്ടും അങ്ങോട്ട് പോകുമ്പോൾ
245 total views

ഡോക്ടർ അഗസ്റ്റസ് മോറീസിന്റെ അടിപൊളി കുറിപ്പ്
മുട്ടനാടിന്റെ മുട്ട്
( 1 ) ഒരിയ്ക്കൽ രാജുമോൻ എന്നോട് ചോദിച്ചു : ” അങ്കിൾ , രാവിലെ അങ്ങോട്ട് പോകുമ്പോൾ നാലുകാലിലും ഉച്ചയ്ക്ക് ഇങ്ങോട്ടു വരുമ്പോൾ രണ്ടുകാലിലും വൈകിട്ട് വീണ്ടും അങ്ങോട്ട് പോകുമ്പോൾ മൂന്നുകാലിലും സഞ്ചരിയ്ക്കുന്ന ജീവിയുടെ പേരെന്താ ? ”. അതിനു മറുപടിയായി അങ്കിൾ അവനോടു ഒരു കഥ പറഞ്ഞു . അതിലേക്ക് …..
( 2 ) ആനയോ കാണ്ടാമൃഗമോ കാട്ടുപോത്തോ പോലുള്ള നാൽക്കാലി മൃഗങ്ങൾ , രണ്ടുകാലിൽ നടക്കണമെന്ന് വിചാരിച്ചാൽ എങ്ങനിരിക്കും ? ഇരുകാലിയാകുക എന്നത് അത്ര നിസ്സാരമായ ഒന്നല്ല . ഇടുപ്പെല്ലിന്റെ വിസ്താരം കുറഞ്ഞ് കുറഞ്ഞ് , ശരീരഭാരത്തെ അതിൽ ആവഹിക്കുന്ന രീതിയിൽ മാറ്റിയെടുക്കണം . അങ്ങനെ വരുമ്പോൾ ഗർഭാശയ നാളവും ചുരുങ്ങേണ്ടിവരും . അതുമൂലം ചില പ്രശ്നങ്ങളുണ്ടാകും . കഠിനമായ പ്രസവ വേദന , പ്രസവ സംബന്ധമായ അപകടങ്ങൾ തുടങ്ങിയവയോടൊപ്പം , കേന്ദ്ര നാഡീ വ്യവസ്ഥയുടെ പൂർണ്ണമായ വികാസം ഇല്ലാതെ പിറന്നു വീഴുന്ന ശിശുക്കളുമാണ് അതിന്റെ പരിണത ഫലം .
( 3 ) തലച്ചോറ് , തലയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല . അതിന്റെ തുടർച്ചയായ സുഷുമ്ന ( spinal cord ) നട്ടെല്ലിലെ കശേരുക്കൾക്കുള്ളിലൂടെ താഴേക്ക് നീണ്ടു കിടക്കുന്നു . ഇതിൽ നിന്നും പുറപ്പെടുന്ന 31 ജോഡി സുഷുമ്നാ നാഡികൾ ( spinal nerves ) കൈകൾ ,നെഞ്ച് , ഉദരം & കാലുകൾ എന്നിവയിലെ സംവേദനങ്ങളെ അറിയാനും തലച്ചോറിലേക്ക് എത്തിയ്ക്കാനും സഹായിക്കുന്നു . എന്നാൽ മനുഷ്യശിശു ജനിക്കുമ്പോൾ , തലച്ചോറിന്റെ തുടർച്ചയായ സുഷുമ്നയുടെ പുറമെയുള്ള ആവരണം – മയലിൻ ( myelin ) – പാകമായിട്ടില്ലാത്തതിനാൽ , നവജാതൻ അങ്ങേയറ്റം നിസ്സഹായനാണ് . മയലിൻ പാളി ഉണ്ടായി വരുന്നതിനനുസരിച്ച് , വളർച്ചയുടെ നാഴികക്കല്ലുകൾ അഥവാ developmental milestones ദൃശ്യമാകുന്നു . കുട്ടി കമിഴ്ന്നു വീഴുന്നു , തല പൊക്കിപ്പിടിക്കുന്നു , ഇഴയുന്നു , നീന്തുന്നു , നാലുകാലിൽ സഞ്ചരിക്കുന്നു , ഇരിയ്ക്കുന്നു ,നാലുകാലിൽ സഞ്ചരിക്കുന്നു , എഴുന്നേറ്റു നിൽക്കുന്നു , നടക്കുന്നു , ഓടുന്നു ….etc etc
( 4 ) മനുഷ്യന്റെ മുട്ടിലേക്ക് ( knee ) കൂടി ഒന്ന് പോയിട്ട് വരാം . സന്ധികൾക്ക് ചുറ്റും ദ്രാവകം നിറഞ്ഞ ചെറു അറകളുണ്ട് .അതിനെ bursa എന്ന് പറയാം . അതിനുള്ളിൽ ഉണ്ടാകുന്ന നീർക്കെട്ട് ( inflammation ) മൂലം മുട്ടുവേദന ഉണ്ടാകും . പ്രാർത്ഥനയ്ക്കിടെ സ്ഥിരമായി മുട്ട് കുത്തുന്നവരിൽ ഉണ്ടാകുന്ന അവസ്ഥയെ ” പുരോഹിതന്റെ മുട്ടുവീക്കം ” ( clergyman’s knee ) എന്നും , മുട്ടിന്മേലിരുന്ന് തറ തുടയ്ക്കാനിരിക്കുന്നവർക്കുണ്ടാകുന്ന അവസ്ഥയെ ” വീട്ടുജോലിക്കാരിയുടെ / കന്യാസ്ത്രീയുടെ മുട്ടുവീക്കം ” ( housemaid’s knee / nun’s knee ) എന്നും അറിയപ്പെടുന്നു .
NB – രാജുമോന്റെ ചോദ്യത്തിനുത്തരം മനുഷ്യൻ . നാലുകാലിൽ ഇഴയുന്ന ഒരുകാലമുണ്ട് . പിന്നീട് ഇരുകാലിയാകുന്ന മനുഷ്യൻ , വാർധക്യത്തിൽ ഊന്നു വടിയുടെ സഹായത്തോടെ നടന്ന് മൂന്നുകാലിയാകുന്നു
246 total views, 1 views today