
Augustus Morris
അവന്റെയൊരു മൊവീൽ
( 1 ) അമേരിക്കക്കാരൻ ഭൂമി കുഴിച്ച് താഴേക്ക് പോയി . നൂറുമീറ്റർ താഴ്ച്ചയെത്തിയപ്പോൾ അതാ ഭൂഗർഭ വൈദ്യുതി കേബിൾ . അവർ ആർമ്മാദിച്ചു — നൂറു വര്ഷം മുൻപേ ഞങ്ങൾക്ക് വൈദ്യുതി ഉണ്ടായിരുന്നു . പിന്നീട് റഷ്യക്കാരൻ കുഴിക്കാൻ ആരംഭിച്ചു . നൂറ്റി ഇരുപത്തഞ്ച് മീറ്റർ താഴെ എത്തിയപ്പോൾ ടെലഫോൺ കേബിൾ കണ്ടെത്തി .അവർ ആർപ്പുവിളിച്ചു , ഞങ്ങൾക്ക് 125 വർഷം മുൻപേ ടെലഫോൺ ഉണ്ടായിരുന്നു . അടുത്ത ഊഴം ബ്രിട്ടീഷുകാരുടേത് ആയിരുന്നു . അവർ കുഴിച്ച് നൂറ്ററുപത് മീറ്റർ താഴെ എത്തിയപ്പോൾ അതാ ഭൂഗർഭ തീവണ്ടി ലൈൻ .അവർ തുള്ളിച്ചാടി , ഞങ്ങൾക്ക് 160 വർഷം മുൻപേ ട്യൂബ് ട്രെയിൻ ഉണ്ടായിരുന്നു .
ഇൻഡ്യാക്കാരും വിട്ടു കൊടുത്തില്ല . കുഴിച്ച് കുഴിച്ച് ഒരു പരുവമായി . ഒന്നും കണ്ടില്ല ,ഒന്നും കിട്ടിയതുമില്ല .മറ്റു രാജ്യക്കാർ പരിഹസിക്കാൻ തുടങ്ങി .അതാ വരുന്നു അവരുടെ വായടയ്ക്കുന്ന മറുപടി — ” ഞങ്ങൾക്ക് നൂറ്റാണ്ടുകൾക്ക് മുൻപേ കമ്പിയില്ലാക്കമ്പി ഉണ്ടായിരുന്നു ”.
NB –ഇതുപോലെ പുരോഗതിയെ എതിർക്കുന്ന ജനം , ഇവിടല്ലാതെ വേറെ എവിടെയെങ്കിലും കാണുമോ എന്നറിയില്ല .അതിന് കക്ഷി വ്യത്യാസം ഇല്ല . രാജമാണിക്യം പറഞ്ഞ പോലെ അവന്റെയൊരു മൊവീല്.