എന്തോരം ബട്ടൺസാ !

870

Augustus Morris എഴുതുന്നു 

എന്തോരം ബട്ടൺസാ

( 1 ) സർക്കാർ ആശുപത്രിയുടെ അത്യാഹിത വിഭാഗം .ഒരു പഞ്ചായത്ത് മുഴുവൻ അങ്ങോട്ടേക്ക് പാഞ്ഞെത്തി . ബഹളം കേട്ട് വാർഡിലെ രോഗികളും , കൂട്ടിരിപ്പുകാരും ഓടിയെത്തി . ഇവരെയെല്ലാം വകഞ്ഞു മാറ്റി ഡ്യൂട്ടി ഡോക്ടർ ഒരു വിധത്തിൽ രോഗിയുടെ അടുത്തെത്തി . ഒരു എട്ടുവയസ്സുകാരനാണ് രോഗി .രാവിലെ സ്കൂളില്‍ പോകാനായി കൊച്ചിനെ ഒരുക്കിയപ്പോള്‍ ,ട്രൌസറിലെ സിപ് ( ZIP ) ലിംഗത്തിൽകുടുങ്ങി .കൊച്ചിന്റെ നിലവിളി ഒരുവശത്ത് . വീട്ടുകാര്യങ്ങളിൽ ഭാര്യയെ സഹായിക്കില്ലെങ്കിലും ഒരാപത്ത് വന്നപ്പോൾ നോട്ടം കൊണ്ട് ഭാര്യയെ ദഹിപ്പിച്ചുകളയുന്ന ഭർത്താവും , ഭൂമി പിളർന്ന് താഴേക്ക് പോയാൽ മതി എന്ന രീതിയിൽ നിസ്സഹായയായ ഭാര്യയും മറുവശത്ത് . എരിവ് കേറ്റാൻ നാട്ടുകാരും . പോരെ പൂരം .

Augustus Morris.
Augustus Morris.

( 2 )ലിംഗത്തിന്റെ മൂട്ടിൽ അല്പം ലോക്കൽ അനസ്തേഷ്യ കുത്തി .കൊച്ചിന്റെ വേദന പോയി . ഇനി ,കടിച്ചുപിടി സ്റ്റൈലിൽ ഇരിക്കുന്ന ZIP എടുക്കണം . ഫയർ ഫോഴ്‌സിനെവിളിക്കാനൊന്നും പോയില്ല .നാഡിത്തലപ്പുകൾ ഒരുപാടുള്ള സ്ഥലമാണ് – HIGHLY SENSITIVE AREA – .പരിക്ക് പറ്റാതെ , സംഭവം എടുക്കണം .ഒടുവിൽ ZIP നീക്കം ചെയ്തു . നേരിയ പോറൽ മാത്രം . ചെറിയ ഒരുവച്ചുകെട്ടൽ . കൊച്ച് ഹാപ്പി .മാതാപിതാക്കളും ഹാപ്പി .

( 3 )പിതാവിനോട് പറഞ്ഞു : സ്‌കൂളിൽ പോകുന്ന കൊച്ചിനെ ഒരുക്കൽ , അമ്മയുടെ മാത്രം ജോലിയല്ല . അപ്പനായ പുരുഷനും കൂടി ചെയ്യേണ്ട ഒന്നാണ് . അപകടങ്ങൾസംഭവിക്കാതിരിക്കാൻ മുൻകരുതലുകൾ എടുക്കുക . ധൃതിപിടിച്ച് കാര്യങ്ങൾ ചെയ്യാതിരിക്കുക .ZIP ഇടുമ്പോൾ , നിക്കർ മുന്നോട്ട്പിടിക്കുക , ലിംഗം കുടുങ്ങില്ല എന്നുറപ്പ് വരുത്തുക . ഇത്ര ചെറു പ്രായത്തിൽ അടിവസ്ത്രം ഉപയോഗിക്കുന്നത് അത്ര നന്നല്ല .നമ്മുടേത് ഒരു ഉഷ്ണമേഖലാ രാജ്യമാണ് . ബീജോത്പാദനം നടക്കണമെങ്കിൽ വൃഷണ താപനില , ശരീര താപനിലയെക്കാൾ ഒന്നോ രണ്ടോ ഡിഗ്രി കുറഞ്ഞിരിക്കണം . അങ്ങനെ അവർ യാത്രയായി .

( 4 ) കാലം 1980 – കൾ . അക്കാലത്ത് നിക്കറിലും , പാന്റ്സിലും ബട്ടൻസ്ആയിരുന്നു താരം . സിപ്പൊക്കെ ഗൾഫിൽ നിന്നും വരുന്നവരുടെ കാൽസ്രായിൽ മാത്രം ഉണ്ടായിരുന്ന കാലം . അങ്ങനെയിരിക്കെ ഒരുനാൾ രാജുമോനും , അങ്കിളും സിനിമ കാണാൻ പട്ടണത്തിലേക്ക് പോയി . ഇടവേള സമയം. രണ്ടാളും മൂത്രം ഒഴിക്കാൻ ജെന്റ്സ് ടോയിലെറ്റിലേക്ക് കയറി . നിരീക്ഷണ കുതുകിയായ രാജു മോൻ അങ്കിളിനോട് പതിവുപോലെ ചോദ്യമെറിഞ്ഞു .

രാജു : ” അങ്കിൾ , എന്റെ നിക്കറിൽ രണ്ടു ബട്ടൻസ് മാത്രമേ ഉള്ളൂ .അങ്കിളിനു നാലും .

WHY THIS കൊലവെറി …?

അങ്കിൾ : — രാജുവിന്റെ സുനാപ്പി ചെറുത് . സൊ രണ്ടു ബട്ടൻസ് .അങ്കിളിന് ലേശം വലിയ സുനാപ്പി .സൊ , നാല് ബട്ടൻസ് .. ഓ ,അതാണ് കാര്യം . ചൊക്കലിംഗവും മഹാലിംഗവും തമ്മിലുള്ള വ്യത്യാസം മനസ്സിലായ രാജുമോൻ തലകുലുക്കി .

( 5 സിനിമ കഴിഞ്ഞ് പട്ടണത്തിലൂടെ നടക്കവേ , രാജുമോൻ ഒരു കാഴ്ച കണ്ടു ചിരിക്കാൻ തുടങ്ങി . ചിരി പൊട്ടിച്ചിരിയായി . അട്ടഹാസം പോലായി . എന്താണ് കാര്യമെന്നറിയാതെ അങ്കിൾ പകച്ചു നിന്നു . ചിരി അടങ്ങുന്നില്ല . ശ്വാസം എടുക്കുന്ന നേരത്ത് അങ്കിൾ കാരണം ആരാഞ്ഞു .രാജുമോൻ തലകുത്തി നിന്ന് ചിരിച്ചു . അവന് ചിരിയുടെ കാരണം വാ കൊണ്ട് പറയാൻ കഴിയുമായിരുന്നില്ല . ചോദ്യത്തിനുത്തരം എന്നോണം അവൻ റോഡിന്റെ മറുവശത്തേക്ക് കൈ ചൂണ്ടി . അങ്കിൾ അങ്ങോട്ടേക്ക്നോക്കി . അവിടെ അതാ ലോഹ ധരിച്ച ഒരാൾ നടന്നു പോകുന്നു .

[ JUST FOR FUN …….. നോ ഫീലിങ്ങ്സ് ]