ഒരു രോഗത്തെ സയൻസ് സമീപിക്കുന്ന വിധം

0
346

Augustus Morris  എഴുതുന്നു

ഒരു രോഗത്തെ സയൻസ് സമീപിക്കുന്ന വിധം

( 1 ) ETIOLOGY …രോഗകാരണം — അതൊരുപക്ഷേ സൂക്ഷ്മാണുക്കളോ വിഷാണുക്കളോ പൂപ്പലുകളോ പരാദങ്ങളോ ആവാം / പോഷക മൂല്യങ്ങളുടെ കുറവാകാം / അന്തസ്രാവി ഗ്രന്ഥികളുടെ തകരാറാകാം / ജനിതക കാരണങ്ങളാകാം / പ്രതിരോധവ്യവസ്ഥയിലെ ഏറ്റക്കുറച്ചിലാകാം

( 2 ) PATHOGENESIS ..കോശങ്ങളിലും കലകളിലും അതുണ്ടാക്കുന്ന മാറ്റം — അത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്നവയോ MACRO SCOPIC സൂക്ഷ്മ ദർശിനി ഉപയോഗിച്ച് കാണുന്നവയോ MICRO SCOPIC ആകാം .

Augustus Morris  
Augustus Morris  

( 3 ) CLINICAL FEATURES ..രോഗലക്ഷണങ്ങൾ — അത് രോഗി പറയുന്നവയും ഭിഷഗ്വരൻ കണ്ടെത്തുന്നവയും SYMPTOMS & SIGNS .

( 4 ) INVESTIGATIONS ..പരിശോധനാ ഫലങ്ങൾ — അസുഖം ഏതെന്ന് അറിയാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ .

( 5 ) DIAGNOSIS ..രോഗനിർണ്ണയം —

( 6 ) MANAGEMENT ..പരിഹാരം — അതൊരു പക്ഷെ മരുന്നാകാം MEDICAL / ശാസ്ത്രക്രിയയാകാം SURGICAL / ചികിത്സ ഇല്ലാത്ത അസുഖങ്ങളിൽ അത് മൂലമുണ്ടാകുന്ന ലക്ഷണങ്ങളെ ചികിൽസിക്കലാകാം SYMPTOMATIC , SUPPORTIVE .

( 7 ) MEDICINE ..മരുന്ന് — എന്ന് പറയുന്നത് ഒരു തന്മാത്രയാണ് .അതിനൊരു ഘടനയുണ്ട് .രാസനാമമുണ്ട് , രാസഘടനയുണ്ട് , അതിനൊരു പ്രവർത്തന രീതിയുണ്ട് mechanism of action , അതിനൊരു അളവുണ്ട് dose , ശരീരത്തിൽ അതിനൊരു പ്രവർത്തനമുണ്ട് & ഒപ്പം ശരീരം അതിനെ മാറ്റിമറിച്ച് പുറന്തള്ളുന്നുമുണ്ട് pharmacodynamics ,pharmacokinetics . അതിന് ആക്ഷനുണ്ട് , അതിന് പാർശ്വഫലമുണ്ട് , അത് കൊടുക്കേണ്ട സന്ദർഭങ്ങളുണ്ട് ,കൊടുക്കാൻ പാടില്ലാത്തതായ സന്ദർഭങ്ങളുണ്ട് , കരുതലോടെ കൊടുക്കേണ്ട സന്ദർഭങ്ങളുണ്ട് ..

സയൻസിന്റെ ആവിർഭാവത്തോടെ ,അതിന്റെ ശാഖകളുടെ കുതിച്ചുചാട്ടത്തോടെ തനത് ചികിത്സാ രീതികൾ എന്ന് പറഞ്ഞു നിന്നവ മണ്മറഞ്ഞു . അതാരും ഇല്ലായ്മ ചെയ്തതല്ല . അനിവാര്യമായ മാറ്റം .സങ്കുചിത ദേശീയത , മതപ്രോക്തത , പാരമ്പര്യ വിധേയത്വം തുടങ്ങിയ ഗുണങ്ങൾ കൈമുതലായുള്ളവർ ഇപ്പോഴും വിലാപ കാവ്യങ്ങൾ രചിക്കാറുണ്ട് എന്ന് മാത്രം .

തീരെ നിസ്സാരമായി തള്ളിക്കളയാവുന്ന ” പാർശ്വ ഫലങ്ങൾ ” പെരുപ്പിച്ച് കാണിച്ചാണ് സാധാരണക്കാരെ സയൻസ് വിരുദ്ധർ വഴി തെറ്റിക്കുന്നത് . കോടാനുകോടി കോശങ്ങളുള്ള കരളിൽ വച്ച് പലതിന്റെയും നിർവ്വീര്യമാക്കൽ / പുറന്തള്ളൽ പ്രക്രിയ നടക്കുന്നു . പനിയ്ക്ക് ഉപയോഗിക്കുന്ന പാരാസിറ്റാമോൾ ഉദാഹരണമായി എടുക്കാം . ഒരു ഗുളികയെ നിർവ്വീര്യമാക്കുമ്പോൾ കരളിലെ ഒരു കോശം നശിച്ചുപോയാലും സയൻസ് എഴുതിവയ്ക്കും — HEPATOTOXIC — ഇത് വായിച്ച് പ്രകൃതിവാദികൾ ഉടനെ ചാടിവീഴും , മുദ്രാവാക്യം മുഴക്കും –പാരാസിറ്റാമോൾ കരൾ തകർക്കും , പാരാസിറ്റാമോൾ എലിവിഷമാണ് –എന്നൊക്കെ . അതും വിശ്വസിച്ച് പോകുന്ന കുറേപ്പേർ ഉണ്ട് .പൊയ്ക്കോട്ടേ . ക ഖ ഗ ഘ വിവരമില്ലാത്തവരുടെ മുന്നിൽ പോയി കാശും സമയവും ആരോഗ്യവും തുലയ്ക്കുന്നവർക്ക് അതാകാം . നല്ലെണ്ണയും നാരങ്ങാനീരും പിന്നാലെ ലേശം എപ്സം സാൾട്ട് അഥവാ മഗ്നീഷ്യം സൾഫേറ്റും കൂട്ടിക്കഴിച്ച് SOAP STONES എന്ന സാധനം മലത്തിലൂടെ വിസർജ്ജിപ്പിച്ച് , പാൻക്രിയാസിലെ കല്ല് പോയി ,പിത്തസഞ്ചിയിലെ കല്ല് പോയി , വൃക്കയിലെ കല്ല് പോയി എന്നൊക്കെ പറയിപ്പിക്കാൻ പത്താംക്ലാസ് നിലവാരം പോലുമില്ലാത്ത ഒരാളെ കൊണ്ട് കഴിയുമെങ്കിൽ , ഇതിനൊക്കെ നിന്നുകൊടുക്കുന്ന പ്രബുദ്ധജനതയോട് എന്തരു പറയാൻ ?