Share The Article

Augustus Morris എഴുതുന്നു 

ബോംബെ രക്തഗ്രൂപ് ( Oh )
———————–

ഈ രക്തഗ്രൂപ് ആദ്യമായി കണ്ടുപിടിച്ചത് 1952 ൽ , ബോംബെയിലാണ്.വളരെ കുറവാണ് ഈ രക്തഗ്രൂപ്പുകാർ . ലോകത്താകെ നാല് ദശലക്ഷം പേർ ഈ രക്തഗ്രൂപ്പിൽ പെടുന്നവരാണ് . ഏതാണ്ട് 7600 പേരിൽ ഒരാൾക്ക് എന്ന തോതിൽ കണ്ടുവരുന്നു .പ്രധാനമായും ഇന്ത്യ ,ബംഗ്ലാദേശ് ,പാക്കിസ്ഥാൻ & ഇറാൻ എന്നിവടങ്ങളിലാണ്‌ ഇത്തരം രക്തഗ്രൂപ്പുകാർ പ്രധാനമായും ഉള്ളത് .

Augustus Morris 
Augustus Morris 

ചുവന്ന രക്താണുവിന്റെ പ്രതലപാടയിൽ ആന്റിജൻ ഒന്നുമില്ല എന്നതാണ് ഈ ഗ്രൂപ്പിന്റെ പ്രത്യേകത . എന്നാൽ ,രക്തരസത്തിൽ ( പ്ലാസ്മ ) എല്ലാ രക്തഗ്രൂപ്പ് ആന്റിജനുമെതിരെയുള്ള ആന്റിബോഡികൾ ( പ്രതിദ്രവ്യം ) ഉണ്ട് .ഇതിനുകാരണം ഇവരിൽ എച്ച് എന്ന ജീൻ ഇല്ലാത്തതാണ് . എച്ച് ജീൻ ഇല്ലാത്തതിനാൽ എച്ച് ആന്റിജൻ ഉണ്ടാകുന്നില്ല . എന്നാൽ സാധാരണ ഓ ഗ്രൂപ്പിൽ എച്ച് ആന്റിജൻ ഉണ്ട് . ബോംബെ ഓ ഗ്രൂപ്പുകാരുടെ പ്രശ്നം എന്തെന്നാൽ , ബോംബെ ഓ ഗ്രൂപ്പ് രക്തം മാത്രമേ സ്വീകരിക്കാൻ കഴിയൂ . സാദാ ഓ ഗ്രൂപ്പ് രക്തം ഇവർക്ക് നൽകിയാൽ , അതിലെ എച്ച് ആന്റിജൻ , ബോംബെ ഓ ഗ്രൂപ്പിലെ എച്ച് ആന്റിബോഡിയുമായി പ്രതിപ്രവർത്തിച്ച് , സന്നിവേശിക്കപ്പെടുന്ന രക്തത്തിലെ ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നു .

ബോംബെ ഗ്രൂപ് നിർണ്ണയം വളരെ സങ്കീർണ്ണമാണ് . പലപ്പോഴും ആന്റിജൻ ഇല്ലാത്ത രക്തമായതിനാൽ ഓ ഗ്രൂപ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും . എന്നാൽ എന്തെങ്കിലും കാരണത്താൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് രക്തസന്നിവേശം ആവശ്യമായി വരുമ്പോൾ ഓ ഗ്രൂപ് ചേരാതെ വരുന്നു . അപ്പോഴാണ് സിറം ഗ്രൂപ്പിങ് നടത്തി ആന്റിബോഡികൾ ഏതൊക്കെയുണ്ടെന്ന് കണ്ടുപിടിക്കുന്നു — എ , ബി & എച്ച് ആന്റിബോഡികൾ ഉണ്ടാകും .പിന്നീട് എച്ച് – ലെക്റ്റിൻ എന്ന ഉപ പരീക്ഷകം ഒഴിച്ച് ബോംബെ ഗ്രൂപ് നിർണ്ണയിക്കപ്പെടുന്നു. എച്ച് ലെക്റ്റിൻ , ഒഴിക്കുമ്പോൾ സാദാ ഓ ഗ്രൂപ്പിൽ ചെറുതരികൾ രൂപപ്പെടുന്നു . ബോംബെ ഗ്രൂപ്പിൽ അതുണ്ടാകുന്നില്ല .

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.