ഈ പാവം കോഴിയെക്കുറിച്ചു എന്തൊക്കെ അപവാദങ്ങളാണ് പറഞ്ഞു പരത്തുന്നത് !

926

Augustus Morris

അരി തിന്നുന്ന കോഴി 
( 1 ) കാലം 1966 . ഹോണ്ടയുടെ ബൈക്ക് എന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാതിരുന്ന വിയറ്റ്നാമിലെ കർഷകരുടെ ഇടയിലേക്ക് ഒരു നവാഗതൻ കടന്നുവന്നു . അയാൾ അവരെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചു . അങ്ങനെ ആ കർഷകർ ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു . കാണാൻ പാടില്ലായിരുന്ന ഹോണ്ടാ ബൈക്കും അവർ സ്വപ്നം കണ്ടു . ഒടുവിൽ അവരുടെ ആഗ്രഹം സഫലീകരിച്ചുകൊണ്ട് വീട്ടു മുറ്റത്ത് ഹോണ്ടാ ബൈക്ക് ഇരിപ്പുറപ്പിച്ചു . ആ നവാഗതന് അവരൊരു
പേരിട്ടു — ഹോണ്ടാ റൈസ് .

( 2 ) ഫിലിപ്പൈൻസിലെ മനിലയിലുള്ള INTERNATIONAL RICE RESEARCH INSTITUTE 1966 ൽ വികസിപ്പിച്ചെടുത്ത പുതിയ ഇനം നെൽ വിത്തിന്റെ പേരായിരുന്നു IR — 8 . അടുത്ത വർഷമായപ്പോൾ അത് ഇന്ത്യയിലുമെത്തി . പീറ്റാ റൈസ് X ഡീ – ജിയോ – വൂ -ജെൻ എന്നീ രണ്ടിനങ്ങളെ വർഗ്ഗസങ്കലനം നടത്തി സൃഷ്ടിച്ച പുതിയ ഇനം നെല്ല് . അത്യുത്പാദന ശേഷി പ്രകടമാക്കിയ ഇനം . വിയറ്റ്‌നാമിൽ ഇതിന്റെ പേര് ” ഹോണ്ടാ റൈസ് ” എന്നാണ് , കാരണം അക്കാലത്തെ വില പിടിച്ച ഹോണ്ടാ ബൈക്ക് വാങ്ങാനാവശ്യമായ തുക , വിളവെടുപ്പിലൂടെ ഈ നെല്ലിനം കർഷകർക്ക് നേടിക്കൊടുത്തു .

( 3 ) ജനസംഖ്യ പെരുക്കാൻ മതങ്ങൾ മത്സരിക്കുന്ന കാലം .ഇവരുടെയൊക്കെ ദൈവങ്ങൾ ” തുരന്നെടുപ്പ് ” -നു മത്സരിക്കുന്നോ എന്ന് തോന്നും വിധം കടൽത്തീരത്തെ മണൽത്തരികളെ പോലെയും , ആകാശത്തിലെ നക്ഷത്രങ്ങളെ പോലെയും പെറ്റുപെരുക്കാൻ ആഹ്വാനം ചെയ്തു . ആകാശത്തുനിന്ന് മന്നാ പൊഴിഞ്ഞില്ല . പട്ടിണി ഇല്ലാതാക്കാനും , ജീവൻ നിലനിറുത്താനും വഴികാട്ടിയത് സയൻസ് . അങ്ങനെ സയൻസിന്റെ എല്ലാ ഗുണഫലങ്ങളും ആവോളം ആസ്വദിച്ചിട്ട് , എല്ലിനിടയിൽ കൊഴുപ്പ് കേറിയപ്പോൾ അതിനെ കുറ്റം പറയുന്ന ആളുകളുടെ ഇടയിലേക്ക് അയാൾ കടന്നുവന്നു — ബ്രോയിലർ കോഴി .

( 4 ) അമേരിക്കൻ സംഘടനയായ CARE [ Cooperative for Assistance and Relief Everywhere ] ന്റെ മഞ്ഞച്ചോളം കൊണ്ടുണ്ടാക്കിയ ഉപ്പുമാവ് സ്‌കൂളുകളിൽ വിതരണം ചെയ്തിരുന്ന കാലം . പിന്നീട് , ഡോ. എം .എസ് . സ്വാമിനാഥന്റെ നേതൃത്വത്തിൽ ഹരിത വിപ്ലവം വന്നു , ഒപ്പം അമുൽ കുര്യന്റെ വക ധവള വിപ്ലവവും . ഭാരതം സയൻസിന്റെ കൈപിടിച്ച് പട്ടിണിയിൽ നിന്നും മെല്ലെ കരകയറിത്തുടങ്ങി . ആയുർദൈഘ്യം കൂടിവന്നു .

( 5 ) ചെലവുകുറഞ്ഞ രീതിയിൽ എങ്ങനെ പ്രോട്ടീൻ ( മാംസ്യ ) ഭക്ഷണം ജനങ്ങൾക്ക് ലഭ്യമാക്കാം എന്ന ലക്‌ഷ്യം മുൻ നിറുത്തി പലയിടങ്ങളിലും ഗവേഷണങ്ങൾ പുരോഗമിച്ചു . അതിന്റെ ഫലവും കിട്ടി . പക്ഷെ ശാസ്ത്ര അഭിനിവേശം ഇല്ലാത്ത , പുരോഗമന ചിന്ത ഇല്ലാത്ത , അജ്ഞത കൊടികുത്തി വാഴുന്ന മനുഷ്യർക്ക് എല്ലാം വിഷമാണ് , വിഷമമാണ് . ഉപ്പുമാവ് നിറുത്തിയപ്പോൾ സ്‌കൂളിൽപ്പോക്ക് നിറുത്തിയവർ , മൊബൈലെടുത്ത് ഫേസ്‌ബുക്കിൽ കുത്തിക്കുറിക്കുന്ന ഡയലോഗുകൾ കണ്ടാൽ , അനസ്തീഷ്യക്ക് വേറെ മരുന്ന് കൊടുക്കേണ്ടി വരില്ല . മനുഷ്യ പരിണാമത്തിൽ , സന്തത സഹചാരികളായി കൂടിയ ജീവജാലങ്ങളിൽ ഒന്നാണ് കോഴി . ആ കോഴിയുടെ ചരിത്രം …. ” കോഴി – നാടനും തമിഴ് നാടനും കാണുക .