മനുഷ്യന്റെ ദൃഷ്ടി പതിഞ്ഞു വംശനാശം വന്ന ടമ്പാലകോക്ക്

21

Augustus Morris

ടമ്പാലകോക്കിന്റെ മരണം

( 1 ) കിടപ്പ് ആഫ്രിക്കയിലാണെങ്കിലും , ഇന്ത്യക്കാരാൽ സമ്പന്നമായ ഒരു രാജ്യമാണ് മൗറീഷ്യസ് . പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഇവിടം സന്ദർശിച്ച മോറിസ് ( MAURICE )രാജകുമാരനോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ഡച്ചുകാർ ഈ ദ്വീപിനിട്ട പേരാണ് മോറിസ് . പിന്നീട് നെപ്പോളിയൻ വീണപ്പോൾ ബ്രിട്ടീഷുകാരുടെ അധീനതയിലായ ഈ പ്രദേശത്തിന് അവർ നൽകിയ പേരാണ് മൗറീഷ്യസ് . 68 % ഭാരതീയർ ഉള്ള ഈ രാജ്യം ആഫ്രിക്കയിലെ ലിറ്റിൽ ഇന്ത്യയാണ് .

10 Facts About the Dodo Bird( 2 ) ഐസക് ന്യൂട്ടന്റെ ” പ്രിൻസിപ്പിയ മാത്തമാറ്റിക്ക ” പബ്ലിഷ് ചെയ്തത് 1687 ലാണ് . ഏതാണ്ട് ഈ സമയം , മൗറീഷ്യസിൽ അലസൻ ,മണ്ടൻ എന്നൊക്കെ അർത്ഥമുള്ള DOUDO എന്ന പോർച്ചുഗീസ് പദത്തിൽ നിന്നുമുണ്ടായ DODO [ Raphus Cacullatus ] എന്ന പേരുള്ള പക്ഷികുലത്തിലെ അവസാന അംഗവും മനുഷ്യരാലോ അവരുടെ വളർത്തുമൃഗങ്ങളാലോ കൊല്ലപ്പെടുകയായിരുന്നു .

( 3 ) അധിനിവേശക്കാരായ പോർച്ചുഗീസുകാർ 1581 ലാണ് ആദ്യമായി ഡോഡോ പക്ഷികളെ കാണുന്നത് . മൗറീഷ്യസിൽ മാത്രം ഉണ്ടായിരുന്ന ഒരിനം പക്ഷി . ആരാലും ശല്യപ്പെടുത്താതെ ലക്ഷക്കണക്കിന് വർഷം ഭൂമുഖത്തുണ്ടായിരുന്ന ഡോഡോകൾ , മനുഷ്യന്റെ ദൃഷ്ടിപതിഞ്ഞതിനു ശേഷം കഷ്ടിച്ച് ഒരു നൂറ്റാണ്ട് പോലും നിലനിൽക്കാനാവാതെ വംശ നാശം സംഭവിച്ച് ചരിത്രത്താളുകളിൽ ഇടം പിടിച്ചു.

Dodo Bird( 4 ) ഡോഡോയുടെ ഉയരവും മറ്റു ശാരീരിക അളവുകളും കൃത്യമായി ഇന്നും ആർക്കുമറിയില്ല . ഏതാണ്ട് രണ്ടര -മൂന്നടി ഉയരവും , ചുണ്ടു മുതൽ വാൽ വരെ രണ്ടര അടിയോളം നീളവും , ഇരുപത്തിയഞ്ച് കിലോ ഭാരവും ഉണ്ടായിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു . തടിച്ച ശരീരം , അലസഗമനം , പ്രാവിന്റെ വംശഗുണം , മണ്ണിൽ കൂടുകൂട്ടൽ etc ഡോഡോയുടെ പ്രത്യേകതകളാണ് . രുചികരമായ മാംസം അല്ലാതിരുന്നിട്ടു കൂടി പോർച്ചുഗീസ് – ഡച്ച് നാവികർ ഇവയെ വേട്ടയാടി രസിച്ചു . മനുഷ്യരുമായി പെട്ടെന്ന് ചങ്ങാത്തം കൂടിയ ഡോഡോകൾക്ക് , അവരുടെ പൈശാചികത്വം മനസ്സിലായില്ല . മനുഷ്യരോടൊപ്പം ഈ ദ്വീപിലേക്ക് കടന്നു വന്ന നായ്ക്കൾ -പൂച്ചകൾ -പന്നികൾ – എലികൾ – ഞണ്ടുതീനിക്കുരങ്ങുകൾ എല്ലാം ഡോഡോകളെ കൊന്നെറിഞ്ഞു , അവയുടെ മുട്ടകൾ ഇല്ലായ്മ ചെയ്തു . 1683 ഓടെ ഡോഡോകൾ എന്നെന്നേക്കുമായി മണ്മറഞ്ഞു .

Why The Dodo Bird Went Extinct - Business Insider( 5 ) കാൽവേരിയ എന്ന ജനറിക് നാമത്തിൽ അറിയപ്പെട്ട സസ്യങ്ങളിൽ ഒന്നാണ് ടമ്പാലകോക്ക് [ Tambalacoque ]. ഈ വൃക്ഷത്തിന്റെ കായ ഭക്ഷിക്കുന്ന ഏക പക്ഷിയും ഡോഡോയായിരുന്നു .അവയുടെ കാഷ്ഠത്തിലൂടെ പുറത്ത് വരുന്ന വിത്തുകൾ മാത്രമേ മുളയ്ക്കുകയുള്ളൂ . അതിനാൽ ടമ്പാലകോക്ക് , ഡോഡോ മരം എന്നും അറിയപ്പെടുന്നു . ടര്‍ക്കികോഴികള്‍ക്ക് ഇവയുടെ വിത്തുകൾ നിർബന്ധിച്ച് നൽകിയെങ്കിലും , കാഷ്ഠത്തിൽ നിന്നും അപൂർവ്വം വിത്തുകളേ മുളച്ചുള്ളൂ , പക്ഷെ അവ അധികം വൈകാതെ നശിച്ചുപോയി .

( 6 ) ഡോഡോയെ മനുഷ്യൻ വീണ്ടും കൊന്നു . 1755 ൽ ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് ആഷ്മോളിയൻ മ്യൂസിയത്തിൽ സ്റ്റഫ് ചെയ്ത് വച്ചിരുന്ന ഡോഡോ അഴുകി നശിക്കാൻ തുടങ്ങിയെന്ന് അവിടുത്തെ ഡയറക്‌ടർക്കു തോന്നി . അതെടുത്ത് കത്തിച്ച് കളയാൻ അയാൾ ഉത്തരവിട്ടു . ഭൂമിയിൽ ആകെ അവശേഷിച്ച ഡോഡോയുടെ ശരീരം അഗ്നി വിഴുങ്ങുന്നത് കണ്ട ഒരു ജീവനക്കാരൻ ഓടിച്ചെന്ന് വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും തലയും കാലിന്റെ ഒരു ഭാഗവും മാത്രം അവശേഷിച്ചു .

10 Birds That Humans and Cats Hunted to Extinction( 7 ) കുന്തവും കയ്യിലേന്തി ഗുഹാമനുഷ്യൻ സംഘടിച്ചെത്തിയപ്പോൾ വടക്കേ -തെക്കേ അമേരിക്കകൾക്ക് വലിയ ജന്തുക്കളുടെ മുക്കാൽ ഭാഗത്തോളം നഷ്ടമായി . യൂറോപ്പിലെയും ഏഷ്യയിലെയും നാശം ഏതാണ്ട് മൂന്നിലൊന്നു തൊട്ട് പകുതി വരെയായിരുന്നു . ഓസ്ട്രേലിയയയ്ക്ക് 95 % മായിരുന്നു നഷ്ടം . ഭീമൻ സ്ലോത്തുകൾ , ആറുമീറ്ററിലേറെ നീളമുള്ള ചീങ്കണ്ണികൾ ,സഞ്ചാരി പ്രാവുകൾ , ടാസ്മാനിയൻ ടൈഗർ , ചെറുകാറിന്റെ വലിപ്പമുള്ള ആമകൾ ..എല്ലാം ഓർമ്മയായി . ആധുനിക ലോകത്ത് ഒരു ടണ്ണിലേറെ ഭാരമുള്ള നാലേ നാല് ജീവികളേ കരയിലുള്ളൂ — ആന , കാണ്ടാമൃഗം ,ജിറാഫ് & ഹിപ്പോപൊട്ടാമസ് . ഇത്രയും ഇണക്കമുള്ള , ഇത്രയും ചെറു ജീവികൾ മാത്രമുള്ള കാലം ഭൂമിയിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ല .

RECONSTRUCTS EXTINCT DODO BIRD | Modern Mechanix( 8 )അടിസ്ഥാനപരമായി മറ്റു ജീവജാലങ്ങളുടെ വംശനാശത്തിന് മുഖ്യ കാരണം മനുഷ്യനാണോ എന്ന് ചോദിച്ചാൽ ” അതെ ” എന്നാണുത്തരം .ഭൂമിയിലെ ജീവജാലങ്ങളുടെ വംശ നാശത്തിന്റെ കണക്ക് നാല് വർഷത്തിൽ ഒരു സ്പീഷീസ് എന്നത് മനുഷ്യന്റെ ഇടപെടലോടെ 1,20,000 മടങ്ങ് വർധിച്ചു എന്ന് ഗവേഷകർ . ഓരോ പരിസ്ഥിതി ദിനവും നമ്മെ ഓർമ്മിപ്പിക്കുന്നത് ” ഭൂമി മനുഷ്യന് മാത്രം ജീവിക്കാനുള്ള ഒരിടമല്ല ” എന്നതാണ് .

NB — കാലഹരണപ്പെട്ടത് എന്നർത്ഥത്തിൽ ഇംഗ്ലീഷ് ഭാഷയിലുള്ള ശൈലിയാണ് ” DEAD AS A DODO ” , ” GONE THE WAY OF A DODO

Advertisements