Connect with us

Women

അവളെ ലോകം ആദരിക്കുമ്പോഴും ഭരണാധികാരിയുടെ മകന്റെ ക്രൂരമായ ലൈംഗികപീഡനത്തിനിരയായി

പത്തിൽ പത്ത് പോയിൻറ്റും കരസ്ഥമാക്കിയ ആ പതിനാലുകാരിയെ 1976 ൽ ലോകം അത്ഭുതത്തോടെ നോക്കിനിന്നു . അന്നേവരെ

 65 total views,  1 views today

Published

on

Augustus Morris എഴുതിയത്

ഒരു പെണ്ണിൻ കഥൈ

( 1 ) പത്തിൽ പത്ത് പോയിൻറ്റും കരസ്ഥമാക്കിയ ആ പതിനാലുകാരിയെ 1976 ൽ ലോകം അത്ഭുതത്തോടെ നോക്കിനിന്നു . അന്നേവരെ മറ്റാരും കരസ്ഥമാക്കാതിരുന്ന പെർഫെക്ട് ടെൻ സ്വന്തം പേരിൽ തങ്കലിപികളാൽ കുറിച്ച ആ റൊമാനിയൻ കൗമാരതാരം , തന്റെ നാടിന്റെ യശസ്സ് വാനോളം ഉയർത്തി നാട്ടിലേക്ക് മടങ്ങി . വീണ്ടും പലതവണ പെർഫെക്ട് ടെൻ സ്വായത്തമാക്കി ജിംനാസ്റ്റിക്സിലെ കിരീടം വയ്ക്കാത്ത റാണിയായി നാദിയ കോമനേച്ചി അരങ്ങുവാണു . പക്ഷേ ….

( 2 ) ഇരുമ്പുമറ മൂടിയ റൊമാനിയയിലെ ഭരണാധികാരി നിക്കോളാസ് ചെഷസ്ക്യു – വിന്റെ മകൻ നികു ചെഷസ്ക്യു സ്പോർട്സ് യുവജനകാര്യ മന്ത്രിയായിരുന്നു . മുഴുക്കുടിയൻ എന്ന പേരെടുത്ത നികു , കാറപകടങ്ങൾക്ക് കുപ്രസിദ്ധി നേടിയ ഡ്രൈവറായിരുന്നു . അതിനേക്കാൾ ഭയാനകമായിരുന്നു ബലാൽസംഗവീരൻ എന്ന നിലയിലെ നികുവിന്റെ പേക്കൂത്തുകൾ . ഈനാം പേച്ചിയ്ക്ക് മരപ്പട്ടി കൂട്ട് എന്നപോലെ , കല്യാണത്തിന്റെ തലേദിവസം വധുവിനെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുന്നതിൽ വല്ലാത്തൊരു അനുഭൂതി കണ്ടെത്തിയിരുന്ന ഉദയ് ഹുസൈൻ , നികുവിന്റെ ഉറ്റസുഹൃത്തായിരുന്നു . സംശയിക്കേണ്ട , മ്മടെ സദ്ദാം ഹുസൈന്റെ മകൻ തന്നെ . മുഴുക്കുടിയനായ നികുവിനെ നേരെയാക്കാൻ അപ്പൻ ചെഷസ്ക്യു പല വഴിയും നോക്കി . എല്ലാം വെള്ളത്തിൽ വരച്ച വരയായി മാറി എന്ന് മാത്രം .

Nadia Comăneci: Born, Spouse, Medals, Nationality, Died & Wiki( 3 ) സ്പോർട്സ് മന്ത്രിയായ നികു , രാജ്യത്തിന്റെ അഭിമാനമായ നാദിയ കോമനേച്ചിയോട് തന്നെ വന്നു കാണാൻ ഉത്തരവിട്ടു . പെർഫെക്റ്റ് ടെൻ കരഗതമാക്കിയ ജിംനാസ്റ്റിക്സ് വിസ്മയം തെല്ലൊരു ഭയത്തോടെ , പ്രതിപക്ഷമില്ലാത്ത ആ നാട്ടിലെ സ്പോർട്സ് മന്ത്രിയെ മുഖം കാണിക്കാൻ യാത്രയായി …

( 4 ) ചെഷസ്ക്യു ഭരണത്തിനെതിരേ ബുക്കാറസ്റ്റിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധാഗ്നി അടിച്ചമർത്താൻ ഭരണകൂടം ആവതു ശ്രമിച്ചു . നിരവധിപേർ കൊല്ലപ്പെട്ടെങ്കിലും , ഒടുവിൽ ജനമുന്നേറ്റം വിജയിച്ചു . 1989 ൽ ചെഷസ്ക്യു ഭരണകൂടം നിലംപതിച്ചു . പലായനം ചെയ്ത ചെഷസ്ക്യു അവസാനം പോലീസ് -ന്റെ പിടിയിലായി . വിചാരണയ്‌ക്കൊടുവിൽ മേപ്പടിയാനെ പട്ടാളം വെടിവച്ച് കൊന്നു . രണ്ടു വർഷങ്ങൾക്ക് ശേഷം മുഴുക്കുടിയനായ നികു ചെഷസ്ക്യു , കരൾ വീക്കം ബാധിച്ച് മരിച്ചു.

( 5 ) നാദിയ ,1989 ൽ അമേരിയ്ക്കയിലേക്ക് പോയി . അവരെ കാത്ത് ഒരാൾ അവിടെ നിൽപ്പുണ്ടായിരുന്നു . അമേരിക്കൻ ജിംനാസ്റ്റ് ആയ Bart Conner . ഉള്ളിൽ നീറുന്ന അഗ്നിപർ വ്വതവുമായി ഓടിയെത്തിയ നാദിയയെ അയാൾ വാരിപ്പുണർന്നു , നെഞ്ചോട് ചേർത്ത് പിടിച്ചു . ആ കെട്ടിപ്പിടിയ്ക്കലിൽ കരുതലിന്റെ അംശമുണ്ടായിരുന്നു , ജീവിതയാത്രയിൽ ഞാനുണ്ട് കൂടെ എന്ന സന്ദേശമുണ്ടായിരുന്നു , എല്ലാ വിഷമതകളും മറക്കാൻ സഹായിക്കുന്ന ഔഷധപ്രയോഗമുണ്ടായിരുന്നു . അതിൽ ആരും അശ്ലീലം കണ്ടില്ല .

Nadia Comăneci şi Nicu Ceauşescu, dezvăluire-şoc în presa italiană. "Nu era  dragoste, ci autentice violuri intercalate cu torturi!"( 6 ) മകൻ ചെഷസ്ക്യു , തന്നെ ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കിയ കാര്യം നാദിയ , ലോകത്തോട് വിളിച്ച് പറഞ്ഞു . ലോകം മുഴുവൻ തന്നെ ആദരിക്കുമ്പോഴും കാമവെറിയനായ ഒരു ഭരണാധികാരിയുടെ മുന്നിൽ നാദിയ വെറുമൊരു ലൈംഗിക ഉപകരണം മാത്രമായിരുന്നു എന്ന നഗ്നസത്യം അമ്പരപ്പോടെയാണ് ഏവരും ശ്രവിച്ചത് . ജനാധിപത്യമോ പൗരാവകാശങ്ങളോ ഇല്ലാത്ത തന്റെ രാജ്യത്ത് , താനുൾപ്പെടെയുള്ള ഓരോ മനുഷ്യരും അനുഭവിച്ച അടിച്ചമർത്തലുകളും പീഡനങ്ങളും അവർ വെളിവാക്കി . അഭയം തേടിയ അമേരിക്കയിൽ അവർ പൗരത്വം നേടിയെങ്കിലും , റൊമാനിയൻ പൗരത്വം ഉപേക്ഷിക്കാതെ നാദിയ ഇന്നും ജീവിക്കുന്നു .

NB — ഇരുമ്പ്മറ ഉണ്ടായിരുന്ന സ്ഥലത്തൊന്നും ഒരു മാർഗരറ്റ് താച്ചറോ , ഒരു ഇന്ദിരാ ഗാന്ധിയോ , ഒരു ഷെയ്ക്ക് ഹസീനയോ , ഒരു സിരിമാവോ ഭണ്ടാരനായകയോ , ഒരു ബേനസീർ ഭൂട്ടോയൊ , ഒരു ജസീന്ത ആൻഡേഴ്‌സണോ , ഒരു ആംഗല മെർക്കലോ ഉണ്ടായിട്ടില്ല .

 66 total views,  2 views today

Advertisement
Continue Reading
Advertisement

Advertisement
Entertainment2 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement