history
ഇന്നാദ്യമായി കൊറോണ മൂലം തീവണ്ടിയോടാത്ത വാർഷികം ആചരിക്കുന്നു
CE ആറാം നൂറ്റാണ്ടിൽ , ഗ്രീസിലെ കൊറിന്ത്യർ പാളങ്ങളിലൂടെ വലിച്ച്കൊണ്ടുപോകാവുന്ന ഒരു ശകടത്തിന്റെ പ്രാഗ് രൂപം നിർമ്മിച്ചിരുന്നോ ഇല്ലയോ എന്നതിനെപ്പറ്റി പല അഭിപ്രായങ്ങളും ചരിത്രകാരന്മാരുടെ പക്കൽ നിന്നും വന്നിട്ടുണ്ട്
154 total views

( 1 ) CE ആറാം നൂറ്റാണ്ടിൽ , ഗ്രീസിലെ കൊറിന്ത്യർ പാളങ്ങളിലൂടെ വലിച്ച്കൊണ്ടുപോകാവുന്ന ഒരു ശകടത്തിന്റെ പ്രാഗ് രൂപം നിർമ്മിച്ചിരുന്നോ ഇല്ലയോ എന്നതിനെപ്പറ്റി പല അഭിപ്രായങ്ങളും ചരിത്രകാരന്മാരുടെ പക്കൽ നിന്നും വന്നിട്ടുണ്ട് . നൂറ്റാണ്ടുകൾ കടന്ന് കാലം മുന്നോട്ടു പോയി . പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തോടെ കുതിരകൾ വലിക്കുന്ന റെയില് വണ്ടി , ജർമ്മനിയിൽ ഓട്ടം തുടങ്ങി . ചരക്ക് നീക്കത്തിന് വേണ്ടി ലോകത്തിന്റെ പലയിടത്തും ട്രെയിനിന്റെ ആദിമ രൂപങ്ങൾ ഉടലെടുത്തു .


( 4 ) പാളങ്ങൾ തമ്മിലുള്ള അകലം വച്ച് , ഇന്ത്യയിൽ അവയെ നാലായി തിരിക്കാം . ബ്രോഡ് ഗേജ് — 1.676 മീ , മീറ്റർ ഗേജ് – 1.00 മീ , നാരോ ഗേജ് രണ്ടു തരം 0.762 മീ & 0.610 മീ .
( 5 ) ഭരണ സൗകര്യമനുസരിച്ച് ഇന്ത്യൻ റെയിൽ വേയ്സ് 18 സോണുകളാക്കി തിരിച്ചിട്ടുണ്ട് . റെയിവേ ബജറ്റ് അവതരിപ്പിക്കുമ്പോൾ കേരളത്തിന് പ്രത്യേക സോൺ വേണമെന്ന് പലരും മുറവിളി കൂട്ടാറുണ്ട് .നഷ്ടത്തിലോടുന്ന കൊങ്കൺ റെയിൽ വിലയ്ക്ക് വാങ്ങി , പാലക്കാട് ഡിവിഷനോടൊപ്പം ചേർത്താൽ സോണിനാവശ്യമായ 1400 കി മീ റെയിൽ ലൈൻ ആകുമെന്നും , കാസർകോട് ആസ്ഥാനമായി സോൺ സ്ഥാപിക്കുകയാണെങ്കിൽ കർണാടകയുടെ പിന്തുണകൂടി ലഭിക്കുമെന്നും അങ്ങനെ അത് യാഥാർഥ്യമാക്കാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു .
( 6 )റെയിൽ ചരിത്രം ഏറെ പറയാറുണ്ടെങ്കിലും , വിസ്താര ഭയത്താൽ ചുരുക്കുന്നു . ഇന്നേക്ക് 167 വർഷം മുൻപ് ഓടിത്തുടങ്ങിയ തീവണ്ടി സർവ്വീസ് ഇന്നാദ്യമായി കൊറോണ മൂലം തീവണ്ടിയോടാത്ത വാർഷികം ആചരിക്കുന്നു .
NB — തീവണ്ടി കോച്ചുകളുടെ നമ്പർ ശ്രദ്ധിച്ചിട്ടുണ്ടോ ?, അതിൽ ആദ്യ രണ്ടക്കം നിർമ്മാണ വർഷത്തെ സൂചിപ്പിക്കുന്നു .അതിലൂടെ കോച്ചുകളുടെ വയസ്സറിയാം .
155 total views, 1 views today
Continue Reading