ഇന്നും മലയാളിക്ക് ഒരു ചായയിൽ, ഒരു വടയിൽ എത്ര കലോറി ഉണ്ടെന്ന് അറിയില്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
13 SHARES
157 VIEWS

ഡോക്ടർ അഗസ്റ്റസ് മോറീസ് ലോക പ്രമേഹദിനത്തോടനുബന്ധിച്ചു സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ്

മാവേലി To ജിംവേലി
………………..
(1) ആഫ്രിക്കയിൽ നിന്നും ചീറ്റപ്പുലികളെ കൊണ്ടുവന്ന് ഇന്ത്യയിൽ തുറന്നുവിട്ടപ്പോൾ ഇവിടെയത് വലിയ ആവേശമൊന്നും ഉണ്ടാക്കിയില്ല. ഇതിനേക്കാൾ വലിയ മാർജ്ജാര കുടുംബക്കാരെ മല്ലൂസ് കണ്ടിട്ടുണ്ട്. തൃശൂർ പൂരത്തിനാണെന്ന് മാത്രം. അവയുടെ മുഖഭാവം ഉൾക്കൊള്ളാൻ തക്കവിധം കുംഭകളുള്ള നുമ്മനാട് എത്ര മനോഹരം .

( 2 ) പണ്ടൊക്കെ ലൂണയുടെ പരസ്യം വരുമ്പോൾ , അതിൽ 95 km / L എന്ന മൈലേജ് കാണുമായിരുന്നു. തമാശയായിട്ട് ചിലർ പറയും , ഇത് പെട്രോൾ പമ്പിന്റെ അടുത്ത് കൂടെ പോയാൽ മതി , 100 കി.മീ ഓടും. പെട്രോളിന്റെ മണം കിട്ടിയാൽ മാത്രം മതി. ഏതാണ്ടിത് പോലെയാണ് മനുഷ്യരുടെ കാര്യവും . അവരവർക്ക് വേണ്ട ഊർജ്‌ജം എത്രയാണോ , അത്രയും അളവിലുള്ള ഇന്ധനം നിറച്ചാൽ പോരേ ?

(3) ഇന്നും മലയാളിക്ക് ഒരു ചായയിൽ , ഒരു വടയിൽ , ഒരു പഴംപൊരിയിൽ , ഒരു പ്ലേറ്റ് ചോറിൽ , ഒരു പൊറോട്ടയിൽ എത്ര കലോറി ( ഊർജ്ജത്തിന്റെ യൂണിറ്റ് ) ഉണ്ടെന്ന് അറിയില്ല. താന്താങ്ങളുടെ അദ്ധ്വാനമനുസരിച്ച് ദിവസേന എത്ര കലോറി അടങ്ങിയ ഭക്ഷണം കഴിയ്ക്കണമെന്ന് അറിയില്ല.

( 4 ) ശരീരകലകളുടെ നിർമ്മിതിയ്ക്ക് മാംസ്യതന്മാത്രകൾ ( പ്രോട്ടീൻ ) ആവശ്യമാണ്. 1 കിലോ ശരീര ഭാരത്തിന് സാധാരണ ഗതിയിൽ 1 ഗ്രാം പ്രോട്ടീൻ എന്നതാണ് കണക്ക്. കായിക മികവിന് പ്രോട്ടീൻ കൂടിയേ തീരു… പറഞ്ഞിട്ട് കാര്യമില്ല , മുട്ട കഴിയ്ക്കണമെങ്കിൽ കൂടി രാഹുൽ ദ്രാവിഡിനെ വച്ച് പരസ്യം ചെയ്യേണ്ട നാടാണിത്.

( 5 ) നാവിൽ വയ്ക്കുമ്പോൾ മധുരം തരുന്ന ഗ്ലൂക്കോസ് തന്മാത്രകൾ , 10-12 എണ്ണം ഒരുമിച്ച് നിൽക്കുമ്പോ ഭാവം മാറും. മധുരത്തിന് പകരം പശിമ അഥവാ ഒട്ടിപ്പിടിക്കും. കണങ്ങളുടെ വിന്യാസമാണ് പദാർത്ഥങ്ങളുടെ സ്വഭാവം നിർണ്ണയിക്കുന്നത്. കൂടിച്ചേർന്ന ഗ്ലൂക്കോസ് തന്മാത്രകളാണ് അരി , ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളിലും ഭൂമിയ്ക്ക് താഴോട്ട് പോകുന്ന കിഴങ്ങുവർഗ്ഗങ്ങളിലും കാണുന്ന അന്നജം / ധാന്യകം / carbohydrate .

( 6 ) അമിത അന്നജം കഴിയ്ക്കുന്ന ജനവിഭാഗങ്ങൾക്ക് കഴുത്തിലെ കറുപ്പും ( acanthosis nigricans ) , കുംഭയും സ്വന്തമാകും. കൊഴുപ്പ് വാരിത്തിന്നിട്ടല്ല വയറ്റിൽ കൊഴുപ്പടിയുന്നത്. ഭക്ഷണത്തിലെ അമിതഅന്നജം , ദഹനപ്രക്രിയയ്ക്ക് ശേഷം ഗ്ലൂക്കോസാകുന്നു. കോശങ്ങളുടെ ഇന്ധനമായ ഗ്ലൂക്കോസ് ഒരുപാട് ബാക്കി വരുന്നു. അതിനെ കൊഴുപ്പാക്കി മാറ്റി വയറ്റിൽ സംഭരിക്കുന്നു. (extended adipose tissue ) . ഈ കൊഴുപ്പ് , ഇൻസുലിനെ പ്രവർത്തിക്കാൻ സമ്മതിക്കാതെ ഇൻസുലിൻ നിസംഗത ( insulin resistance ) വരുത്തുന്നു. ഫലമോ ? ടൈപ്പ് 2 പ്രമേഹം .

( 7 ) പ്രമേഹത്തിന്റെ ചികിത്സ ഒരു ത്രികോണമാണ്. ഒരു മൂലയിൽ മരുന്ന്. അടുത്തതിൽ വ്യായാമം . നടത്തം , ജോഗിംഗ് , സൈക്ലിംഗ് പോലെ ഏയ്റോബിക്ക് വ്യായാമങ്ങളോ , weight training ഓ ഒക്കെ ആവാം . അവസാനം , ഭക്ഷണക്രമീകരണം. ആവശ്യമുള്ള കലോറി എത്രയാണോ അത്രമാത്രം അന്നജം – മാംസ്യം – നല്ല കൊഴുപ്പ് – ജീവകങ്ങൾ – ധാതുക്കൾ – നാര് – ജലം എന്നിവയടങ്ങിയ രൂപത്തിൽ അകത്തേക്ക് വിടുക.

NB : വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ പരിശ്രമിക്കുന്നവരോട് ഒറ്റക്കാര്യമേ പറയാനുള്ളൂ – അന്നജം നിയന്ത്രിയ്ക്കുക. ഏയ്റോബിക്ക് വ്യായാമങ്ങൾ ചെയ്യുക. എല്ലായിടത്തു നിന്നും കൊഴുപ്പ് പിൻവാങ്ങി , അവസാനം മാത്രമേ കുംഭയിൽ നിന്നും ഒഴിഞ്ഞു പോകൂ.

November 14 ,
World Diabetes Day

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ