അദാനിക്കെതിരെ ആസ്ട്രേലിയക്കാർ പിടിച്ച പ്ലക്കാര്‍ഡ്‌ ഇന്ത്യക്കാർ എന്നെങ്കിലും പിടിക്കുമോ?

52

SA Ajims

അദാനിക്കെതിരെ ഇന്ത്യാ-ആസ്‌ത്രേലിയ ഏകദിനത്തില്‍ പിച്ചിലിറങ്ങി ചിലര്‍ പ്രതിഷേധിച്ച ചിത്രമാണ്‌ Gautam Adani - Wikipediaഇന്ന്‌ വൈറലായത്‌. ആസ്‌ത്രേലിയയിലെ ക്യൂന്‍സ്‌ ലാന്‍ഡില്‍ അദാനി നടത്തുന്ന കല്‍ക്കരി ഖനനത്തിനെതിരെയാണ്‌ ഇവരുടെ പ്രതിഷേധം. 2010 മുതല്‍ തുടങ്ങിയതാണ്‌ ഈ പ്രതിഷേധം. പതിനാറര ബില്യണ്‍ ഡോളറിന്റെ പദ്ധതിയാണ്‌ ഇത്‌. ഇതില്‍ മൂന്നര ബില്യണ്‍ മുടക്കിക്കഴിഞ്ഞപ്പോഴാണ്‌ അവിടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രക്ഷോഭമാരംഭിച്ചത്‌. കോടതികളില്‍ കേസുകളായതോടെ ആസ്‌ത്രേലിയയില്‍ നിന്ന്‌ പത്ത്‌ പൈസ വായ്‌പ കിട്ടാതായി. 2014ല്‍ മോദി വന്നതോടെ എസ്‌ബിഐ അദാനിയുമായി ഒരു എംഓയു ഒപ്പിട്ടു. ഒരു ബില്യണ്‍ ഡോളര്‍ വായ്‌പ നല്‍കാനാണ്‌ പ്ലാന്‍.

Australia vs India: Protesters barge into Sydney Cricket Ground holding 'No  $1B Adani Loan' signs- The New Indian Expressഅദാനിക്ക്‌ വായ്‌പ കൊടുക്കരുതെന്നാണ്‌ പ്രക്ഷോഭകരുടെ ആവശ്യം. സേ നോ ടു അദാനി എന്ന ഒരു മൂവ്‌മെന്റ്‌ തന്നെ പ്രവര്‍ത്തിക്കുന്നു. അതില്‍ അവര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നം, അദാനിയെ വിശ്വസിക്കാനേ കൊള്ളാത്തവരാണെന്നാണ്‌. നിരവധി കള്ളപ്പണകേസുകള്‍ അവര്‍ക്കെതിരെയുണ്ടെന്നും ഇന്ത്യയില്‍ തന്നെ അവര്‍ നിരവധി പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ അദാനി വിഴിഞ്ഞത്ത്‌ നടത്തിക്കൊണ്ടിരിക്കുന്ന പരിപാടിയെ പിന്തുണക്കുന്നവരാണ്‌ നമ്മള്‍ എന്ന്‌ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കും . ആസ്‌ട്രേലിയയില്‍ കല്‍ക്കരി ഖനനം ആഗോള താപനം രൂക്ഷമാക്കുമെന്നാണ്‌ അവര്‍ പറയുന്നത്‌. വിഴിഞ്ഞത്ത്‌ കടലില്‍ കല്ലിടാന്‍ ഇവിടെ പൊട്ടിച്ച പാറകള്‍ ഇവിടെ പ്രകൃതിദുരന്തമുണ്ടാക്കുന്നുവെന്ന്‌ പറഞ്ഞ്‌ ആരെങ്കിലും പ്ലക്കാര്‍ഡ്‌ പിടിക്കുമോ?