കൊറോണ പേപ്പേഴ്സ് എന്ന സിനിമയിലെ മൂന്നു സ്ത്രീ കഥാപാത്രങ്ങളെ എടുത്ത് ആഴത്തിൽ പഠിക്കാനൊരു ശ്രമം.

സ്പോയിലർ ഉണ്ട്.. സൂക്ഷിക്കുക.

Author Lawrence Blooming Blossom

ഗ്രേസ് മാഡം : തന്റെ മക്കളോടും തന്നോടും മോശമായി പെരുമാറി എന്ന ലേബലിൽ തന്റെ അമ്മായിയച്ഛനെ കൊല്ലുന്നു… ആ കുറ്റം വേറെ 2 അപ്പാവികളുടെ തലയിൽ കെട്ടിവെച്ചിട്ട് അവരെ കൊല്ലുന്നു… ആ കൊന്ന കുറ്റം പോലും ആ കേസ് അന്വേഷിച്ചു കൊണ്ടിരുന്ന ശങ്കരരാമന്റെ തലയിൽ ഇടുക.. അയാളുടെ ജോലി, അന്തസ്സ്, സൽപ്പേര് എല്ലാം പോയി… സ്വന്തം മക്കൾ പോലും തിരിഞ്ഞു നോക്കാത്ത അവസ്ഥ… അതെ കേസ് അന്വേഷിച്ച ശങ്കര രാമൻ പറയുന്നത് ഈ സ്ത്രീക്ക് മറ്റൊരു പോലീസ്‌ക്കാരനുമായി അവിഹിതം ഉണ്ടായിരുന്നു എന്നും… അത് കണ്ടുപിടിച്ച ജഡ്ജിയെ രണ്ടുംകൂടി തട്ടി എന്നുമാണ്… (CBI മൂന്നാം ഭാഗത്തിലെപോലെ )… അത് അവളെ ട്രിഗ്ഗർ ആക്കാൻ പറഞ്ഞതാണോ എന്നറിയില്ല… അതിനു മുൻപും ശേഷവും തനിക്ക് കിട്ടാൻ പോകുന്ന പ്രൊമോഷനും പ്രശസ്തിക്കും വേണ്ടി ഒരുപാട് പേരെ അവർ കൊല്ലുന്നുണ്ട്….

2. ജേർണലിസ്റ്റ് : ഒരു സുഹൃത്ത് എന്നാ നിലയിൽ അവരോട് ചോദിച്ച സഹായം സ്വാർത്ഥതക്കായി ദുരുപയോഗിച്ചു. അതിൽ നിന്നും ജോലി നേടി.. പിന്നീട് കുറ്റബോധം തോന്നുന്നുണ്ടെങ്കിലും സമാനമായ സാഹചര്യം വന്നാൽ വീണ്ടും സ്വന്തം കാര്യം സിന്ദാബാദ്‌….

3. റാണി : അവിഹിതം ഉള്ളതുകൊണ്ടല്ല… അത് ആരുമായി എന്നുള്ളത് കൊണ്ട് ഈ സിനിമയിലെ ഏറ്റവും മോശം കഥാപാത്രം റാണിയുടേതാവും… ആരോ ഇന്നലെ പറയുന്നുണ്ടായിരുന്നു പാപ്പി ഭയങ്കര ടോക്സിക് ആയോണ്ട് അവർ രക്ഷപെട്ടു പോകുന്നതാണെന്ന്. ആ സിനിമയിൽ ഒരു വെർബൽ abuse ഇല്ല, ഫിസിക്കൽ abuse ഇല്ല.. മെരിറ്റൽ റേപ്പ് ഇല്ല… ഒന്നും ഇല്ല… പാപ്പി കുറച്ച് എക്‌സെന്ററിക് ആന്നെന്നത് മാറ്റി നിർത്തിയാൽ അയാളിൽ ടോക്സിക് നേച്ചർ ഉള്ളതായി തോന്നിയില്ല… സ്വന്തം അനിയനെപോലെ പോലെ വീട്ടിൽ വിളിച്ചു കയറ്റിയ ഒരാളുമായി ഇത്തരമൊരു ബന്ധം ശരിയായില്ല… നീതികരിക്കാനുള്ള ഒരു ന്യായവുമില്ല. രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ട്… (കൂട്ടുകാരന്റെ ).സിനിമ ഒന്നുകൂടെ ഇരുത്തി കണ്ടാൽ ഒരു കാര്യം കൂടെ മനസിലാവും.. അതായത് പാപ്പി പറയുന്നുണ്ട് അവളെ കിട്ടിയതിനു ശേഷം അയാൾ നന്നായി… കുറച്ച് പലിശക്ക് കൊടുപ്പ് മാത്രമേ ഉള്ളു എന്നും.

അതിനു മുന്നേ അയാൾക് സ്മഗ്ലിങ്ങ് ആയിരുന്നു.. നല്ല സമ്പന്നൻ ആയിരുന്നു.. ആ സമ്പത് കണ്ടിട്ടാവണം റാണി അയാളുടെ കൂടെ കൂടിയത്.. പക്ഷെ, താൻ ആഗ്രഹിച്ച ഒരു ജീവിതം തനിക്ക് കിട്ടുന്നില്ല എന്നൊരു ചിന്തയിൽ അവൾ മറ്റൊരു റിലേഷനിൽ എത്തിപെടുന്നു… ടോണിയെ എങ്ങനെയെങ്കിലും എരിവ് കയറ്റി അവളുടെ താളത്തിന് തുള്ളിക്കാം… അതാണ് അവളുടെ ലക്ഷ്യം… പിറന്നാൾ ദിവസം ടോണി മാലയുമായി വരുമ്പോൾ അവളുടെ കണ്ണ് മഞ്ഞളിക്കുന്നതിന്റെ ഒരു ക്ലോസ് അപ്പ്‌ ഷോട്ട് ഉണ്ട്.. അത് കണ്ടുനോക്കിയാൽ മനസിലാവും… ടോണിയേക്കാൾ ബെറ്റർ ഓപ്ഷൻ വന്നാൽ അവൾ ടോണിയെയും തെക്കും… ഒരു കാര്യത്തിൽ സന്തോഷമുണ്ട്.. അവൾ പാപ്പിയെ കൊന്നില്ലലോ.. അത് തന്നെ വലിയ കാര്യം…അവളുടെ കഴുത്തിലെ മാല കാണുമ്പോൾ ഇതൊന്നും ഇപ്പോൾ വാങ്ങി തരാനുള്ള ആംപിയർ അവനില്ല എന്നും പാപ്പി പറയുന്നുണ്ട്. അപ്പോൾ ഒരു കാര്യം വ്യക്തം.. അവൾക്കെന്നും പ്രിയം പണം മാത്രം
ആ സിനിമയിൽ ആ‍കെ പാപ്പി പറഞ്ഞ ഒരു മോശം കാര്യം എന്നത് അവിഹിതം അറിയുമ്പോൾ രണ്ടാളെയും കൊല്ലും എന്ന് പറയുന്നതാണ്… അത് തെറ്റാണ്.. ന്യായീകരണമില്ല.

അവിഹിത ബന്ധങ്ങൾക്ക് ഞാൻ എതിരല്ല.. ഒരു ടോക്സിക് റിലേഷനിൽ കടിച്ചു തൂങ്ങേണ്ട കാര്യമില്ല.. അതിന്റെ ഇടയിൽ കുറച്ച് സ്നേഹം മറ്റൊരു സൈഡിൽ നിന്നും കിട്ടുമെങ്കിൽ കിട്ടിക്കോട്ടേ… പക്ഷെ, രക്തബന്ധത്തേക്കാൾ അവളുടെ ഭർത്താവ് വിശ്വസിക്കുന്ന ഒരാളുമായി ആവുമ്പോൾ അത് തെറ്റാണ്…
പിന്നെ, അവരുടെ ബന്ധത്തിന്റെ ടോക്സിക് നേച്ചർ വെളിവാവക്കുന്ന എന്തെങ്കിലും കാര്യം സിനിമയിൽ ഉണ്ടായിരുന്നു എങ്കിൽ അവളെ മോശക്കാരി ആകില്ല… ഈ കാര്യത്തിൽ അവളെക്കാൾ തെറ്റ് കൂട്ടുകാരനായ ടോണിക്കാണ്

Leave a Reply
You May Also Like

കുത്തിയൊലിക്കുന്ന പുഴയിൽ ഒറ്റയ്ക്ക് ചങ്ങാടം തുഴഞ്ഞുപോകുന്ന മോഹൻലാലിന്റെ വിഡിയോ വൈറലാകുന്നു

എംടിയുടെ പത്തു ചെറുകഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി സിനിമയിലെ ഒന്നാണ് ഓളവും തീരവും. പ്രിയദർശൻ ആണ്…

സൽമാന്റെ കയ്യിലിരുപ്പ് കാരണം സിനിമ ആ പരാജയപ്പെട്ടുവെന്ന് 21 വര്ഷങ്ങള്ക്കു ശേഷം അമീഷ

നടി അമീഷ പട്ടേലിന്റെ ‘ഗദർ 2’ എന്ന ചിത്രം ഇപ്പോൾ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനമാണ്…

അമിതാഭ് ബച്ചൻ-മറ്റുള്ളവരെ ശരിക്കും ഇറിറ്റേറ്റഡ്‌ ആക്കുന്ന പികുവിന്റെ സ്വന്തം ബാബ ആയി പുള്ളി ജീവിക്കുവായിരുന്നു

Never ever miss PIKU,it is a pure gem???? Adhil Muhammed ബച്ചന്റേതായി വളരെ…

നവ്യയാണ് അഭിനയ രം​ഗത്തെ തന്റെ ആദ്യത്തെ ടീച്ചർ എന്ന് പൃഥ്വിരാജ്

മലയാള സിനിമയിൽ അഭിനയവും സംവിധാനവും നിർമ്മാണവും ഒന്നിച്ചുകൊണ്ടുപോകുന്ന ആളാണ് പൃഥ്വിരാജ്. 2002 സെപ്റ്റംബർ 13 ന്…