Advertisements
Home Authors Posts by ചീരാമുളക്

ചീരാമുളക്

1 POSTS 0 COMMENTS
സർക്കാർ അധ്യാപകരായ മാതാപിതാക്കളുടെ മൂത്ത മകനായി 1979ൽ പൂനൂരിൽ പിറന്നു വീണു.രണ്ട് ഇളയ സഹോദരിമാർ. മനോഹരമായ,വലിയ അല്ലലൊന്നുമില്ലാത്ത ബാല്യം. ആദ്യാക്ഷരം പഠിച്ചത് താമരശേരിയിലെ ഒരു ആംഗലേയ നഴ്സറിയിൽ, പിന്നെ പൂനൂർ സർക്കാർ വക മാപ്പിള L.P,U.Pസ്കൂളുകളിൽ പഠിച്ചു. അയൽ വാസിയെ കല്ലെറിഞ്ഞതിന്ന് ആദ്യമായി ചാർത്തിക്കിട്ടിയ പട്ടമാൺ ചീരാമുളക്.പിന്നീടൊരിക്കൽ സ്കൂളിലെ ടീച്ചറും വിളിച്ചു! 17 വയസ്സിൽ വീട് വിട്ടു. തലശ്ശേരി, ബാൻ‍ഗളൂർ, കോയംബത്തൂർ, മദിരാശി വഴികറങ്ങിത്തിരിഞ്ഞ് ഇരുപത്തഞ്ചാം വയസ്സിൽ പ്രവാസിയായി. ഇപ്പോൾ ഏകമകനും ഏകഭാര്യക്കുമൊപ്പം ദുബൈ മഹാനഗരത്തിൽ ജീവിക്കുന്നു.