നിങ്ങള്‍ ഫേസ്ബുക്ക് തുറന്നാല്‍ ഒരു നിരക്ക്, ഗൂഗിള്‍ നോക്കിയാല്‍ മറ്റൊരു നിരക്ക്, എന്റെ ബ്ലോഗ് തുറന്നാല്‍ വേറൊരു ചാര്‍ജ് എന്നിങ്ങനെ സേവനദാതാക്കള്‍ നിരക്ക് നിശ്ചയിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയാല്‍ എന്താകും അവസ്ഥ.
ശരീരം വില്ക്കാന് നടക്കുന്നവരുടെ കസ്റ്റമേഴ്സിനെ അന്വേഷിച്ചു കണ്ടെത്തലാണോ പൊതുസമൂഹത്തിന്റെ ജോലി ?
രണ്ട് ടോയ്ലെറ്റുകള് ഉണ്ട്. അതിലൊന്ന് പൂട്ടിക്കിടക്കുന്നു. മറ്റൊന്ന് തുറന്ന് നോക്കി. മുടിഞ്ഞ ഗന്ധം. നോക്കുമ്പോള്‍ മുമ്പേ പോയവന്റെ 'ബാക്കി പത്രങ്ങളൊക്കെ' ടോയ് ലെറ്റില്‍ കിടന്ന് ഉരുണ്ട് കളിക്കുകയാണ്.
ഉടനെ ഞാന്‍ കുറച്ച് ഷെയറുകള്‍ വാങ്ങി. ദോഷം പറയരുതല്ലോ അന്ന് മുതല്‍ ഷെയര്‍ വില ഇടിയാന്‍ തുടങ്ങി. വില എഴുനൂറിനും താഴെയെത്തിയപ്പോള്‍ എന്റെ കണ്ട്രോള് പോയി.
തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് അനുഗുണമല്ലാത്ത ഏത് വാര്‍ത്തകള്‍ വരുമ്പോഴും അത് സാമ്രാജ്യത്വ മാധ്യമങ്ങളുടെ കള്ള പ്രചരണമായി കാണുന്ന ഇവന്മാര് ഇതേ മാധ്യമങ്ങള്‍ തന്നെ തങ്ങള്‍ക്ക് അനുകൂലമായ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അതിനെ തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്യും. അപ്പോള്‍...
ദിവസവും തന്റെ വഴിയില്‍ മുള്ളുകളും മാലിന്യങ്ങളും വിതറിയിരുന്ന സ്ത്രീയെ രണ്ടു ദിവസം കാണാതായപ്പോള്‍ അവരുടെ ക്ഷേമമന്വേഷിച്ച ഒരു പ്രവാചകനെക്കുറിച്ച് മത പുസ്തകങ്ങള്‍ പരിചയപ്പെടുത്തുണ്ട്. ഒരു ജൂത വിശ്വാസിയുടെ മൃതശരീരം കണ്ടപ്പോള്‍ ബഹുമാനപുരസ്സരം എഴുന്നേറ്റ് നിന്ന പ്രവാചകനെയും...
ഭൂമുഖത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും സാമ്രാജ്യത്വ ശക്തികളെ കുറ്റപ്പെടുത്തി സായൂജ്യമടയുന്നതിനു പകരം സ്വന്തം പോരായ്മകളിലേക്ക് വല്ലപ്പോഴും കണ്ണോടിക്കാന്‍ കൂടി മത സമൂഹം തയ്യാറാവണം. അല്ലാഹു അക്ബര്‍ വിളികളുയര്‍ത്തി ചോര ചിന്തുന്ന ഭ്രാന്തന്മാരെ തിരിച്ചറിയാനും ആട്ടിപ്പുറത്താക്കാനും ഏറ്റവും കൂടുതല്‍...
ലാലേട്ടന്റെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. രാവിലെ സ്വര്‍ണം വാങ്ങാനുള്ള ജ്വല്ലറിക്കാരന്റെ പരസ്യം. ഉച്ചയ്ക്ക് അത് വീട്ടില്‍ വെച്ചോണ്ടിരിക്കാതെ പണയം വെക്കാനുള്ള ബ്ലേഡുകാരന്റെ പരസ്യം. വൈകിട്ട് വിറ്റ് കിട്ടിയ കാശ് കൊണ്ട് കള്ള് കുടിക്കാനുള്ള പരസ്യം. കാശ്...
നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ഒറ്റപ്പെട്ട് കിടക്കുന്ന ഗ്രാമ പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ടാവും. അത്തരം യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ള ഒരു പോസ്റ്റാണിത്. ചെന്നൈ നഗരത്തില്‍ നിന്നും ഏതാണ്ട് അറുപതു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തിപ്പെടാവുന്ന അതിമനോഹരമായ ഒരു...
ഒരു ചെറിയ അക്ഷരപ്പിശക് പോലും ഒരു വാര്‍ത്തയെ കൊന്നുകളയും. ഒരു ഏഷ്യാനെറ്റ് വായനക്കാരി (പേര് പറയുന്നത് ശരിയല്ലല്ലോ) കുഞ്ഞിക്കണ്ണന് എന്ന് പറഞ്ഞപ്പോള്‍ ഉകാരം സ്ഥലം മാറിവന്ന് പൊല്ലാപ്പായത് നാം കണ്ടതാണ്. ചുരുക്കത്തില്‍ വിമര്‍ശിക്കാന്‍ എളുപ്പമാണ്. പക്ഷേ...