ഒരാളുടെ വിയോഗം അയാളുടെ കുടുംബം മാത്രമാണ് അനുഭവിക്കുന്നതെന്ന സത്യം അവരവർ സ്വയം മനസിലാക്കണം. രാഷ്ട്രീയകൊലകളിൽ ഒടുങ്ങിയവരിലൂടെ ഈ നാട് എന്തുനേട്ടമാണ് കൈവരിച്ചത് ? പാർട്ടികളുടെ ബോർഡുകളിൽ കുറച്ചുകാലത്തേക്ക് സ്ഥാനംപിടിക്കാം.
'അമ്മ മുകളിലേക്കുനോക്കി കൈകൂപ്പിക്കൊണ്ട് "അങ്ങനെ എല്ലാംപോയി.... " എന്ന് പറഞ്ഞുകൊണ്ട് കുനിഞ്ഞിരുന്നു കരയാൻ തുടങ്ങി. താമസം തുടങ്ങിയ സമയത്തു സൗകര്യങ്ങൾ ഒട്ടുംഇല്ലാതിരുന്നതുകൊണ്ടു നമ്മൾ മൂവരും നിലത്തു
അവളുടെ കൈകൊണ്ടു ഒരു ആഹാരസാധനം പോലും എനിക്കോ എന്റെ അമ്മയ്ക്കോ വാങ്ങിത്തന്നിട്ടില്ല. രസകരമായൊരു സംഭവം ഓർക്കുന്നു. ഒരിക്കൽ പോത്തീസിൽ നിൽക്കുമ്പോൾ ഡ്രൈ ഫ്രൂട്സ് കണ്ടു. അതിൽ പപ്പായ കണ്ടപ്പോൾ എനിക്ക് കൊതിതോന്നി.
ഒന്നുകിൽ സംസ്കാരത്തെയും സദാചാരത്തെയും കുറിച്ച് പറയൂ അല്ലെങ്കിൽ മോഡേണായി പുരോഗമനത്തെ കുറിച്ചുപറയൂ. രണ്ടുവള്ളത്തിലെയും നിൽപ്പ് വളരെ മോശമാണ്. സാധാരണഗതിയിൽ മേൽവസ്ത്രം അണിയാതെ വീട്ടിലിരിക്കുന്നവരാണ് കുറെ പുരുഷന്മാർ.
കുടുംബമെന്നാൽ ഉത്തരവാദിത്തങ്ങൾ കൊണ്ട് കൈകോർക്കപ്പെട്ട കണ്ണികൾ ആണെന്നും സ്നേഹമാണ് അവിടെ ദീപമായി തെളിഞ്ഞുനിൽക്കേണ്ടതെന്നും സിനിമ പഠിപ്പിക്കുന്നു. ഇതിൽ തെളിമയുള്ള സ്നേഹവും കപടതയും കഥാപാത്രങ്ങളാകുന്നു.
പൂജാ ഹോളീഡേസിനിടെയിലുള്ള ഒരു ഞായറാഴ്ച അവൾ ക്ലാസ് അറ്റൻഡ് ചെയ്യാൻ അവിടേയ്ക്കു പോയി. ഗാന്ധിജയന്തി പ്രമാണിച്ചു തിങ്കളും അവധിയായതിനാൽ ക്ലാസ് കഴിഞ്ഞിട്ട് തിരിച്ചുവരാമെന്നു പറഞ്ഞാണ് പോയത്. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും അവൾ അവിടെനിന്നും തിരിക്കുന്നത് വേണാട് എക്സ്പ്രസിലാണ്.
അവിടിരിരിക്കുമ്പോഴും അമ്മയോട് ഫോണിലൂടെ അവളുടെ അസുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു. രാത്രി വീട്ടിലെത്തിയപ്പോൾ അവൾ മൂടിപ്പുതച്ചു കിടക്കുകയായിരുന്നു. അവൾക്ക് എന്തൊക്കെ കഴിക്കാൻ കൊടുത്തെന്നും ആരോഗ്യാവസ്ഥയും 'അമ്മ എന്നോടുപറഞ്ഞു.
അതിർത്തി രേഖകളെയും സമുദ്രങ്ങളെയും നിഷ്പ്രഭമാക്കികൊണ്ടു സൗഹൃദങ്ങൾ പരസ്പരം കൈകൊടുത്തു. ഞാൻ മുകളിൽ പറഞ്ഞപോലെ, എവിടെയൊക്കെയോ അജ്ഞാതരായി ജീവിച്ച മനുഷ്യർ തങ്ങളുടെ ആശകളെയും അഭിലാഷങ്ങളെയും കഴിവുകളെയും പരസ്പരം പങ്കുവച്ചു.
ഞാനങ്ങനെ ഹാളിൽ ഉറക്കമില്ലാതെ വേദനയോടെ കിടക്കവേ ചാരുവിന്റെ മുറിയിൽ ലൈറ്റ് വീണു. എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നു. പെട്ടന്ന് എഴുന്നേറ്റു ഞാനങ്ങോട്ട് ചെന്നു. ആ കാഴ്ചകണ്ടു പകച്ചുപോയി.
'മനുഷ്യൻ ജനിക്കുന്നതുമുതൽ എല്ലായിടത്തും ബന്ധനത്തിലാണ്' എന്ന് ചിന്തകന്മാർ പറഞ്ഞത് ഓർക്കുക. ആ ബന്ധനങ്ങളെ പൊട്ടിച്ചെറിയേണ്ട കാലമാണ്. എല്ലാരേയും സ്നേഹിക്കുക, എന്നാൽ സ്വന്തം ജീവിതം വിസ്മരിച്ചുകൊണ്ടു ത്യാഗംചെയ്തിട്ടെന്തുഫലം ?