കുറച്ച് നാൾ ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളുടെ വൈപ്പർ ബ്ലേഡ് പൊക്കി വയ്ക്കണമെന്ന് പറയുന്നത് എന്ത് കൊണ്ട് ?

അറിവ് തേടുന്ന പാവം പ്രവാസി

ദീർഘ നാൾ ഓടാതെ നമ്മുടെ പോർച്ചിൽ കയറ്റി ഇടാറുള്ള വാഹനങ്ങൾ ഇടയ്ക്ക് ഇടയ്ക്ക് ചില കാര്യങ്ങൾ ചെയ്താൽ വാഹനങ്ങളെ നല്ല കണ്ടീഷനിൽ സൂക്ഷിക്കാം.

വാഹനം ഓരോദിവസവും ഓൺ ആക്കുക. ചുരുങ്ങിയത് പതിനഞ്ചു മിനിറ്റ് എങ്കിലും ഇഗ്നീഷ്യൻ ഓൺ ആക്കി വയ്ക്കണം.

എസി ഓൺ ആക്കരുത്.

സ്റ്റാർട്ട് ചെയ്ത ഉടനെ എൻജിൻ ഇരപ്പിക്കുന്ന സ്വാഭാവം ചിലർക്കുണ്ട്. അങ്ങനെ ചെയ്യരുത്

എൻജിൻ ഓയിൽ എല്ലായിടത്തും എത്താനുള്ള സമയം കിട്ടുന്നതു വരെ എൻജിൻ ഇരപ്പിക്കരുത്.

മഴ കൊണ്ട വാഹനം അതേപടി പോർച്ചിലേക്കു പാർക്ക് ചെയ്യുമ്പോൾ ഹാൻഡ് ബ്രേക്ക് (പാർക്ക് ബ്രേക്ക് ) ഇടരുത്. പാർക്ക് ബ്രേക്ക് ഘടകങ്ങൾ നനഞ്ഞിരുന്നാൽ, രണ്ടോ, മൂന്നോ ദിവസം ഉപയോഗിക്കാതിരുന്നാൽ തുരുമ്പെടുത്തു ലോക്ക് ആകാനുള്ള സാധ്യത കൂടുതലാണ്. പിന്നീട് വാഹനം മുന്നോട്ട് എടുക്കുമ്പോൾ പാർക്ക് ബ്രേക്കിന്റെ ഭാഗത്തുനിന്നു ടക്- ടക് ശബ്ദം കേൾക്കുകയും മുന്നോട്ടുള്ള പോക്കിന് തടസ്സമാകുകയും ചെയ്യും. വണ്ടി ഗിയറിലിട്ടു പാർക്ക് ചെയ്യുക. ടയറിനു വേണമെങ്കിൽ കട്ട വയ്ക്കാം.

വാഹനത്തിന്റെ ഫ്ലൂയിഡ് ലെവലുകൾ പരിശോധിക്കണം

ചൂടു കാലാവസ്ഥയിൽ ദീർഘനാളായി പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ വൈപ്പർ ബ്ലേഡ് പൊക്കിവയ്ക്കുക. ഗ്ലാസിന്റെ ചൂടടിച്ച് വൈപ്പറിന്റെ റബർ ഘടകങ്ങളുടെ സ്വഭാവത്തിനു മാറ്റം വരാതിരിക്കാനാണിങ്ങനെ ചെയ്യുന്നത്.

വിൻഡോസ് ഇടയ്ക്കിടെ തുറന്നിടുക. കാറിനുൾവശത്ത് ഈർപ്പം കെട്ടുന്നതും മറ്റും തടയാം. ചീത്തമണം ഒഴിവാക്കാം.

വാഹനം ഒന്നു ചെറുതായി മുന്നോട്ടും, പിന്നോട്ടും എടുക്കുക. ടയർ നിലവുമായി തൊട്ടുനിൽക്കുന്ന ഭാഗം ഇടയ്ക്കിടെ മാറ്റാനാണിത്.

You May Also Like

ഇന്ത്യാ ഗവൺമെൻ്റ് ആണോ ജ്ഞാനപീഠ പുരസ്കാരം നൽകുന്നത് ? എന്നാൽ അല്ല, പിന്നാരാണ് ?

ഇന്ത്യാ ഗവൺമെൻ്റ് ആണോ ജ്ഞാനപീഠ പുരസ്കാരം നൽകുന്നത് ? അറിവ് തേടുന്ന പാവം പ്രവാസി ഇന്ത്യയിലെ…

രാജാവിന്റെ കിരീടത്തില്‍ സ്വര്‍ണം കൂടാതെ വല്ല മായവും ചേര്‍ത്തിട്ടുണ്ടോ എന്ന് കുളിക്കുന്നതിനിടയിൽ അർക്കമിഡിസ് കണ്ടെത്തിയതെങ്ങനെ ?

അറിവ് തേടുന്ന പാവം പ്രവാസി അർക്കമിഡിസ് തത്വം കുളിച്ചുകൊണ്ടിരുന്ന ആര്‍ക്കെമിഡിസ് കുളിത്തൊട്ടിലില്‍ നിന്നിറങ്ങി ഉടുതുണിയില്ലാതെ ‘യുറേക്കാ…

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ തേക്ക് പാലത്തിന്റെ ചരിത്രം

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ തേക്ക് പാലം…യു ബെയ്ൻ പാലം Sreekala Prasad പുരാതന ബർമീസ് തലസ്ഥാനമായ…

ലോകത്തിൽ വച്ചേറ്റവും വിലയേറിയ പാനീയത്തിന്റ വിലയെത്രയെന്നു അറിയാമോ ?

ലോകത്തിൽ വച്ചേറ്റവും വിലയേറിയ പാനീയം അറിവ് തേടുന്ന പാവം പ്രവാസി ലോകത്തിൽ വച്ചേറ്റവും വിലയേറിയ പാനീയം…