നടി തൃഷയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് എഐഎഡിഎംകെ നേതാവ് എ.വി.രാജു. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും സിനിമാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും രാജു പറഞ്ഞു. തൃഷയ്‌ക്കെതിരെ എ.വി. രാജു നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 2017ല്‍ എഐഎഡിഎംകെയിലെ അധികാര വടംവലിക്കിടെ എംഎല്‍എമാരെ കൂവത്തൂര്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ചപ്പോള്‍ ഉണ്ടായ സംഭവം എന്ന അവകാശവാദത്തോടെയാണ് എ.വി.രാജു അധിക്ഷേപ പരാമര്‍ശം നടത്തിയത്. സേലം വെസ്റ്റ് എംഎല്‍എ ജി വെങ്കടാചലം ആവശ്യപ്പെട്ടതനുസരിച്ച് നടിയെ റിസോര്‍ട്ടില്‍ എത്തിച്ചെന്നായിരുന്നു പരാമര്‍ശം.

ഈ പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ പ്രതികരണവുമായി തൃഷ രംഗത്തെത്തി. ശ്രദ്ധ കിട്ടാൻ ആളുകൾ ഏതു തലത്തിലേക്കും തരംതാഴുന്നത് കാണുമ്പോൾ വെറുപ്പാണ്. താൻ നിയമപരമായി തുടർനടപടി സ്വീകരിക്കുമെന്ന് തൃഷ പ്രതികരിച്ചു. രാജുവിനെതിരെ കേസെടുക്കണമെന്നും സംവിധായകൻ ചേരൻ ആവശ്യപ്പെട്ടു. വ്യാപക പ്രതിഷേധത്തെ തുടർന്ന് രാജു ഖേദം പ്രകടിപ്പിച്ചു.

അഭിനേതാക്കളുടെ സംഘടന ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പലരും പറയുന്നതിനിടെയാണ് അടുത്തിടെ ബിജെപി വിട്ട് ഇപ്പോൾ എഐഎഡിഎംകെയിൽ ചേർന്ന പ്രശസ്ത നടി ഗായത്രി രഘുറാം വിഷയത്തിൽ തൻ്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്. അഭിനേതാക്കളെ മോശമായി സംസാരിച്ച ഇയാൾക്കെതിരെ അഭിനേതാക്കളുടെ സംഘടന തീർച്ചയായും കേസെടുക്കണമെന്നും അവർ പ്രസിദ്ധീകരിച്ച പോസ്റ്റിൽ പറയുന്നു.

“എൻസിഡബ്ല്യു ഇതിനെക്കുറിച്ച് നിശബ്ദത പാലിക്കുന്നു, ഖുശ്‌ബു ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഒരു നടി എന്ന നിലയിൽ എനിക്ക് സങ്കടമുണ്ട്. അത്തരം മോശം കമൻ്റുകൾ നേരിടുന്ന ഏത് നടിയ്‌ക്കൊപ്പവും ഞാൻ നിൽക്കും” എന്നും അവർ തൻ്റെ പോസ്റ്റിൽ പറഞ്ഞു. അതുമാത്രമല്ല, എന്തിനാണ് ഡിഎംകെയിൽ നിന്നുള്ള മാധ്യമങ്ങൾ ഈ വിലകുറഞ്ഞ ചിന്താഗതിക്കാരന് പ്രാധാന്യം നൽകിയത്.നടിമാരെയും സ്ത്രീകളെയും കുറിച്ച് വിലകുറഞ്ഞ രീതിയിൽ സംസാരിക്കാൻ അവർ അനുവദിച്ചത് എന്തിനാണ്, ഇത്തരക്കാരെ നിരോധിക്കണം, തമിഴ്‌നാട് സർക്കാർ എന്ത് കൊണ്ട് ഇതുവരെ നടപടിയെടുക്കാത്തത് എന്നും അവർ തൻ്റെ പോസ്റ്റിൽ പറയുന്നു.

You May Also Like

സിൽക്ക് സ്മിതയുടെ ആ ഭാഗ്യം അധികം നടിമാർക്ക് ഉണ്ടായിട്ടില്ല

വിജയലക്ഷ്മി എന്ന സിൽക്ക് സ്മിത ആന്ധ്രാപ്രദേശിൽ ഏളൂർ എന്ന ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചത്.…

പ്രീ ഓസ്കാർ വേദിയിൽ കറുപ്പിൽ തിളങ്ങി പ്രിയങ്ക ചോപ്ര

പ്രീ ഓസ്കാർ വേദിയിൽ തിളങ്ങി പ്രിയങ്ക ചോപ്ര. കാലിഫോർണിയയിലെ ബെവേർലി ഹിൽസിൽ നടന്ന പടിപാടിയാണ് ബൊളീവുഡിന്റെ…

സാവിത്രി നായരുടെയും കെ എം എ റഹ്മാന്റെയും മകൻ റഷീൻ റഹ്മാനെങ്ങനെ സിനിമയിലെത്തി

Kiranz Atp ശ്രീമതി സാവിത്രി നായരുടെയും ശ്രീമാൻ കെ എം എ റഹ്മാന്റെയും മകനായി ജനിച്ച…

‘തേജസ്’ വൻ പരാജയത്തിലേക്ക്, തിയേറ്ററിൽ കാണണമെന്ന് ആരാധകരോട് കങ്കണ റണാവത്ത്, പരിഹസിച്ചു പ്രകാശ് രാജ്

കങ്കണ ഫൈറ്റർ പൈലറ്റിന്റെ വേഷം കൈകാര്യം ചെയ്യുന്ന തേജസിന് റിലീസ് ദിവസം അധികം കളക്ഷൻ ഉണ്ടായില്ല.…