Entertainment
അവളെ കടിച്ചുകീറുന്നതിനു മുൻപ് മുഖമൊന്നു നോക്കൂ, ചിലപ്പോൾ പെങ്ങൾ ആയേക്കാം !

‘അവൾ ഇരയാക്കപ്പെട്ടവൾ’ Amal VR സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ആണ്. വളരെ പ്രസക്തമായിരു ആശയം വളരെ ലളിതമായ രീതിയിൽ അവതരിപ്പിക്കാൻ സാധിച്ച ഈ ഷോർട്ട് ഫിലിം ചിലർക്കെങ്കിലും ഒരു തിരിച്ചറിവ് സമ്മാനിക്കും എന്നതിൽ സംശയമില്ല. ഈ സൃഷ്ടിയുടെ സാങ്കേതികമായ വശങ്ങളെ വിശകലനം ചെയ്യാൻ മുതിരുന്നില്ല. കാരണം ഓരോ ഷോർട്ട് ഫിലിം മേക്കേഴ്സും അവർക്കു പറയാനുള്ളതു വച്ച് സമൂഹത്തോട് സംവദിക്കാൻ ഒട്ടനവധി പ്രയാസങ്ങൾ സഹിക്കേണ്ടിവരുന്നുണ്ട് . അവരുടെ പരിമിതികൾക്കുള്ളിൽ നിന്നും കാലത്തിനാവശ്യമായ ആശയങ്ങൾ തയ്യാറാക്കുന്നതിൽ പരം സാമൂഹികപ്രതിബദ്ധത ഇനിയെങ്ങനെയാണ് പ്രകടിപ്പിക്കേണ്ടത്.
Vote for aval irayakkappettaval
ഇത് പീഡനം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, ബലാത്സംഗം എന്നിങ്ങനെയുള്ള ചില കാര്യങ്ങളിൽ ചർച്ച ചെയ്താലും മറ്റൊരുവളെ കാമക്കണ്ണോടു കൂടി നോക്കുന്നവനിൽ പോലും ചുറ്റിക കൊണ്ട് മണ്ടയ്ക്കിട്ടുള്ള അടികളാണ് നൽകുക. കാരണം അന്യസ്ത്രീകളെ എങ്ങനെ വേണമെങ്കിലും കാണാം എന്ന് പറയുമ്പോൾ നിങ്ങളുടെ അമ്മയും പെങ്ങളും ഭാര്യയും മകളും എല്ലാം തന്നെ മറ്റു പുരുഷന്മാർക്ക് അന്യസ്ത്രീകൾ ആണ് എന്നത് വിസ്മരിക്കരുത്. നിങ്ങൾ ഒരു ദിവസം എത്ര സ്ത്രീകളെ മോശമായി കാണുന്നു അല്ലെങ്കിൽ മോശമായി സ്പർശിച്ചിട്ടുണ്ട് എന്ന് ചിന്തിക്കുമ്പോൾ നിങ്ങളുടെ വീട്ടിലെ സ്ത്രീകളെയും മറ്റുളളവർ അതൊക്കെ ചെയ്തിട്ടുണ്ട് എന്ന് ചിന്തിക്കുക. അന്യന്റെ വീട്ടിലെ പെണ്ണ് തന്റെ കാമപൂർത്തീകരണത്തിന്റെ ഇരയും തന്റെ വീട്ടിലെ പെണ്ണ് എല്ലാ ഭാരതീയർക്കും സഹോദരിയും ആകണം എന്ന് ശഠിക്കരുത്. നിന്റെ വീട്ടിലെ പെണ്ണിനെ കമന്റടിച്ചു അല്ലെങ്കിൽ മോശമായി സ്പർശിച്ചു എന്നതിന്റെ പേരിൽ ഉടവാളും കുന്തവുമായി നീ പടയ്ക്ക് ഇറങ്ങുന്നതിനു മുൻപ് ഒന്ന് ചിന്തിക്കണം നീ എത്ര പെണ്ണുങ്ങളെ കമന്റടിച്ചു എന്ന്..അല്ലെങ്കിൽ നീ എത്ര പെണ്ണുങ്ങളെ മോശമായി സ്പർശിച്ചു എന്ന്. നീ ഇക്കാര്യത്തിൽ തികഞ്ഞ മാന്യൻ എങ്കിൽ നീ പടനയിച്ചുകൊള്ളുക.
ഈയൊരു ചിന്ത മാത്രം മതി നമ്മുടെ നാട്ടിലെ എന്നല്ല ഈ ലോകത്തിൽ തന്നെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഇല്ലാണ്ടാകാൻ. നിർഭാഗ്യവശാൽ അത്തരമൊരു ചിന്ത വിവേകബുദ്ധിയോടെ മനസ്സിൽ കൊണ്ടുനടക്കാൻ പലർക്കും സാധിക്കുന്നില്ല. എങ്ങനെ സാധിക്കാനാണ്.. സ്വന്തം സഹോദരിയും സ്വന്തം മകളും വരെ തന്റെ വെറിയ്ക്ക് പാത്രമാകുമ്പോൾ ..അല്ലെങ്കിൽ മകളെയും പെങ്ങളെയും ഭാര്യയെയും വരെ കൂട്ടിക്കൊടുക്കുന്ന പിമ്പുകൾ ഇവിടെ തന്നെ ഉള്ളപ്പോൾ അന്യന്റെ വീട്ടിലെ പെണ്ണ് എങ്ങനെ സ്വസ്ഥമായി ജീവിക്കാനാണ് ? പിന്നൊരുകൂട്ടരുണ്ട് , ഇരയുടെ വിഡിയോകൾ കണ്ടു ആസ്വദിക്കാനും ഷെയർ ചെയ്യാനും വ്യഗ്രത കാണിക്കുന്നവർ. സ്വന്തം പെങ്ങളാണ് ഇരയെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമോ ഡിലീറ്റ് ചെയ്യിക്കുമോ ?
‘അവൾ ഇരയാക്കപ്പെട്ടവൾ’ എന്ന ഷോർട്ട് മൂവി മുന്നോട്ടു വയ്ക്കുന്ന ആശയം ഇതുതന്നെയാണ്. രാത്രി ജോലികഴിഞ്ഞു വീട്ടിലേക്കു പോകാൻ നിൽക്കുന്ന യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോകുന്ന യുവാക്കളുടെ സംഘം വിജനമായ സ്ഥലത്തു എത്തിക്കുകയും അവളെ മയക്കി കിടത്തി അവിടെ വച്ച് ഓരോരുത്തരായി അവരുടെ കാമപൂർത്തീകരണം നടത്തുകയും ചെയ്തു. എന്നാൽ ആ സംഘത്തിൽ അവിടെ വച്ച് ജോയിൻ ചെയ്ത ഒരുത്തൻ തന്റെ ഊഴത്തിനായി അവളുടെ സമീപത്തേക്കു പോകുമ്പോൾ അവൻ ഞെട്ടിപ്പോകുന്നു , അവൻ അലമുറയിട്ടു കരയുന്നു.
അവന്റെ കരച്ചിൽ ലോകത്തെ എല്ലാ വേട്ടക്കാരുടെയും കഠിനമായ ഹൃദയങ്ങളെ വ്രണപ്പെടുത്തുന്നു. അവന്റെ കരച്ചിൽ ലോകത്തെ എല്ലാ വേട്ടക്കാരുടെയും തലമണ്ടയിൽ ഇടിത്തീ വർഷിക്കുന്നു. അവന്റെ കരച്ചിൽ ലോകത്തെ എല്ലാ വേട്ടക്കാരെയും ഒരുമിച്ചു നിരായുധരാക്കി ഷണ്ഡന്മാരാക്കുന്നു. അവന്റെ കരച്ചിൽ അവനെ തന്നെ പൊള്ളിക്കുന്നു. സ്വന്തം പെങ്ങൾക്ക് സംഭവിക്കുമ്പോൾ മാത്രം അറിയുന്ന വേദന ഒരു വേട്ടക്കാരൻ ആദ്യമായി തിരിച്ചറിയുന്നു. ഇരയെ പ്രാപിക്കാൻ ഉദ്ധരിച്ച സ്വന്തം ലിംഗം അവന്റെ പശ്ചാത്താപ വാൾമുനയാൽ ഛേദിക്കപ്പെടുന്നു.
എന്നാൽ കഥ അവിടെ തീരുന്നില്ല. ഒരു ട്വിസ്റ്റ് ഇനിയുണ്ട്. ‘അവൾ ഇരയാക്കപ്പെട്ടവൾ’ നിങ്ങള്ക്ക് ആസ്വദിക്കാവുന്ന ഒരു മൂവിയാണ്. ആശയമാണ് പ്രധാനം. അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
അവൾ ഇരയാക്കപ്പെട്ടവൾ സംവിധാനം ചെയ്ത Amal VR ബൂലോകം ടീവിയോട് സംസാരിക്കുന്നു.
“ഞാൻ ഷോർട്ട് ഫിലിം ഫീൽഡിൽ തന്നെ നിൽക്കുകയാണ്. ലാസ്റ്റ് ഇയർ എന്റെ വിദ്യാഭ്യാസം പൂർത്തിയായതെയുള്ളു. ഞാൻ ജോലിയൊക്കെ നോക്കുന്നതിനിടയിലെ സമയമാണ് ഇപ്പോൾ.സിനിമ കണ്ടുള്ള എക്സ്പീരിയസ് തന്നെയാണ് സംവിധാനത്തിൽ ശ്രദ്ധിക്കാൻ കാരണം. ലോക്ഡൌൺ ടൈമിൽ സിനിമാപരമായ ചില ഓൺലൈൻ ക്ളാസുകളിൽ ഒക്കെ അറ്റന്റ് ചെയ്തു. അങ്ങനെയൊക്കെ ചില അറിവുകളും എക്സ്പീരിയന്സുകളും നേടാൻ സാധിച്ചു. അവൾ ഇരയാക്കപ്പെട്ടവൾ എന്റെ ആദ്യത്തെ വർക്ക് ആണ്.”
അഭിമുഖത്തിന്റെ ശബ്ദരേഖ
‘അവൾ ഇരയാക്കപ്പെട്ടവൾ’ ഷോർട്ട് മൂവിയെ കുറിച്ച്
“ഇതിന്റെ രചന എന്റെ ഒരു സുഹൃത്തായ Akhil Prabhakaran-ന്റെയാണ് . പുള്ളിയാണ് ഇങ്ങനെയൊരു ത്രെഡുമായി ആദ്യം വരുന്നത്. ഇങ്ങനെയൊരു ത്രെഡ് എന്റെ മനസ്സിൽ കിടക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു നമുക്കതു ഡെവലപ് ചെയ്യാം , നീ അത് എഴുതി പൂർത്തിയാക്കൂ എന്ന്. ഈ മൂവിയുടെ അടിസ്ഥാന ആശയം അഖിലിന്റേതു തന്നെ ആയിരുന്നു. എന്റെ ചില നിർദ്ദേശങ്ങൾ അതിൽ ഉണ്ടായിരുന്നു എന്നുമാത്രം. ഏകദേശം ഒരുവർഷത്തോളം നമ്മുടെ കൈയിലുണ്ടായിരുന്ന സ്ക്രിപ്റ്റ് ആയതുകൊണ്ടുതന്നെ ചില സീക്വൻസ്, ചില സീൻസ് ഒക്കെ നന്നായി ഡെവലപ് ചെയ്യാൻ പറ്റിയിരുന്നു.”
“ഇതിലെ ആദ്യ ഭാഗങ്ങൾ ഒന്നും അങ്ങനെ ആയിരുന്നില്ല. ബാംഗ്ലൂരിൽ നിന്ന് പഠിച്ചിട്ട് വരുന്ന പെൺകുട്ടി എന്ന നിലയ്ക്കായിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത്. അപ്പോഴാണ് ലോക് ഡൗണും കാര്യങ്ങളുമൊക്കെ വന്നു റെയിൽവേ സ്റ്റേഷൻ ഷൂട്ട് ചെയ്യാൻ കിട്ടാത്ത സാഹചര്യം വന്നത് . പിന്നെ തുണിക്കടയിൽ ജോലി ചെയ്തിട്ട് വരുന്ന ഒരു പെൺകുട്ടി ആക്കി മാറ്റി.”
“ഒരു കലാകാരൻ എന്ന രീതിയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് ഇതുപോലുള്ള ഷോർട്ട് ഫിലിംസ് അല്ലെങ്കിൽ സിനിമകളിലൂടെ ഒക്കെ ഇത്തരം സന്ദേശങ്ങൾ പ്രേക്ഷകരിൽ എത്തിക്കുക എന്നതാണ്. കാണുന്നവരിൽ ചിലർക്കെങ്കിലും , ഇത് ശരിയാണല്ലോ…എന്റെ സഹോദരിക്കാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ ഞാനെങ്ങനെ റിയാക്റ്റ് ചെയ്യും …മറ്റൊരാളിന്റെ സഹോദരിക്ക് സംഭവിക്കുമ്പോൾ ഞാൻ പല വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യും…അത്തരം വീഡിയോസ് കാണാൻ താത്പര്യപ്പെടും , എന്റെ സഹോദരിയുടെ വീഡിയോ ആണെങ്കിൽ ഞാൻ കാണുമോ..എന്നൊക്കെ ഒരാളെ കൊണ്ട് ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുമെങ്കിൽ … ഒരു കലാകാരന് അവിടെ വിജയം ഉണ്ടാക്കാൻ സാധിക്കും.”
ഇതിലെ കാസ്റ്റിങ് ?
“ഇതിൽ പെൺകുട്ടി ആയി കാസ്റ്റ് ചെയ്തിരിക്കുന്നത് ആര്യ ശ്രീകണ്ഠൻ ആണ്. ഇതിനു മുൻപ് ഷോർട്ട് മൂവീസിലും ചില സിനിമകളിലും ഏഷ്യാനെറ്റിലെ ഒരു സീരിയലുകളിലും ഒക്കെ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ്. ബാക്കിയുള്ളവരിൽ ഒന്നുരണ്ടുപേർ എന്റെ സുഹൃത്തുക്കൾ ആയിരുന്നു . ഒന്നുരണ്ടുപേരെ ഇതിനുവേണ്ടി കണ്ടെത്തിയതായിരുന്നു. അതിൽ സഹോദരനായി അഭിനയിച്ച Ashiq എന്ന പയ്യനെയും ദേവ എന്ന പയ്യനെയും ഇതിനുവേണ്ടി കണ്ടെത്തിയതാണ്.”
“അടുത്ത വർക്കിന്റെ സ്ക്രിപ്റ്റ് നടന്നുകൊണ്ടിരിക്കുന്നു. ഇതിലൊക്കെ താത്പര്യമുള്ള സുഹൃത്തുക്കൾ എനിക്കുണ്ട്. അതുകൊണ്ടുതന്നെ ചില ഡിസ്കഷൻസൊക്കെ നടക്കുന്നുണ്ട്.”
അവൾ ഇരയാക്കപ്പെട്ടവൾ
Director : Amal VR
Written by : Akhil Prabhakaran
Dop :Akhil Prabhakaran
Editor : Muhammed Noushad
Sound Mixing & Coloring: Ananthu
Associate Directors : Arun Unni, Muhammad Rashid, Akash S
PRO : Arun Unni
Title designer : Akhil GS
Staring
Arya Sreekantan
Ashik
Vipin Gopi
Arundev Devan
Akhil GS
Salini Vinayan
Special Thanks to our dearest friend Sachin Sunil for making this happened….
***
2,994 total views, 3 views today