fbpx
Connect with us

Entertainment

‘അവൻ’ യാഥാർഥ്യങ്ങളുടെ നേർക്ക് പിടിച്ച കണ്ണാടി

Published

on

BINUBHASKAR SAMSKARA നിർമ്മാണം , രചന, സംവിധാനം, എഡിറ്റിങ് എല്ലാം നിർവ്വഹിച്ച ‘അവൻ’ തിക്തമായ ചില യാഥാർഥ്യങ്ങളുടെ നേർക്ക് പിടിച്ച കണ്ണാടിയാണ്. സ്ത്രീകൾ വളരെയധികം ലൈംഗിക ചൂഷണം നേരിടുന്ന ലോകത്ത് പേരറിയാത്ത ഒരായിരം ‘അവനോ’ ‘അവളോ’ ജനിച്ചുവീഴുകയാണ്. നാഥനുള്ളവരെ പോലും സംരക്ഷിക്കാൻ സാധിക്കാത്ത ഭരണകൂടത്തിനും നിയമത്തിനും അനാഥരായവരെയും മാനസികനില തെറ്റിയവരെയും എങ്ങനെ സംരക്ഷിക്കാൻ സാധിക്കും ? ചില നിർഭാഗ്യജന്മങ്ങൾ ഇവിടെ അനുദിനം പിറന്നുവീഴുന്നുണ്ട്. കുപ്പത്തൊട്ടിയിലും റെയിൽവേ ട്രാക്കിലും പുറമ്പോക്കുകളിലും വിസർജ്ജ്യം വലിച്ചെറിയുന്ന ലാഘവത്തോടെ അനാഥശിശുക്കൾ പിറന്നുവീഴുകയാണ്. അമ്മത്തൊട്ടിലുകൾ സ്ഥാപിക്കുന്ന ഭരണകൂടം എത്രമാത്രം ദുരന്തയാഥാർഥ്യത്തെയാണ് ഇവിടെ തുറന്നുകാണിക്കുന്നതും..

vote for avan

എവിടെയും കൃഷിയിറക്കാൻ നടക്കുന്ന ചില കാമഭാന്തന്മാർ ഇവിടെയുമുണ്ട് എവിടെയുമുണ്ട് . അവർക്കു ബാലികമാരെന്നോ അമ്മമാരെന്നോ പെങ്ങന്മാരെന്നോ വൃദ്ധകളെന്നോ ഒരു ഭേദവുമില്ല. തരത്തിന് കിട്ടിയാൽ ആ സാഹചര്യത്തെ മുതലാക്കും. കാര്യം കഴിഞ്ഞാൽ കൈകഴുകിപ്പോകുന്ന ഈ ബീജദാതാക്കൾക്കു അതിന്റെ പ്രത്യാഘാതങ്ങളെകുറിച്ചോ ‘ഇര’ അതുവഴി അനുഭവിക്കേണ്ടിവരുന്ന ദുരനുഭവങ്ങളെ കുറിച്ചോ ചിന്തിക്കേണ്ടതില്ലല്ലോ.

ഈയന്ധകാരത്തിലാണ്ടു പോകാനായി
മുജ്ജന്മമത്ര ഞാൻ ക്രൂരനായോ ?
തെറ്റിൽപിറന്നെനിക്കറിയില്ല ലേശവും
വിധിതൻ പരീക്ഷണമാണിതെന്നോ
അക്കമിട്ടെണ്ണുവാൻ നഷ്ടസ്വപ്നങ്ങൾ
എനിക്കറിയില്ലിന്നു നഷ്ടങ്ങളെന്തെന്ന്
നഷ്ടമാമെൻ ലോകതാളിൽ തിരുത്താത്ത
നഷ്ടമാം ജീവിതം തന്നെയെൻ നഷ്ടം

ഇങ്ങനെ ..സമൂഹത്തിനും നാടിനും രാഷ്ട്രീയക്കാർക്കും വേണ്ടാത്തൊരു കൂട്ടരുണ്ട്, നഷ്ടജന്മങ്ങൾ …മേല്പറഞ്ഞതിൽ പിറവി കൊള്ളുന്ന അനാഥജന്മങ്ങൾ. ഭരണകൂടവും സന്നദ്ധസംഘടനകളും മതസംഘടനകളും ഒട്ടനവധി അനാഥമന്ദിരങ്ങളും ഓർഫനേജുകളും അമ്മത്തൊട്ടിലുകളും സ്ഥാപിക്കുന്നു എന്ന് പറഞ്ഞാൽ പോലും ഈ ഭീമാകാരമായ ജനരാജ്യത്തിൽ അതൊന്നും തന്നെ പര്യാപ്തമല്ല. ജനനം തന്നെ ചോദ്യചിഹ്നമായവർക്കു ജീവിതം തന്നെയാണ് അതിന്റെ ദുഖിപ്പിക്കുന്ന ഉത്തരം.

Advertisementമാനസിക നിലതെറ്റി അലഞ്ഞുനടക്കുന്ന ഒരു സ്ത്രീയെ ചെന്നായയുടെ മനസോടെ ബലാത്‌സംഗം ചെയുന്ന ഒരു കാമഭ്രാന്തൻ ഈ സമൂഹത്തിൽ പുതുമയൊന്നും അല്ല. കാമത്തിനുവേണ്ടി എവിടേക്കും ലിംഗം നീട്ടുന്ന അത്തരത്തിൽ ഒരുവനും മാനസിക നിലതെറ്റിയ സ്ത്രീയും ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. നിരന്തരമുള്ള ബലാത്‌സംഗത്തിൽ ആ സ്ത്രീ ഗര്ഭിണിയാകുന്നു. തന്നെ പ്രാപിച്ചു ഗര്ഭിണിയാക്കിയവനെ കാണുമ്പോൾ ഉള്ള അവളുടെ കർക്കിച്ചുതുപ്പൽ ഒന്നാന്തരമൊരു പ്രതിഷേധമാകുമ്പോൾ തന്നെ ഇനിയുമൊരു ഇരയാകാൻ മാത്രമുള്ള അവളുടെ അരക്ഷിത ജീവിതസാഹചര്യം നീണ്ടുനിവർന്നങ്ങു കിടക്കുകയാണ്.

നീണ്ടുകിടക്കുന്ന കാമത്തിന്റെ എച്ചിൽക്കൂനകളിൽ തിളയ്ക്കുന്ന ലാവയൊഴുക്കാൻ ലിംഗങ്ങൾ കൊണ്ട് പൈലിങ് നടത്തുന്നവരെ കുറിച്ച് ഒരിക്കൽ ഒരു കുറിപ്പെഴുതിയതു ഓർക്കുകയാണ്. ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥയെന്ന പേരിൽ …

‘ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ’
എത്തിയതറിഞ്ഞാണ് ബുക്സ്റ്റാളിൽ കയറിയത്
കോപ്പികൾ തീർന്നുപോയിരുന്നു .
പടിയിറങ്ങി നടക്കവേ
അമർഷത്തോടെ ഒന്ന് തിഞ്ഞുനോക്കി
“ലൈംഗികത്തൊഴിലാളിയുടെ വീട്ടിൽ
തിക്കിത്തിരക്കുന്നവന്മാരെ പോലെ
കുറെയെണ്ണം വന്നു വാങ്ങിയിരിക്കുന്നു, വൃത്തികെട്ടവന്മാർ ”
എന്ന് മനസ്സിൽ പറഞ്ഞു.
എന്നാലുമെനിക്കത് നേരത്തെ വാങ്ങാൻ പറ്റിയില്ലല്ലോ
നേരത്തേ വരാമായിരുന്നു
അകൃത്രിമം ആയതു അനുഭവിക്കാനും വേണം ഒരു ഭാഗ്യം.
വില പ്രശ്നമില്ല
ഏതെങ്കിലുമൊരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ
വേറെയേതെങ്കിലും ബുക്ക് സ്റ്റാളിൽ കിട്ടുമോ എന്തോ
പേരുമാറിയാലും പ്രശ്നമില്ല
ആളുമാറിയാലും പ്രശ്നമില്ല
‘പെണ്ണ്’ തന്നെയൊരു ഒന്നാന്തരം പേരല്ലേ
ഒന്നാന്തരം ആളല്ലേ…

ഇവിടെ ഈ കഥ ക്ളൈമാക്സിനോടടുക്കുമ്പോൾ തികച്ചും ആർദ്രമായ ആസ്വാദനത്തിലേക്കു പ്രതിഷ്ഠിക്കപ്പെടുന്നു. തന്റെ തെറ്റുകൊണ്ടല്ലാതെ ജന്മംകൊണ്ട മനസികനിലതെറ്റിയ ഒരു ജന്മം വര്ഷങ്ങള്ക്കു ശേഷം തെരുവിൽ അലഞ്ഞും എച്ചിൽ തിന്നും ജീവിക്കുമ്പോൾ അവനു ജന്മം നൽകിയവർ അതറിയുന്നില്ല. ജീവിതത്തിന്റെ നിരന്തര ദശാസന്ധികളിലൂടെ കാലംവരച്ച രേഖയിലൂടെ അവൻ നടക്കുമ്പോൾ അവനു ജന്മം നൽകിയ ആ ‘ഭ്രാന്തി’ യ്ക്കും അങ്ങനെയൊരു രേഖ കാലം വച്ചുകൊടുത്തിരുന്നു. പക്ഷെ അരികിലൂടെയെങ്കിലും, സമാന്തരമായൊരു രേഖയിലൂടെ അവർ സന്ധിക്കാതെ കടന്നുപോകുമ്പോൾ ദൈവമേ എന്നല്ല……ജീവിതമേ…എന്നുതന്നെ നമ്മൾ വിളിച്ചുപോകുന്നു.

Advertisementപതിനേഴ് മിനിട്ടോളമുള്ള ഈ ഷോർട്ട് മൂവി സംഭാഷണങ്ങൾ ഇല്ലാതെയാണ് ഒരുക്കിയിരിക്കുന്നത്. അല്ലെങ്കിൽ തന്നെ ആശയം പറയാൻ എന്തിനാണ് സംഭാഷണം… കാഴ്ചകൾ തന്നെ ധാരാളമാണ്. സമൂഹത്തിൽ നാം കാണുന്ന കഥാപാത്രങ്ങൾ സംഭാഷണങ്ങൾ കൊണ്ടാണോ ജീവിക്കുന്നത് ? അല്ലേയല്ല. നിലവിളികളും ആർത്തനാദങ്ങളും തേങ്ങലുകളും ആക്രോശങ്ങളും അലർച്ചകളും അല്ലാതെ എന്ത് ശബ്ദങ്ങളാണ് സമൂഹത്തിൽ നിന്നും കേൾക്കുന്നത്. മൗനമായ കാഴ്ചകളിൽ ആണ് വാചാലമായ ആശയങ്ങൾ മനസിലേക്ക് കയറുന്നത്. സാധുക്കളും അനാഥരും പീഡിപ്പിക്കപ്പെടരുതേ.. അനാഥ ജന്മങ്ങൾ ഭൂമിയിൽ പിറവി കൊളളുരുതേ … എന്ന് ആഗ്രഹിക്കുകയാണ്. ഈ ഷോർട്ട് മൂവി ഏതൊരു കാലത്തും തികച്ചും പ്രസക്തമാകുന്ന ഒന്നാണ്. അണിയറപ്രവർത്തകർക്കു എല്ലാവിധ ആശംസകളും .

BINUBHASKAR SAMSKARA

BINUBHASKAR SAMSKARA

സംവിധായകൻ BINUBHASKAR SAMSKARA ബൂലോകം ടീവിയോട് സംസാരിക്കുന്നു

“ഞാൻ ഷോർട്ട് മൂവി രംഗത്തും സിനിമാ രംഗത്തും ഉണ്ട്.  തിമിരം എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്റ്റർ ആയി വർക്ക് ചെയ്തിട്ടുണ്ട് . അതിൽ ചെറിയൊരു വേഷവും ചെയ്തു. അതിപ്പോൾ ഒടിടി പ്ലാറ്റ്‌ഫോമിൽ കളിച്ചുകൊണ്ടിരിക്കുകയാണ്. അത് നിർമ്മിച്ചത് എന്റെ ചിറ്റപ്പൻ ആയ കെ.കെ സുധാകരൻ ആണ്.”

“ഞാൻ ആദ്യമായി ചെയുന്ന ഷോർട്ട് മൂവി ‘മിഴിനനവ് ‘ആണ്. അത് എന്റെ കഥയും തിരക്കഥയും ആണ്. അതിന്റെ സഹസംവിധാനവും ഞാൻ ആണ് നിർവഹിച്ചത്. അങ്ങനെ പിന്നെ പലവർക്കുകളികും കഥ തിരക്കഥ സംഭാഷണം ഒക്കെ ഞാൻ തന്നെയാണ് നിർവഹിച്ചത്. അത്യാവശ്യം ചിലതിൽ അഭിനയിക്കുകയും ചെയ്തു. ഞാൻ ഇതുവരെ നാല്പത്തിയേഴ് വർക്കുകൾ ചെയ്‌തിട്ടുണ്ട്. ജനുവരിയോടുകൂടി നാല്പത്തിയെട്ടാമത്തെ വർക്ക് ഞാൻ ചെയ്യാൻപോകുകയാണ്.”

“ഞാൻ നാടകങ്ങൾ എഴുതി അമച്വർ നാടകങ്ങൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കാലം. അപ്പോൾ എനിക്കറിയുന്ന ഒരു പയ്യൻ ഒരു കയ്യെഴുത്ത് മാസിക പ്രസിദ്ധീകരിക്കുമായിരുന്നു. അതിലേക്കായി ഞാൻ എഴുതിയ എന്തെങ്കിലും വേണമെന്ന് അവൻ ആവശ്യപ്പെട്ടു.  ഒരു കയ്യെഴുത്തു മാസികയ്ക്കു നാടകമൊക്കെ കൊടുക്കുക എന്നത് റിസ്‌ക്കുള്ള കാര്യമാണ് . അങ്ങനെ തെരുവുശാല എന്ന ഒരു കവിത ഞാൻ എഴുതി. “നാലുകൂടിയ മുക്കിലെ ചായ്പ്പിൽ നാലാളുകൾ കൂടിയിരിക്കുന്നു നടന്നവിടെയ്ക്കു വന്ന അഭിസാരികയെ നോക്കി നാലുപേരും പൊതിഞ്ഞു കടന്നൽപോൽ ….”ഇങ്ങനെ പോകുന്നൊരു കവിത ആയിരുന്നു. അഭിസാരികയായ ഒരു സ്ത്രീ കടന്നുവരുമ്പോൾ നാലുപേരും അവളെ നോക്കുകയാണ്. അവൾ നിരപരാധിയായ ഒരു സ്ത്രീയാണ്. അവർ നാലുപേരും അവളെ ബലപ്രയോഗത്തിലൂടെ ഭോഗിക്കാൻ ശ്രമിക്കുന്നു..ഒടുവിൽ അവൾ മരിക്കുകയാണ്.”

Advertisement“പിറ്റേദിവസം അവൾ മരിച്ചുകിടക്കുന്നതു കാണുന്നവരുടെ നോട്ടമെല്ലാം അവളുടെ നഗ്നതയിൽ ആയിരുന്നു. ഒരു സ്ത്രീയല്ലേ മരിച്ചുകിടക്കുന്നത് ആളുകൾക്ക് ഒരു സ്ത്രീ മരിച്ചുകിടന്നാലും നഗ്നതനഗ്നത മതിയല്ലോ. ഈ ആശയം എന്റെ മനസിൽ കിടപ്പുണ്ടായിരുന്നു. അപ്പോൾ ഞാൻ കരുതി, ഈ ആശയത്തെ മറ്റൊരു രീതിയിൽ ഒരു ഭ്രാന്തിയെ ഉദ്ദേശിച്ചു ചെയ്യാം എന്ന്. ഈ സമൂഹത്തിൽ എത്രമാത്രം നിരാലംബർ ആയ കുഞ്ഞുങ്ങളുണ്ട്…എത്രമാത്രം അനാഥർ ഉണ്ട്… എനിക്കറിയാവുന്ന എത്ര സ്ഥലങ്ങളിൽ ഇത്തരം കുട്ടികളെ എടുത്തുവളർത്തുന്നവരും ഉണ്ട്.”

അഭിമുഖത്തിന്റെ ശബ്‍ദരേഖ

BoolokamTV InterviewBINUBHASKAR SAMSKARA

“ഇത്തരം കഥകളിൽ നിന്നൊക്കെ വ്യത്യസ്തമായാണ് ഈ ഷോർട്ട് മൂവിയിലെ സ്ത്രീയുടെ വരവ്. അതിൽ ഈ സ്ത്രീയെ ഉപദ്രവിക്കുന്നവൻ ആരെന്നു നമ്മൾ പറയുന്നില്ല..ചിലപ്പോൾ ആ നാട്ടിലെ ഒരാൾ ആകാം . ഒരു സിനിമ ചെറിയ സമയത്തിനുള്ളിൽ തീർക്കണമല്ലോ. അപ്പോൾ എല്ലാരേയും വ്യക്തമാക്കി പറയാൻ ആകില്ല. അവൾ ഒരു ‘വട്ടുകേസ്’ ആണ് എന്നറിഞ്ഞുകൊണ്ടുതന്നെ അവളിൽ അവന്റെ കാമം തീർക്കുന്നു.”

“ഒടുവിൽ അവൾക്ക് ഉണ്ടാകുന്ന കുട്ടിയുടെ കരച്ചിൽ കേൾക്കുന്നു. ഒരു കുഞ്ഞിനെ കിട്ടാത്തതുകൊണ്ട് ശബ്ദം മാത്രമാക്കി അവതരിപ്പിച്ചു. കരച്ചിലിൽ കൂടി അവൾ പ്രസവിച്ചതായി അവതരിപ്പിച്ചു. അവസാന സീനിൽ , അതായതു ഇരുപത്തിയാറു വര്ഷങ്ങള്ക്കു ശേഷം കാണിക്കുന്നത് ഈ കുട്ടി വളർന്നു . അന്നത്തെ ആ കാലത്തിൽ നിന്നും വ്യത്യസ്തമായി നാട് പുരോഗമിച്ചിരിക്കുന്നു. റോഡും കെട്ടിടങ്ങളും വാഹനങ്ങളും ഇലക്ഷനും …അങ്ങനെ എല്ലാം ഉള്ളൊരു നാടായി മാറി. അവന്റെ ‘അമ്മ നരയൊക്കെ ബാധിച്ചു മറ്റൊരു ജീവിതാവസ്ഥയിലായി. അവൻ ഒരു മന്ദബുദ്ധി ആയി അലയുകയാണ്. ആ അമ്മയും മകനും തമ്മിലുള്ളൊരു വൈകാരിക ബന്ധം നമുക്കൊന്നും മനസ്സിലാകാത്ത രീതിയിലാണ് ആ സംഭവം പോയിരിക്കുന്നത്. ആ ‘അമ്മ അവരുടെ രീതിക്കു അങ്ങ് പോകുന്നു..മകൻ മകന്റെ രീതിയ്ക്കും പോകുന്നു..തികച്ചും നിർവ്വികാരതയോടെ.”

Advertisement“ഇത് ജനങ്ങൾക്ക് കൊടുക്കുന്നൊരു സന്ദേശം ഇതാണ്. കൊടുത്താൽ കൊല്ലത്തും കിട്ടും . അവളെ പണ്ട് ഉപദ്രവിച്ചവനിൽ ഉണ്ടായൊരു ബീജമാണ് ഇപ്പോൾ തെരുവിൽ മന്ദബുദ്ധി ആയി അലയുന്നത്. . അവളിൽ അടിച്ചേല്പിക്കപ്പെട്ട ബീജത്തിന്റെ ഒരു കണിക അവിടെയുണ്ടാക്കിയ ഒരു സ്ഫോടനമാണ് ഈ കുഞ്ഞു. ആ കുഞ്ഞും ആരുമില്ലാതായി മാറുകയാണ്. മകനെ തിരിച്ചറിയാതെ അമ്മയും അമ്മയെ തിരിച്ചറിയാതെ മകനും കടന്നുപോകുകയാണ് .”

അവൻ എന്ന ഷോർട്ട് ഫിലിം എനിക്ക് സോളോ ലേഡി ഇന്റർനാഷണൽ അവാർഡ് വാങ്ങിത്തന്നതാണ്. സംവിധാനത്തിനുള്ള ജൂറി അവാർഡ്. എന്റെ നാട്ടിൽ നിന്നും ഒരുപാട് അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. രാഷ്ട്രീയഭേദമന്യേ മൂന്നുപാർട്ടിക്കാരും എന്നെ ആദരിച്ചിട്ടുണ്ട്. മതേതരമായും മതസൗഹാർദ്ദമായും ഒക്കെ പ്രവർത്തിക്കുന്നവരും എന്നെ അംഗീകരിക്കുകയൊക്കെ ചെയ്‌തു. ഇതിനെല്ലാം കാരണമായ സിനിമയാണ് അവൻ. 1992 -ൽ KPAC സുലോചന ചേച്ചിക്ക് തീർത്ഥകാവടി എന്ന നാടകം എഴുതികൊടുത്തിരുന്നു. അവരുടെ ഏറ്റവുംകൂടുതൽ വേദികളിൽ കളിച്ച നാടകമായിരുന്നു അത്. ആ നാടകത്തിനു ഏറ്റവും നല്ല നടനുള്ള ജൂറി അവാർഡ് അന്ന് മേടിച്ചവനാണ് ഞാൻ. ജനത്തിന് ഇപ്പോൾ നാടകം ഒന്നും വേണ്ടല്ലോ. എല്ലാര്ക്കും സിനിമയും ഷോർട്ട് ഫിലിമും മതിയല്ലോ. അങ്ങനെയാണ് ഞാനും കളം മാറ്റി ഇതിലെക്കു വന്നത്. ഇനിയിപ്പോൾ ഒരു സിനിമ തന്നെ ചെയ്യണം എന്നാണു ആഗ്രഹം. 2022 -ൽ ഒരു സിനിമ ചെയ്യാൻ തന്നെ ഇരിക്കുകയാണ് ഞാൻ.

AVAN
Production Company: ABJ MOVIES
Short Film Description: A really acting Short film . not dialogues . only action .
Producers (,): BINUBHASKAR SAMSKARA
Directors (,): BINUBHASKAR SAMSKARA
Editors (,): BINUBHASKAR SAMSKARA
Music Credits (,): Google royalty free music
Cast Names (,): SUNIL SUSRUTHAN
SREENITHA CALICUT
Genres (,): 1
Year of Completion: 2021-04-24

 3,195 total views,  3 views today

AdvertisementContinue Reading
Advertisement
Comments
Advertisement
Entertainment1 hour ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment2 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy2 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media3 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment3 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

Entertainment3 hours ago

“അടിച്ചാൽ ചാവണം.. ചതച്ചാൽ പോരാ” – അമ്പാടി മോഹൻ, എന്തൊരു എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു

Entertainment3 hours ago

അന്ന് ഷോ ചെയ്തത് മരുന്നിൻറെ സഹായത്തോടെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ.

Entertainment3 hours ago

അടുത്ത ഹിറ്റ് ചിത്രമൊരുക്കാൻ ജയ് ഭീമിന് ശേഷം വീണ്ടും സൂര്യ-ടി ജെ ജ്ഞാനവേൽ കൂട്ടുകെട്ട്.

Entertainment3 hours ago

പരാജയങ്ങളിൽ തളരാതെ വിജയങ്ങൾക്കായി പരിശ്രമിക്കണം; ഞാനൊക്കെ എത്രയോ പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്: മമ്മൂട്ടി.

Travel3 hours ago

ഈ ഇന്ത്യൻ ഗ്രാമത്തിലെ പുള്ളിപ്പുലികൾ കന്നുകാലികളെ ഭക്ഷിച്ചാൽ ഉടമസ്ഥർ നഷ്ടപരിഹാരം സ്വീകരിക്കാറില്ല

Entertainment4 hours ago

മലയാളത്തിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി സണ്ണി വെയ്ൻ. അണിയറയിൽ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങൾ.

Entertainment4 hours ago

മാമന്നൻ ലുക്ക് പുറത്ത്; വീണ്ടും വില്ലനാകാൻ ഒരുങ്ങി ഫഹദ് ഫാസിൽ.

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment23 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment1 week ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement