റഷ്യയുടെ വജ്രായുധം അവാൻഗാർഡ് മിസൈൽ

Shanavas S Oskar

ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൈനിക ശക്‌തികൾ ആരാണ് എന്ന് ചോദിച്ചാൽ അമേരിക്കയും റഷ്യയും ആണ് എന്നാണ് ഉത്തരം ലഭിക്കുക. അതേ സമയം ഈ രണ്ടു രാജ്യങ്ങളുടെയും സമ്പത്ത് വ്യവസ്‌ഥ നോക്കിയാൽ റഷ്യൻ സമ്പത്ത് വ്യവസ്‌ഥ 2 ട്രില്യൻ ഡോളർ മാത്രം ആണ് അതേ സമയം അമേരിക്കൻ സമ്പത്ത് വ്യവസ്‌ഥ റഷ്യയെക്കാൾ 11 ഇരട്ടി ആണ് എന്ന് കൃത്യമായി പറയാൻ കഴിയും അമേരിക്കൻ സമ്പത്ത് വ്യവസ്‌ഥ 22 ട്രില്യൻ ഡോളർ ആണ്. ഇനി നമ്മൾ ഡിഫൻസ് ബഡ്ജറ്റ് നോക്കിയാലും അമേരിക്കയുടെ ഏഴു അയലത്ത് റഷ്യ വരില്ല എന്നാൽ മിസൈൽ പോലെയുള്ള സാങ്കേതിക വിദ്യ പരിശോധിച്ചാൽ റഷ്യ അമേരിക്കയെക്കാൾ ഒരുപാട് മുൻപിൽ ആണ് .

റഷ്യയുടെ കൈവശം ഉള്ള ആയുധങ്ങൾ പലതും വളരെ അപകടം വിതക്കുന്നതും അതേ പോലെ അത്യധികം പ്രഹരശേഷി ഉള്ളതും ആണ്. അത് സോവിയറ്റ് കാലം മുതൽ അങ്ങനെ ആണ് ഒട്ടുമിക്ക യുദ്ധ വിദഗ്ധരും പറയുന്നത് റഷ്യയുടെ കൈവശം ഉള്ള പല മാരക ആയുധങ്ങളെ കുറിച്ചും അതിന്റെ പ്രഹരശേഷിയും നിരവചിക്കാൻ പോലും കഴിയില്ല എന്നാണ് അതേ പോലെ ഒരു ആയുധത്തെ കുറിച്ചു ആണ് പോസ്റ്റിൽ പറയാൻ ഉദ്ദേശിക്കുന്നത് .

സൈനിക ശക്തിയിൽ നിർണായക നേട്ടം ആയി കണക്കാക്കാൻ കഴിയുന്ന ഒരു ആയുധം ആണ് റഷ്യ 2019ൽ വികസിപ്പിച്ചു എടുത്ത അവാൻഗാർഡ് മിസൈൽ. ആണവായുധ ശേഷിയുള്ള ഈ അതിവേഗ മിസൈൽ വികസിപ്പിക്കുന്ന ആദ്യ രാജ്യമാണ് റഷ്യ ഇതിന്റെ വേഗത ശബ്ദത്തേക്കാൾ ഇരുപത് മടങ്ങ് ആണ് മാത്രമല്ല ഇത് ഒരു ഭൂഖണ്ഡാന്തര മിസൈൽ ആണ് (icbm)2019ൽ വികസിപ്പിച്ചെടുത്ത ഈ മിസൈൽ സൈന്യത്തിന്റെ ഭാഗമായതായി റഷ്യൻ പ്രസിഡന്റ് അവകാശപെട്ടിരുന്നു. അ ഈ മിസൈൽ തടയാൻ ഇന്ന് ലോകത്തിലെ ഒരു രാജ്യത്തിനും സാധ്യമല്ല ഇതിനെ ഏകദേശം ഒരു ഉൽക്ക പോലെ ആണ് എന്നാണ് പുട്ടിൻ പറഞ്ഞത് .ഈ മിസൈൽ വിക്ഷേപിച്ചാൽ തടയുന്ന കാര്യം സ്വപ്നത്തിൽ പോലും ചിന്തിക്കാൻ സാധ്യമല്ല അതിനാൽ ഇത് കൃത്യമായി ലക്ഷ്യം നിറവേറ്റും.ഒരു പക്ഷെ ഇതായിരിക്കും പലരും റഷ്യയെ ഭയപ്പെടുന്നത്.

Leave a Reply
You May Also Like

ഇന്ത്യന്‍ അവതാറായ എഐ സുന്ദരി നൈന

ഇന്ത്യന്‍ അവതാറായ എഐ സുന്ദരി നൈന അറിവ് തേടുന്ന പാവം പ്രവാസി വിര്‍ച്ച്വല്‍ ഇന്‍ഫ്ലുവര്‍ കൂടിയായ…

എന്താണ് വാഗ്‌നർ ഗ്രൂപ്പ് അല്ലെങ്കിൽ റഷ്യൻ സ്വകാര്യ സൈന്യം ?

റഷ്യയുടെ ഫോബ്(F O A B) ഫാദർ ഓഫ് ഓൾ ബോംബ്‌സ് രണ്ടാം ലോക മഹായുദ്ധത്തിന്…

നാനോ വയറുകൾ (Quantum wires) എന്ന കാണാച്ചരടുകൾ

നാനോ വയറുകൾ (Quantum wires) എന്ന കാണാച്ചരടുകൾ Sabu Jose ഭൗതികശാസ്ത്ര ഗവേഷകരുടെ മേശപ്പുറത്തുള്ള ഏറ്റവും…

മൈക്രോസോഫ്റ്റ് വിൻഡോസ് മാത്രമല്ല ഇനി ലിനക്‌സും ആക്രമണ ഭീതിയിൽ

മൈക്രോസോഫ്റ്റ് വിൻഡോസ് എക്കാലത്തും വ്യാപകമായിത്തന്നെ വൈറസ് ആക്രമണങ്ങളാൽ കുപ്രസിദ്ധമാണല്ലോ. അതേ സമയം താരതമ്യേന സുരക്ഷിതമായ ഓപ്പറേറ്റിംഗ് സിസ്റ്റമായ ലിനക്സിൽ അത്ര വ്യാപകമായതും ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുള്ളതുമായ വൈറസ് ആക്രമണ ചരിത്രവുമില്ല. അതുകൊണ്ട് തന്നെ ലിനക്സിന്റെ പതിപ്പുകൾ ബുള്ളറ്റ് പ്രൂഫ് പോലെ അതീവ സുരക്ഷിതമാണ്, പേടിക്കാനൊന്നുമില്ല എന്നൊക്കെയുള്ള പൊതുബോധവും ഉണ്ടായിട്ടുണ്ട്. പക്ഷേ കാലം മാറി