നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അവന്തിക മലയാള ചിത്രങ്ങളിൽ തുടർന്നഭിനയിക്കുകയും പിന്നിട് ആത്മസഖി എന്ന ടിവി പരമ്പരയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. ഈ പരമ്പരയിലെ നന്ദിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് അവർക്ക് 24 ഫ്രെയിംസ് സൊസൈറ്റിയുടെ മികച്ച നടിക്കുള്ള രണ്ട് അവാർഡുകൾ ലഭിച്ചിരുന്നു.നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ക്രൊക്കഡൈൽ ലവ സ്റ്റോറി എന്നീ സിനിമകളിലും തരാം അഭിനയിച്ചിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയുന്ന തൂവൽ സ്പർശം എന്ന സീരിയലിൽ അനീതികൾക്കെതിരെ പോരാടുന്ന ശ്രേയ നന്ദിനി എന്ന ഐപിഎസ് ഓഫീസറെ അവതരിപ്പിച്ചു ജനലക്ഷങ്ങളുടെ സ്നേഹം പിടിച്ചുപറ്റുന്നു.
അവന്തിക മോഹൻ ദുബായിലാണ് ജനിച്ചു വളർന്നത്. അവരുടെ മാതാപിതാക്കൾ കേരളത്തിലെ കോഴിക്കോടു നിന്നുള്ളവരാണ്. മോഡലിംഗ് ജീവിതം പിന്തുടരുവാനായി അവന്തിക കേരളത്തിലേയ്ക്കു തിരിച്ചുവരുകയും മിസ്സ് മലബാർ 2011 പുരസ്കാരം, മിസ് പെർഫെക്റ്റ് 2010 ഉപശീർഷകം എന്നിവ കരസ്ഥമാക്കുകയും ചെയ്തു. പരിശീലനം നേടിയ ഒരു നർത്തകികൂടിയാണ് അവന്തിക. സൗന്ദര്യമത്സരത്തിലെ വിജയത്തിനു ശേഷം, അഭിനയ മേഖലകളിൽനിന്ന് അവസരങ്ങൾ ലഭിക്കാൻ തുടങ്ങുകയും സിനിമാ വ്യവസായത്തിലേയ്ക്കു പ്രവേശിക്കാൻ തീരുമാനിക്കുകയും ചെയ്തു. 2017 ൽ മികച്ച നടിക്കുള്ള മൂന്ന് അവാർഡുകൾ കരസ്ഥമാക്കിയിരുന്നു.
ആത്മസഖി എന്ന സീരിയലിലാണ് താരത്തിന് പ്രശസ്തി നേടി കൊടുത്തത്. ഇപ്പോഴും കാണാൻ അതിസുന്ദരിയായ അവന്തിക, പല നടിമാരെക്കാളും ഐശ്വര്യമുള്ള ലുക്കാണെന്ന് ആരാധകർ പറയാറുണ്ട്. നീളൻ മുടിക്കാരി എന്ന പ്രതേകതയും അവന്തികയ്ക്കുണ്ട്. ഇപ്പോൾ ഏഷ്യാനെറ്റിലെ തൂവൽസ്പർശത്തിലെ പ്രധാന വേഷമാണ് താരം ചെയ്യുന്നത്. റേറ്റിംഗിൽ ഏറെ മുന്നിലുള്ള ഒരു പരമ്പരയാണ് ഇത്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ അവന്തിക മറ്റുനടിമാരെ പോലെ ഫോട്ടോഷൂട്ടുകൾ അധികം ചെയ്യുന്ന ഒരാളല്ല. പക്ഷേ ഡാൻസ് ചെയ്യാൻ ഇഷ്ടപ്പെടുന്ന താരം ധാരാളം റീൽസുകൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നു എന്നാണു അവന്തിക ഇപ്പോൾ പറയുന്നത്. അവന്തികയുടെ വാക്കുകൾ ഇങ്ങനെ
‘ഞാൻ ആദ്യം മലയാളത്തിലാണ് ഒരു സിനിമ ചെയ്യുന്നത്. പിന്നീട് തമിഴിൽ പോയി. അങ്ങനെ ചില പരീക്ഷണ ചിത്രങ്ങളുടെയൊക്കെ ഭാഗമായി. എന്റെ ആദ്യ സിനിമയിൽ യക്ഷി ആയി വിളിക്കുന്നത് എന്റെ കണ്ണ് കണ്ടിട്ടാണ്. ആപ്റ്റായ റോൾ ആണെന്ന് പറഞ്ഞു. അന്ന് ചെറിയ പ്രായമാണ്. ചെയ്ത് നോക്കാമെന്ന് കരുതി. ഞാൻ ഐപിഎസുകാരി ആവാൻ ആഗ്രഹിച്ച ഒരു വ്യക്തിയായിരുന്നു. അതുകൊണ്ട് തന്നെ ‘തൂവൽസ്‍പർശ’ത്തിലെ കഥാപാത്രം വന്നപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. നടക്കുന്നതും സംസാരിക്കുന്നതും ഒക്കെ പഠിക്കാൻ ശ്രമിച്ചു, സുരേഷ് ഗോപിയുടെ സിനിമകളിൽ അദ്ദേഹം ചെയ്യുന്നത് എന്തൊക്കെയെന്ന് പഠിക്കാൻ ശ്രമിച്ചിരുന്നു, അങ്ങനെയാകാൻ പറ്റില്ലെങ്കിലും. അഭിനയത്തേക്കാൾ എനിക്ക് ഇഷ്‍ടം ഡാൻസാണ്. ഭക്ഷണം പോലും കഴിക്കാതെ ഡാൻസ് ചെയ്‍ത നിക്കാറുണ്ട്. അത് വേറെയൊരു ലോകത്തേക്ക് കൊണ്ടുപോകും നമ്മളെ. പക്ഷെ അഭിനയമാണ് എനിക്ക് കൂടുതൽ പ്രശസ്‍തിയൊക്കെ നൽകിയത്,’ – അവന്തിക പറഞ്ഞു.