Connect with us

Entertainment

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Published

on

ഷൈജു ചിറയത്ത് സംവിധാനം ചെയ്ത ‘അവറാൻ’ ഒരു പ്രതികാരത്തിന്റെ കഥയാണ്. പള്ളിയിൽ കപ്യാർ ആയി സന്മാർഗ്ഗ ജീവിതം നയിച്ചിരുന്ന അവറാൻ എങ്ങനെയാണ് ഒരു പ്രതികാരദാഹിയായത് ? ആ കഥയാണ് അവറാൻ . സിനിമ തുടങ്ങുന്നത് അവറാന്റെ വർത്തമാനകാല ജിവിതത്തിൽ നിന്നാണ്. തന്റെ പെട്ടിയിൽ കൊന്തയ്ക്കും ബൈബിളിനും തിരുവസ്ത്രത്തിനും ഒപ്പം കഠാരയും സൂക്ഷിക്കുന്ന അവറാനിൽ ആദ്യമേ തന്നെ ആസ്വാദകർക്കു വൈരുദ്ധ്യഭാവങ്ങൾ ആണ് അനുഭവപ്പെടുന്നത്. അതുതന്നെയാണ് കഥയിൽ ക്ളൈമാക്സ് വരെയുള്ള ആകാംഷ ബാക്കിവയ്ക്കാനും കാരണമാകുന്നത്.

അയാൾ അരയിൽ തിരുകിയ കഠാരയുമായി എന്നും ചെന്ന് വാതിലിൽ മുട്ടുന്ന ഒരു വീടുണ്ട്. ഒരു അമ്മയും മകളും ആണ് ആ വീട്ടിൽ. എന്നാൽ അയാൾ അവരെ യാതൊരു തരത്തിലും ഉപദ്രവിക്കുന്നില്ല. വാതിലിൽ മുട്ടി അവരെ കണ്ടിട്ട് മാത്രം തിരിച്ചുപോകുന്ന അയാളെ തണുപ്പിക്കാൻ പള്ളിയിലെ പുരോഹിതന്റെ സമാധാനവാക്യങ്ങൾക്കും ആകുന്നില്ല. പാപത്തിന്റെ ശമ്പളം മരണമാണ് അച്ചോ എന്നാണ് അവറാന്റെ മറുപടി.

അവറാന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

അവറാൻ തന്റെ മനസിലെ പകയുടെ ആഴം കുറയ്ക്കാൻ തയ്യാറാകുന്നില്ല , പ്രതികാരത്തിന്റെ തീയുടെ ജ്വാലകൾ കുറയ്ക്കാൻ തയ്യാറാകുന്നില്ല. ഒരു ഈച്ചയെ പോലും നോവിക്കാത്ത തന്റെ സാന്മാർഗിക-സാത്വിക ജീവിതത്തിൽ നിന്നും പച്ച മാംസത്തിൽ നിന്നും അണപൊട്ടി ഒഴുകുന്ന രക്തത്തെ പരിചയിക്കാൻ പരിശീലിക്കുന്ന ആളായി മാറുകയാണ്. അയാളുടെ കഥ നാട്ടാർക്ക് എല്ലാം അറിയാം.

അങ്ങനെയിരിക്കെ ഒരു ദിവസമാണ് അവറാൻ സ്ഥിരമായി വാതിലിൽ മുട്ടുന്ന വീട്ടിൽ അത് സംഭവിക്കുന്നത്. ആ വീട്ടിൽ വരുന്ന അപരിചിതൻ ആരാണ് ? അയാളെ കണ്ടു ആ സ്ത്രീ ഭയന്നത് എന്തുകൊണ്ട് ? അയാളുടെ ദൃഷ്ടിവെട്ടത്തിൽ നിന്നും സ്വന്തം മകളെ മാറ്റി നിർത്തിയായതു എന്തുകൊണ്ട് ? എന്നാൽ ഒരിക്കൽ പോലും അവറാനോട് അങ്ങനെയൊന്നും അവർ ചെയ്യാത്തത് എന്തുകൊണ്ട് ? കഥ കാണുക… ആസ്വദിക്കുക.

അവറാന്റെ സംവിധായകൻ ഷൈജു ചിറയത്ത് ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാൻ കേരള പോലീസിൽ ജോലി ചെയ്യുന്നു. പതിനാറു കൊല്ലമായി പോലീസിൽ ആണ്. ഞാൻ ആദ്യമായി ചെയ്തൊരു വർക്ക് ആണ് ‘അവറാൻ’. എനിക്ക് ഈ മേഖലയിൽ മുൻപരിചയങ്ങൾ ഒന്നുമില്ല. സിനിമ ചെയ്യണം എന്നുള്ള ആഗ്രഹത്തിൽ പഠിച്ചു തുടങ്ങിയ ഒരു വിദ്യാർത്ഥിയാണ് ഞാൻ. ആ നിലക്ക് എടുത്തൊരു വർക്ക് ആണിത്. ഒത്തിരി ഫെസ്റ്റിവൽസിൽ നിന്നും ഒരുപാട് അംഗീകാരങ്ങളൊക്കെ കിട്ടിയിരുന്നു. കോവിഡ് സ്റ്റാർട്ട് ചെയ്ത സമയത്തു എന്റെ നാടായ അയ്യംപുഴയിൽ ആണ് ഇത് ചിത്രീകരിച്ചത്.

അവറാൻ എന്ന സിഖ് സജീവ്

Advertisement

ഇതിൽ അവറാൻ ആയി അഭിനയിച്ചിരിക്കുന്നത് എന്റെ വീടിനടുത്തുള്ള സിഖ് സജീവ് എന്ന ആളാണ്. അദ്ദേഹം കുറച്ചുകാലങ്ങളായി മിമിക്രി രംഗത്തുള്ള ആളാണ്. വളരെ നന്നായി അദ്ദേഹം അവറാൻ ആയി അഭിനയിച്ചു.

അഭിമുഖത്തിന്റെ ശബ്‌ദരേഖ

BoolokamTV InterviewShaiju Chirayath

 

അവറാൻ എന്ന മൂവിയിലേക്കു എത്തിയതിന്റെ കാരണം

ഈ മൂവിയിലേക്കു ഞാൻ എത്തിയത്. സർവീസിൽ  തന്നെ എപ്പോഴോ വായിച്ചറിഞ്ഞ ഒരു സംഭവമാണ് മനസിലേക്ക് വന്നത്. മകളെ പീഡിപ്പിച്ച ഒരാളെ അച്ഛൻ കൊലപ്പെടുത്തിയ സംഭവം. ആ സംഭവത്തെ ഞാൻ ബഡ്ജറ്റിന്റെ പരിമിതികളിൽ നിന്ന് എന്റേതായ രീതിയിൽ സിനിമാറ്റിക് ആയി ചിന്തിച്ചു എന്നുമാത്രം. നമ്മുടെ ചുറ്റുവട്ടത്തിലൊക്കെ ഒത്തിരി ക്രൈമുകൾ നടക്കുന്നുണ്ട്. കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമങ്ങൾ ഒത്തിരി നടക്കുന്നുണ്ട്. സ്വന്തം മകളെ പീഡിപ്പിക്കുന്ന അച്ഛൻമാരുടെ ലോകമാണ്. ഒരു പെൺകുട്ടി സ്വന്തം വീട്ടിൽ പോലും സുരക്ഷിതയല്ല എന്ന് തെളിയിക്കുന്ന ഇൻസിഡന്റ്സ് ആണ് നമുക്ക് ചുറ്റും സംഭവിക്കുന്നത്. അങ്ങനെയുള്ള സമയത്തു ഒരു അമ്മയുടെ ഉത്കണ്ഠയാണ് ഞാൻ ആ കാരക്റ്ററിലൂടെ പറഞ്ഞത്. സ്വന്തം ഭർത്താവായാൽ പോലും മറ്റൊരു കുഞ്ഞിന്റെ നേരെ അതിക്രമം കാണിക്കുമ്പോൾ സ്വന്തം മകളെയും ആ രീതിയിൽ കാണും എന്നൊരു ചിന്ത സാധാരണ അമ്മമാർക്കുണ്ടാകുമല്ലോ. അങ്ങനെയൊരു കാരക്റ്ററൈസേഷൻ ആണ് ഉദ്ദേശിച്ചത്.

അവറാന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

സിനിമാ താത്പര്യങ്ങൾ

എന്റെ പ്രധാന ഹോബി സിനിമ കാണൽ ആണ് .ചെറുപ്പം മുതൽക്കു ഒത്തിരി സിനിമകൾ കാണുമായിരുന്നു. പിന്നെ അത്യാവശ്യം ബുക്ക്സ് ഒക്കെ വായിക്കുമായിരുന്നു. പിന്നെ നമ്മുടെ സുഹൃത്തുക്കളോടൊക്കെ കഥകൾ ഡിസ്കസ് ചെയ്യുമായിരുന്നു. ചെറിയ രീതിയിൽ സ്ക്രിപ്റ്റും കാര്യങ്ങളും ഒക്കെ എഴുതി സ്റ്റാർട്ട് ചെയ്ത ഒരാളാണ്. അങ്ങനെ പതിയെ ഡയറക്ഷൻ ഫീൽഡിൽ പരീക്ഷിച്ചു നോക്കാം എന്ന് കരുതി , അങ്ങനെ എന്റെ സുഹൃത്തുക്കൾ തന്ന ധൈര്യത്തിൽ ആണ് ഈ വർക്ക് ചെയ്തത്. ഇങ്ങനെയൊരു വർക്ക് ചെയ്യണമെന്ന ആഗ്രഹവുമായി ഇറങ്ങിയിട്ട് അധിക നാൾ ഒന്നും ആയിട്ടില്ല. അങ്ങനെ സ്വയമാണ് എല്ലാം പഠിക്കുന്നത്. ജോലി ഉപേക്ഷിച്ചിട്ട് അസിസ്റ്റന്റ് ഡയറക്ടർ ആയി നിന്ന് സിനിമ പഠിക്കാൻ ഒന്നും പറ്റിയ സാഹചര്യം അല്ല.പിന്നെ ജോലിത്തിരക്കും ടൈമും ഒക്കെ നോക്കിയാൽ നമ്മളൊരു കാര്യം ആഗ്രഹിച്ചാൽ അതിനു സമയം കണ്ടെത്താനൊക്കെ സാധിക്കും. എന്റെ പാഷനും ആഗ്രഹവും ഇതുതന്നെയാണ്. അതുകൊണ്ട് കിട്ടുന്ന സമയമൊന്നും അനാവശ്യമായി കളയാതെ ഇതിനുവേണ്ടി തന്നെയാണ് ഉപയോഗിക്കുന്നത്.

Advertisement

പുരസ്‌കാരങ്ങൾ

ഏകദേശം 23 അവാര്ഡുകളോളം കിട്ടി. ആദ്യം കിട്ടിയത് ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആറ് അവാർഡുകൾ കിട്ടിയിരുന്നു. ബെസ്റ്റ് ഫിലിം, ബെസ്റ്റ് ഡയറക്റ്റർ, ബെസ്റ്റ് ആക്ടർ, ബെസ്റ്റ് സിനിമാട്ടോഗ്രാഫർ ..അങ്ങനെ ആറ് അവാർഡുകൾ അവിടെനിന്നുകിട്ടി. അതിനുശേഷം കൊച്ചിൻ ഇന്റർനാഷനൽ ഫെസ്റ്റിൽ മൂന്ന് അവാർഡുകൾ കിട്ടി. ബെസ്റ്റ് ചൈൽഡ് ആർട്ടിസ്റ്റ്, ബെസ്റ്റ് ഫിലിം, ബെസ്റ്റ് മ്യൂസിക് അങ്ങനെ കിട്ടി. പിന്നെ ഡൽഹി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിൽ നമ്മുടെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. അവറാനായി അഭിനയിച്ച സിഖ് സജീവിന് ബെസ്റ്റ് ആക്ടർ അവാർഡ് ലഭിച്ചു. മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. അവിടെയും ബെസ്റ്റ് ഡയറക്‌ടർ അവാർഡ് ലഭിച്ചു. ബെസ്റ്റ് ബാക്ഗ്രൗണ്ട് സ്‌കോർ അവാർഡ് കിട്ടി. മഹാരാഷ്ട്രയിൽ നടന്ന ഫെസ്റ്റിവലിലും കിട്ടിയിരുന്നു..അങ്ങനെ അനവധി അവാർഡുകൾ.

അടുത്ത വർക്കുകൾ

ഒരു മ്യൂസിക്കൽ വീഡിയോ ചെയ്തിരുന്നു , അത് റിലീസ് ആയി. അതിനും പത്തോളം അവാർഡുകൾ കിട്ടി. നിലവിൽ അടുത്ത പ്രോജക്റ്റ് എന്നത് ഒരു ഷോർട്ട് ഫിലിം തന്നെയാണ്. അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. വലിയൊരു സിനിമ എഴുതിക്കൊണ്ടിരിക്കുന്നു. അതൊക്കെയാണ് പ്രധാന പ്ലാൻ.

അവറാന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ഇങ്ങനെ സംസാരിക്കാൻ ഒരു അവസരം തന്നതിന് ബൂലോകം ടീവിയോട് വ്യക്തിപരയായി നന്ദി പറയുകയാണ്.

Avaran
Production Company: Aimy Films
Short Film Description: There can be no more deeply wounded feelings than revenge, whether it’s in the movies or in real life. The film is such a revenge story.
Avaran have only one life and one aim. It has been long since Avaran’s heart began to beats for the right time. That waiting ends at a dawn. Avaran plays his role magnificently.
Producers (,): Jijo Manickathan
Directors (,): Shaiju Chirayath
Editors (,): Neraj Murali
Music Credits (,): SJ Godson
Cast Names (,): Avaran- Sikh Sajeev
Genres (,): Thriller
Year of Completion: 2020-08-14

 2,790 total views,  18 views today

Advertisement
Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement