ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ലോകപ്രശസ്ത ചിത്രം അവതാറിന്റെ രണ്ടാംഭാഗമായ അവതാര്‍; ദ വേ ഓഫ് വാട്ടര്‍ ഇന്ത്യയിൽ ആറു ഭാഷകളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് അറിയിച്ചു. നിര്‍മാതാക്കളിലൊരാളയ ജോണ്‍ ലാന്‍ഡോയാണ് ഇക്കാര്യം പറഞ്ഞത്. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം മൊഴിമാറ്റിയെത്തുന്നത്. ഇത് ഇന്ത്യൻ ആരാധകരെ ഏറെ ആവേശഭരിതരാക്കിയിട്ടുണ്ട്. ഇന്ത്യയുടെ വൈവിധ്യം തന്നെ എല്ലായ്പ്പോഴും ആശ്ചര്യപ്പെടുത്തുന്നുവെന്നും ഇന്ത്യയില്‍ ആറ് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നും പന്‍ഡോറയിലേക്കുള്ള മടങ്ങിവരവ് ഡിസംബര്‍ 16 ന് ആഘോഷിക്കാമെന്നും അദ്ദേഹം ജോണ്‍ ലാന്‍ഡോ ട്വീറ്റ് ചെയ്തു.
Namaste India!
I see you. Your diversity continues to amaze me. I am so excited for you to experience #AvatarTheWayOfWater in 6 languages – English, Hindi, Tamil, Telugu, Malayalam, and Kannada. Let’s celebrate the return to Pandora on 16th Dec. Please enjoy the Kannada trailer. https://t.co/MT9IziYTXS— Jon Landau (@jonlandau) November 10, 2022
2009 ലാണ് അവതാര്‍ ആദ്യഭാഗം പ്രദര്‍ശനത്തിനെത്തിയത്. ലോക സിനിമയുടെ ചരിത്രത്തില്‍ സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന അവതാറിന്റെ റെക്കോഡ് ഇതുവരെ തകര്‍ക്കപ്പെട്ടിട്ടില്ല. 2.923 ബില്യണ്‍ ഡോളര്‍ ആണ് ചിത്രം നേടിയത്. അവതാറിന്റെ മൂന്നാംഭാഗം 2024 ഡിസംബര്‍ 20 ന് റിലീസ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാലം ഭാഗം 2026 ഡിസംബര്‍ 18 നും. അതിനു ശേഷമുള്ള ഭാഗങ്ങൾ താൻ സംവിധാനം ചെയ്യാൻ സാധ്യതയില്ലെന്ന് ജെയിംസ് കാമറൂൺ പറഞ്ഞിരുന്നു.
ഒന്നാം ഭാഗത്തിന്റെ കഥ സംഗ്രഹം
വിദൂര ഗ്രഹമായ പെൻണ്ടോറയിലാണ് കഥ നടക്കുന്നത്.അവസാനിക്കാത്ത ഉപഭോഗതൃഷ്ണകൾ മനുഷ്യനെ ഗ്രഹാന്തരയാത്രകൾക്ക് നയിച്ച ശാസ്ത്ര വിസ്ഫോടനത്തിന്റെ കാലത്താണ് അവതാർ എന്ന സിനിമയുടെ കഥ നടക്കുന്നത്. വെള്ളത്തിനും മറ്റു അമൂല്യമായ ധാതുക്കൾക്കും വേണ്ടി മനുഷ്യൻ ബഹിരാകാശത്ത് കോളനികൾ സൃഷ്ടിയ്ക്കുന്ന സമയം. അക്കാലത്താണവർ വിദൂരഗ്രഹമായ പെൻണ്ടോറയിലെത്തുന്നത്. സസ്യനിബിഡമായ ഈ ചെറുഗ്രഹം ധാതുസമ്പത്തിനാൽ സമ്പന്നമാണ്. പെൻണ്ടോരയിലെ കൊടുംവനങ്ങളിൽ അവ മറഞ്ഞുകിടക്കുന്നു. എന്നാൽ ധാതുസമ്പത്ത് മാത്രമല്ല, അത്ഭുത ജീവികളും ഭയാനക ജന്തുക്കളും അവിടെ വസിക്കുന്നുണ്ട്.
ഇതിനെല്ലാം ഉപരിയായി പെൻണ്ടോറ നാവികളുടെ ലോകമാണ്. പത്തടി ഉയരത്തിൽ മനുഷ്യസാദൃശ്യമുള്ള ആദിമവർഗ്ഗമാണ് നാവികൾ. നീല നിറവും നീണ്ട വാലുമായി സവിശേഷ ബുദ്ധിയാർജ്ജിച്ച നാവികൾ ഇവിടത്തെ കൊടും വനാന്തരങ്ങളിൽ സസുഖം ജീവിയ്ക്കുന്നു. പെൻണ്ടോറയെ വരുതിയിലാക്കാൻ തന്നെ മനുഷ്യർ തീരുമാനിയ്ക്കുന്നു.
പെൻണ്ടോറയിലെ അന്തരീക്ഷവായു മനുഷ്യന് ശ്വസിക്കാൻ കഴിയില്ല. അതിനാൽ മനുഷ്യരെ നാവികളുടെ ക്ലോണുകളായി പുനസൃഷ്ടിച്ച അവതാർ ആയി പെൻണ്ടോറയിലെത്തിയ്ക്കുകയാണ് മനുഷ്യർ. യുദ്ധത്തിൽ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ഒരു പട്ടാളക്കാരനായിരുന്ന ജാക്ക് സള്ളിയാണ് കഥാനായകൻ. പെൻണ്ടോറയിലേക്ക് അവതാർ ആയി പോയാൽ അയാൾക്ക് ചലനശേഷി വീണ്ടുകിട്ടും. ഇതിൽ ആകൃഷ്ടനായ ജാക്ക് പെൻണ്ടോരയിലെ നാവിയായി അവതരിയ്ക്കാൻ തയ്യാറാവുന്നു. അയാളെ പോലുള്ള അവതാറുകൾക്ക് പിന്നാലെ പട്ടാളക്കാരും ഈ ഗ്രഹത്തിലിറങ്ങും.
ഇതോടെ സ്വന്തം അസ്തിത്വത്തിനും പെൻണ്ടോറയുടെ നിലനിൽപ്പിനും വേണ്ടി നാവികൾ അന്തിമ യുദ്ധത്തിനൊരുങ്ങുന്നു. നാവിയായി അവതാരമെടുത്ത പെൻണ്ടോരയിലെത്തിയ നായകൻ ഇതിനിടെ ഒരു നാവി രാജകുമാരിയായ നെയ്ത്തിരിയെ കണ്ടെത്തുന്നതോടെ കഥാഗതി മാറുന്നു. തന്നെ സൃഷ്ടിച്ച മനുഷ്യർക്കൊപ്പമോ അതോ നാവികളുടെ നിലനിൽപ്പിന് വേണ്ടി യുദ്ധം ചെയ്യണമോ എന്ന് മനുഷ്യന്റെ ‘നാവി അവതാർ’ തീരുമാനിക്കേണ്ടി വരുന്നതോടെ അവതാർ ക്ലൈമാക്സിലേക്ക് പോവുകയാണ്. സാം വർതിങ്ടൺ എന്ന ആസ്ട്രേലിയൻ നടനാണ് കഥാനായകനായ ജാക്ക് സള്ളിയെ അവതരിപ്പിയ്ക്കുന്നത്