Hari L Krishna
ദൃശ്യവിസ്മയം Avatar The way of water രണ്ടാം ദിവസം തന്നെ കണ്ടു.റിവ്യൂ മനഃപൂർവം ഒഴിവാക്കിയാണ് കണ്ടത്. അതുകൊണ്ട് ഒരുപാട് ഒന്നും പ്രതീക്ഷിച്ചില്ല.ജെയിംസ് കമെറൂൺ ഒരുക്കിയ ഈ സാങ്കൽപ്പിക ലോകം അനുഭവിച്ചു തന്നെ അറിയണം.
സിനിമ പറയുംപോലെ “In the way of water.. There is no beginning and no end..” സിനിമക്ക് തുടക്കം ഇല്ല. കഴിഞ്ഞ ഭാഗത്തിന്റെ അല്ലെങ്കിൽ കണ്ടു കഴിഞ്ഞ കഥയുടെ തുടർച്ച ആണ്. അതുപോലെ അവസാനവും ഇല്ല.. ശെരിക്കും മൂന്നാം ഭാഗത്തിലേക്കുള്ള ഒരു വാതിൽ ആണ്.മൂന്നുമണിക്കൂർ വെള്ളത്തിനുള്ളിൽ സ്കൂബഡൈവിങ് ചെയ്തപോലെ ഒരു ഫീൽ..
കഥ സിമ്പിൾ ആയി പറഞ്ഞാൽ Jake Sully.. എല്ലാം അവസാനിച്ചു എന്നു കരുതിയ ഇടത്തു നിന്നും യുദ്ധം വീണ്ടും തുടങ്ങുന്നു. പക്ഷെ ഇത്തവണ Jake നു സ്വന്തം കുടുംബത്തെ കൂടെ സംരക്ഷിക്കേണ്ടി വരുന്നു. യുദ്ധം വേണോ കുടുംബം വേണോ എന്നുള്ളിടത്തു കുടുംബം മതി എന്നു തീരുമാനിക്കുന്ന നായകൻ പക്ഷെ ഒടുവിൽ തീരുമാനിക്കുന്നു കുടുംബത്തിനുവേണ്ടി യുദ്ധം ചെയ്യേണ്ടി വരും എന്നു…
ആദ്യ ഭാഗത്തിൽ റോമിയോ നായകൻ ആയിരുന്നെങ്കിൽ ഇതിൽ ശെരിക്കും ഒരു പിതാവിന്റെ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന ആളാണ് Jake. കമെറൂൺ അത് വളരെ നന്നായി തന്നെ ചെയ്തു കാണിച്ചിട്ടുണ്ട്. പലർക്കും അത് ലാഗ് ആയി തോന്നിക്കാണും. പക്ഷെ അത് അനിവാര്യമായ സീനുകൾ ആയിരുന്നു.
പിന്നെ വില്ലൻ ശെരിക്കും നായകനെക്കാളും സ്ട്രോങ്ങ് ആണ്. പക്ഷെ അയാൾക്ക് പ്രതികാരം മാത്രമാണ് ലക്ഷ്യം… അയാളുടെ അടുത്ത് നിന്നും കുടുംബത്തെ രക്ഷിക്കാൻ പാടുപെടുന്ന നായകനെ ആണ് ഫിലിമിൽ കാണാൻ കഴിയുക.. കഴിഞ്ഞ ഭാഗത്തിൽ യുദ്ധം നടന്ന സ്ഥലത്തു ഒക്കെ വീണ്ടും പോകുന്ന സീനൊക്കെ വളരെ നന്നായിരുന്നു.
സിനിമയുടെ സ്ട്രെങ്ത് അതിന്റെ അനിമേഷൻ, VFX എന്നിവയാണ്. തീയേറ്ററിൽ നിന്നു മാത്രം കാണുക. അതും 3D യിൽ. Atmos കൂടെ ഉണ്ടെങ്കിൽ കിടു.
ഒരു പോരായ്മ തോന്നിയത് ഗൂസ്ബമ്പിന്റെ കുറവാണ്. പക്ഷെ അത് മനഃപൂർവം ഒഴിവാക്കിയത് ആകാൻ ആണ് ചാൻസ്. കാരണം ചിലപ്പോൾ അത് അവതാർ ആദ്യ ഭാഗം പോലെ ആയിപ്പോകും. താരതമ്യം ചെയ്താൽ ആദ്യ ഭാഗം റിപീറ്റഡ് ആയി കാണാൻ തോന്നും. പക്ഷെ രണ്ടാം അവതാർ ടീവിയിൽ യിൽ ഒക്കെ വന്നാൽ അത്രേം ആകാംഷയോടെ കാണാൻ തോന്നില്ല.
കമെറൂൺ അവതാർ മൂന്നാം ഭാഗം 9 മണിക്കൂർ അനിമേഷൻ ചെയ്യാൻ ഡിസ്നിയെ ഏൽപ്പിച്ചു എന്നു കേൾക്കുന്നു. ബഡ്ജറ്റ് നോക്കേണ്ട 9 മണിക്കൂറും അനിമേഷൻ ചെയ്തോ ഞാൻ വെട്ടിച്ചുരുക്കി 3 മണിക്കൂർ ആക്കിക്കോളാം എന്നാണ് കമെറൂൺ ന്റെ നിലപാട്. അടുത്ത വിസ്മയം കാണാൻ ഇപ്പോഴേ വെയ്റ്റിംഗ്….
**
One Response
What a wonderful picture! Only the God can create such a movie. Oh!!! Very beautiful picturasation!!! The hero is struggling to safe guard his family. In this century this picture is very worth while. I am very lucky person to watch this movie in the beginning itself.