പടിപ്പുര ശ്രീകുമാർ ഒരു കലാകാരനാണ്. അദ്ദേഹം ജീവിതത്തിന്റെ കഷ്ടപ്പാടുകൾ താണ്ടിയാണ് മുന്നേറിയിട്ടുള്ളത്. ഹോട്ടലുകളിലും ഡ്രൈവറായും മറ്റും ജോലിയെടുത്തു അധ്വാനത്തിന്റെ മഹത്വം പേറുന്ന ഈ കലാകാരൻ അനവധി ഷോർട്ട് ഫിലിമുകളും പാരഡികളും ചെയ്തിട്ടുണ്ട്. ലയൺസ് ഫോർ മീഡിയ എന്ന യൂട്യൂബ് ചാനലിൽ കൂടി എല്ലാം തന്നെ അദ്ദേഹം പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്.
അവിഹിതം ബൂലോകം ഒടിടിയിൽ കാണാം
പടിപ്പുര ശ്രീകുമാറിന്റെ ഹാസ്യാത്മകമായ ഷോർട്ട് ഫിലിം ആണ് അവിഹിതം. ഈ പേര് കേൾക്കുമ്പോൾ തന്നെ പലർക്കും ഒരു കൗതുകം തോന്നിയേക്കാം. അതുതന്നെയാണ് ഇതിന്റെ വിഷയവും. ഒരു ഹോട്ടൽ കേന്ദ്രീകരിച്ചു നടക്കുന്ന കുഞ്ഞു കഥയാണ്. ഹോട്ടൽ മുതലാളിയും രണ്ടു ജോലിക്കാരും അടങ്ങുന്ന ഹോട്ടലിന്റെ പിന്നാമ്പുറത്തു ചില കള്ളക്കളികൾ അരങ്ങേറുന്നുണ്ട്. അതുതന്നെയാണ് ഇതിന്റെ രസകരമായ ഭാഗം.
അവിഹിതം എന്ന പേര് സത്യത്തിൽ നമ്മുടെ സദാചാര സങ്കല്പങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. പരസ്പരം ഇഷ്ടത്തോടെ രണ്ടുപേർ ഒരുമിച്ചാൽ അത് അവിഹിതം ആകുന്നതെങ്ങനെ അല്ലെ ? പോരെങ്കിൽ നമ്മുടെ കോടതികളും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികതയെ അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും നമ്മുടെ നാട്ടുകാർക്കാണ് പ്രശ്നം. നാടുമൊത്തം നാറിയാലും കഴിക്കുന്നവർക്ക് നല്ല സ്വാദായിരിക്കും. അതാണ് അവിഹിതമെന്നു പുതുമൊഴി.
എന്നും ഉച്ചയ്ക്ക് മുങ്ങുന്ന മുതലാളി സത്യത്തിൽ എവിടേക്കാണ് പൊങ്ങുന്നത് ? ഹോട്ടലിലെ സപ്ലയറും മുതലാളിയുടെ കൂട്ടുകാരനുമായ വിദ്വാൻ എന്നും പൊറോട്ടയും ചിക്കനും പൊതിഞ്ഞെടുത്തു ഹോട്ടലിന്റെ പിന്നാമ്പുറത്തേയ്‌ക്ക് പോകുന്നതെന്തിന് ? ഹിതവും അവിഹിതവും ഒക്കെ അവിടെ നിൽക്കട്ടെ…നല്ലൊരു നർമ്മ അനുഭവം നിങ്ങള്ക്ക് ഇതുവഴി ലഭിക്കും.
പടിപ്പുര ശ്രീകുമാർ ബൂലോകം ടീവിയോട് സംസാരിക്കുന്നു (ഓഡിയോ)
[zoomsounds_player artistname=”BoolokamTV Interview” songname=”പടിപ്പുര ശ്രീകുമാർ” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/03/gg.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
Lions 4 Media Presents Avihitham
Written & Direction : Padipura Sreekumar
DOP : Akshay
Cutz : Midhun Murali
BGM : Santhosh Riyans
Programmer : Ambu
Sound Design : Vipin M Sree
Studio : MS Music Factory