Sunil Kumar
AVM സ്റ്റുഡിയോസ് കഴിഞ്ഞദിവസം പുറത്തുവിട്ട ഒരു ചിത്രമാണ് . 1994ൽ റിലീസായ സേതുപതി IPS എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ഒരു സാഹസികരംഗം.ഒരു കൂറ്റൻക്ലോക്ക്ടവറിന് മുകളിലേക്ക് കയറി അതിലെസൂചിതിരിച്ചുവെച്ച് ബോംബ്സ്ഫോടനം ഒഴിവാക്കുന്ന പൊലീസ്ഉദ്യോഗസ്ഥന്റെ വേഷത്തിൽ നായകൻ വിജയകാന്ത്. പി വാസു സംവിധാനംചെയ്ത ഈ ചിത്രത്തിൽ ഡ്യുപ്പില്ലാതെ, യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ വിജയകാന്ത് നേരിട്ടാണ് ഈ രംഗം ചെയ്തിരിക്കുന്നതെന്ന് AVM സ്റ്റുഡിയോസ് വെളിപ്പെടുത്തിയിരിക്കുന്നു. പ്രമേഹബാധിതനായതിനെത്തുടർന്ന് വിജയകാന്തിന്റെ മൂന്ന് കാൽവിരലുകൾ മുറിച്ചുനീക്കിയ വാർത്തയ്ക്കു പിന്നാലെയെത്തിയ ഈ ചിത്രം 80കളിലും 90കളിലും ദക്ഷിണേന്ത്യയിൽ നിറഞ്ഞ ആ പൗരുഷത്തെക്കുറിച്ചുള്ള ഓർമ്മകൾ വീണ്ടും മനസിലെത്തിച്ചു.
**