“അയ്യർ ഇൻ അറേബ്യ” പുതിയ പേരുമായി എം.എ നിഷാദ്.

മുകേഷ്,ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി.സംവിധാനം ചെയ്യുന്ന ചിത്രത്തിന് “അയ്യർ ഇൻ അറേബ്യ ” എന്ന പുതിയ പേരിട്ടു.ചിത്രത്തിലെ താരങ്ങളായ ഷൈൻ ടോം ചാക്കോ, സുനിൽ സുഖദ, ബിജു സോപാനം,സംവിധായകൻ എം എ നിഷാദ് എന്നിവർ ചേർന്ന് പങ്കുവെച്ച രസകരമായ വീഡിയോയിലൂടെയാണ്ഈ പേരുമാറ്റം അറിയിച്ചത്.

“അയ്യര് കണ്ട് ദുബായ് ” എന്നായിരുന്നു ആദ്യത്തെ പേര്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി,ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

തന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിൽ ആണ് അയ്യർ ഇൻ അറേബ്യ എന്ന ചിത്രവുമായി എം.എ നിഷാദ് വരുന്നത്. ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘അയ്യർ ഇൻ അറേബ്യ’ക്ക് ഉണ്ട്.ഒരു മുഴുനീള കോമഡി എന്റർടൈനർ ചിത്രമായ “അയ്യർ ഇൻ അറേബ്യ”യുടെ ഛായാഗ്രഹണം സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.പ്രഭാ വർമ്മ,റഫീഖ് അഹമ്മദ്,ബി കെ ഹരിനാരായണൻ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകരുന്നു

എഡിറ്റർ- ജോൺകുട്ടി.പ്രൊഡക്ഷൻ- കൺട്രോളർ-ബിനു മുരളി, കലാസംവിധാനം- പ്രദീപ് എം വി, മേക്കപ്പ് -സജീർ കിച്ചു. കോസ്റ്റ്യും-അരുൺ മനോഹർ, അസ്സോസിയേറ്റ് ഡയറക്ടർ-പ്രകാശ് കെ മധു.സ്റ്റിൽസ്- നിദാദ്,ഡിസൈൻസ്- യെല്ലോടൂത്ത്,സൗണ്ട് ഡിസൈൻ-രാജേഷ് പി.എം,ശബ്ദലേഖനം- ജിജുമോൻ ടി. ബ്രൂസ്. ചിത്രീകരണം പൂർത്തിയായ “അയ്യർ ഇൻ അറേബ്യ” ഉടൻ പ്രദർശനത്തിനെത്തും.
പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

‘വാരിസു’ ട്രെയ്‌ലറിനായി ആരാധകർ കാത്തിരിക്കുമ്പോൾ പുതിയ വിവരങ്ങൾ

വിജയ് അഭിനയിച്ച ‘വാരിസും , അജിത്തിന്റെ ‘തുണിവ്’ സിനിമയും, പൊങ്കലിന് റിലീസാകുകയാണ് . രണ്ടു താരങ്ങളുടെ…

ബഡെ മിയാൻ ചോട്ടെ മിയാൻ ട്രെയ്‌ലർ ലോഞ്ച് (ഇന്നത്തെ ഏറ്റവും പുതിയ സിനിമാ വാർത്തകൾ )

ബഡെ മിയാൻ ചോട്ടെ മിയാൻ ട്രെയ്‌ലർ ലോഞ്ച് ചിത്രങ്ങൾ ** ഇനി മാസ് ആവാൻ; വിജയ്…

കൊത്തിൽ ഒരു സീൻ 40 ടേക്ക് വരെ എടുത്തതിനെകുറിച്ചു നിഖില വിമൽ, ‘ഇത് എന്റെ ഐഡിയായിപ്പോയി. വേറെ ആരുടേലും ഐഡിയ ആയിരുന്നെങ്കില്‍ കാണിച്ചുതരാമായിരുന്നു എന്ന് സിബിമലയിൽ

ആസിഫ് അലി , നിഖില വിമൽ, റോഷൻ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രമാക്കി കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ…

മഞ്ജു വാര്യരും സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വെള്ളരി പട്ടണത്തിന്റെ ഒഫീഷ്യൽ ടീസർ

മഞ്ജു വാര്യരും സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വെള്ളരി പട്ടണത്തിന്റെ ഒഫീഷ്യൽ ടീസർ…