വളരെയധികം വിവാദവും ഒച്ചപ്പാടുകളും ഉണ്ടാക്കിയ വിവഹമായിരുന്നു ഇന്ത്യൻ ടെന്നീസ് സുന്ദരി സാനിയ മിർസയും പാക്കിസ്ഥാൻ ക്രിക്കറ്റർ ഷുഹൈബ് മാലിക്കും തമ്മിലുള്ള വിവാഹം. 2010 ലായിരുന്നു സാനിയയും ഷൊയ്ബും വിവാഹം കഴിക്കുന്നത്. 2018 ല്‍ ഇരുവര്‍ക്കും ഇസ്ഹാന്‍ എന്ന മകന്‍ പിറന്നു.ഈ സീസണോടെ താന്‍ ടെന്നീസില്‍ നിന്നും വിരമിക്കുകയാണെന്ന് ജനുവരില്‍ സാനിയ പ്രഖ്യാപിച്ചിരുന്നു. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സാനിയയും ഷൊയ്ബും പിരിഞ്ഞാണ് കഴിയുന്നത്. സാനിയ ഇപ്പോള്‍ മകനോടൊപ്പം ദുബായിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റുകളാണ് താരദമ്പതി പിരിയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ സജീവമാകാന്‍ കാരണം.

സാനിയ-ഷൊയ്ബ് വിവാഹ മോചന റിപ്പോര്‍ട്ടുകളില് മറ്റൊരു പേര് കൂടി ഉയര്‍ന്നു വന്നിരിക്കുകയാണ്. പാക്കിസ്ഥാനി മോഡലായ ആയിഷ ഒമറിന്റെ പേരാണ് റിപ്പോര്‍ട്ടുകളില്‍ ഉയര്‍ന്നു വരുന്നത്.2021 ആയിഷയും ഷൊയ്ബും ഒരുമിച്ചൊരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ബോള്‍ഡ് ഫോട്ടോഷൂട്ട് ചെയ്യാന്‍ തന്നെ ആയിഷ സഹായിച്ചതായി പിന്നീട് ഷൊയ്ബ് പറഞ്ഞതും വാര്‍ത്തയായിരുന്നു. നടിയും യൂട്യൂബറുമാണ് ആയിഷ. പാക്കിസ്ഥാനിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് ആയിഷ. 2015 ല്‍ കറാച്ചി സേ ലാഹോര്‍ എന്ന സിനിമയിലൂടെയായിരുന്നു ആയിഷുടെ അരങ്ങേറ്റം. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

പോയ വര്‍ഷം നടത്തിയ ബോള്‍ഡ് ഫോട്ടോഷൂട്ടിന് ശേഷം ആയിഷും ഷൊയ്ബും തമ്മിലുള്ള സൗഹൃദം വളര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഭിനേത്രിയാകുന്നതിന് മുമ്പ് ഗായികയെന്ന നിലയിലും താരമായിരുന്നു ആയിഷ. അവതാരകയായും കയ്യടി നേടിയിട്ടുണ്ട്. 2019 ല്‍ താരത്തിന് തംഗ എ ഫഖര്‍ എ പാക്കിസ്ഥാന്‍ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. ആയിഷുമായുള്ള അടുപ്പമാണ് ഷൊയ്ബും സാനിയയും പിരിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Leave a Reply
You May Also Like

ഡി എസ് പിയിലും രക്ഷയില്ലാതെ വിജയസേതുപതി

വിജയ് സേതുപതിയെ നായകനാക്കി പൊൻറാം സംവിധാനം ചെയ്ത ചിത്രമാണ് ഡി.എസ്.പി. സേതുപതി . വിജയ് സേതുപതി…

അദിവി ശേഷിനൊപ്പം ഇമ്രാൻ ഹാഷ്മിയും, കോർട്ട് റൂം ഇമോഷണൽ ഡ്രാമയുമായി ‘അനീതി’, കുരുവിപാപ്പ’യുടെ ട്രെയ്‌ലർ ((ഇന്നത്തെ സിനിമാവാർത്തകൾ ))

‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ ട്രെയിലർ പുറത്തിറങ്ങി കലന്തൂര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍…

ഒരു വയസ്സുള്ള കുട്ടി കേന്ദ്ര കഥാപാത്രമാകുന്ന ‘അന്ത്യ കുമ്പസാരം’

ഒരു വയസ്സുള്ള കുട്ടി കേന്ദ്ര കഥാപാത്രമാകുന്ന *അന്ത്യ കുമ്പസാരം* എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ…

മരുഭൂമിയിലെ ഭീമന്‍ കൈ

മരുഭൂമിയിലെ ഭീമന്‍ കൈ അറിവ് തേടുന്ന പാവം പ്രവാസി ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമികളിലൊന്നാണ് വടക്കന്‍…