അട്ടപ്പാടിയില്‍ തണ്ടര്‍ ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരായ നാലുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ആദ്യകാല നക്സലൈറ്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസു

“ഞങ്ങളിപ്പോൾ തൃശ്ശൂരിലെത്തിയത് ഇവർ അനാഥരല്ലെന്ന് തെളിയിക്കാനാണ്”
“അങ്ങനെയങ്ങ് കുഴിച്ചുമൂടിക്കളയാമെന്ന് ആരും കരുതേണ്ട” മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തിൽ വാസുവേട്ടന്റെ പ്രതികരണം…

എന്തൊരു യുവത്വമാണ് ഈ വൃദ്ധന്…അകാല വാർധക്യം ബാധിച്ച ഇന്നാട്ടിലെ ചെറുപ്പക്കാർക്ക് ഇതുപോലെ യുവത്വമുണ്ടായിരുന്നെങ്കിൽ…

“ഇത് ഏകപക്ഷീയമായ കൊലകള്‍ മാത്രമാണ്. ഏറ്റമുട്ടലാണെങ്കില്‍ പരസ്പരം പരിക്കേല്‍ക്കേണ്ടേ. കൊല്ലപ്പെടുന്നവര്‍ക്കെല്ലാം നെഞ്ചില്‍ വെടിയേല്‍ക്കുന്നുണ്ട്. മറുപക്ഷത്തുള്ളവര്‍ക്കൊന്നും തട്ടിവീണ് പോലും പരിക്കേല്‍ക്കുന്നില്ല.”

കമ്യൂണിസ്റ്റ് സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ കാലത്താണ് ഏറ്റുമുട്ടലെന്നപേരില്‍ ഏഴുപേര്‍ കൊല്ലപ്പെടുന്നത്. കുപ്പുദേവരാജന്‍, അജിത, ജലീല്‍ ഇപ്പോള്‍ നാലുപേര്‍. ആദ്യം പുറത്തുവന്നത് മൂന്നുപേരുടെ വിവരം. ഇപ്പോള്‍ ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചിരിക്കുന്നു. ഇവരെയൊക്കെ എന്തിനാണ് വെടിവച്ച് കൊന്നത്. എന്ത് കലാപമാണ് ഈ നാട്ടില്‍ അവര്‍ ഉണ്ടാക്കിയത്.

“ജീവനോടെ പിടിച്ചാല്‍ അവര്‍ പറയുന്ന സത്യങ്ങള്‍ ആരെയെങ്കിലും ഭയപ്പെടുത്തുമോ ? ”

“പിടിക്കുന്നവരെയെല്ലാം കൊല്ലുന്നത് ഫാസിസമാണ്, സ്വേച്ഛാധിപത്യമാണ്. അതിനെ കമ്യൂണിസം എന്ന് വിളിക്കരുത്.”

“ഭരണകൂടത്തിന്റെ മര്‍ദനോപാധികളെല്ലാം മാവോയിസ്റ്റുകള്‍ക്കെതിരെ പ്രയോഗിക്കുമ്പോഴും ഇവരില്‍ ഓരോരുത്തരെ നിശബ്ദരാക്കുമ്പോഴും ഇവര്‍ ഉന്നയിക്കുന്ന മുദ്രാവാക്യങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രസക്തമായി നില്‍ക്കുന്നു. അത് ഏറ്റെടുക്കാന്‍ പുതിയ യുവത്വം മുന്നോട്ടു വരികയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇത് വെടികൊണ്ട് പരിഹരിക്കാന്‍ കഴിയില്ല…”

കൊല്ലപ്പെട്ടവരുടെയൊക്കെ പേരില്‍ എന്തെങ്കിലും കേസുകള്‍ കേരളത്തിലുണ്ടോ. കേരളത്തില്‍ നടന്നതായി പറയപ്പെടുന്ന ഏതെങ്കിലും അക്രമങ്ങളുടെ പിറകില്‍ ഇവരുണ്ടായിരുന്നോ. മാവോയിസ്റ്റ് അക്രമത്തില്‍ ആര്‍ക്കെങ്കിലും ശരീരത്തില്‍ ക്ഷതമേറ്റതായി കേട്ടിട്ടുണ്ടോ. പിന്നെങ്ങനെയാണ് നമ്മുടെ നാട്ടില്‍ എത്തിയതിന്റെ പേരില്‍ വെടിവെച്ച് കൊല്ലുന്നത്. ഇതിനെതിരെ കേരളീയ സമൂഹം ഒന്നടങ്കം രംഗത്തുവരേണ്ടിയിരിക്കുന്നു.

ഞങ്ങളിപ്പോൾ തൃശൂരിലെത്തിയത് ഇവര്‍ അനാഥരല്ലെന്ന് തെളിയിക്കാനാണ്. രണ്ടുപേരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ തമിഴ്നാട്ടില്‍ നിന്നും ബന്ധുക്കള്‍ വരുന്നതായി വിവരം അറിയിച്ചിട്ടുണ്ട്. മറ്റു രണ്ടു പേരുടെ കാര്യത്തില്‍ ആരും വരുന്നില്ലെങ്കില്‍ ഞങ്ങള്‍ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കാരത്തിന് നേതൃത്വം നല്‍കും. അങ്ങനെയങ്ങ് കുഴിച്ചുമൂടിക്കളയാമെന്ന് ആരും കരുതേണ്ട…”

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.