fbpx
Connect with us

history

സാറാ ബാർട്ട്മാൻ; അസാധാരണ അടിമത്തത്തിന്റെ നോവുപാടം

Published

on

സാറാ ബാർട്ട്മാൻ; അസാധാരണ അടിമത്തത്തിന്റെ നോവുപാടം.

Ayisha Kuttippuram

സാറാബാർട്ട് മാൻ 1789ൽ ദക്ഷിണാഫ്രക്കയിലെ ഈസ്റ്റേൺ കേപ് എന്ന സ്ഥലത്ത് ജനിച്ചു. കാലിമേച്ചും കൃഷിചെയ്തും ജീവിച്ചുപോന്ന ഗുഹാവാസികളായിരുന്നു അന്ന് അവരുടെ ഗോത്രം. സാറക്ക് രണ്ടുവയസായിരുന്ന കാലം അമ്മ മരിച്ചു. നാലുവയസായപ്പോളേക്കും അപ്പനും. സാറയുടെ ഏക മകൾ ചെറുപ്രായത്തിൽത്തന്നെ മരിച്ചുപോയിരുന്നു. ഭർത്താവ് പിന്നീട് ഒരു ഡച്ച് അധിനിവേശക്കാരനാൽ കൊല്ലപ്പെട്ടു. പൂർണ്ണമായ അനാഥത്വം. ദക്ഷിണാഫ്രിക്ക അന്ന് ബ്രിട്ടീഷ് അധീനതയിലായിരുന്നു. ഉപജീവനാർത്ഥം വീട്ടുവേലകൾതേടി സാറ കേപ്ടൗണിലേക്ക് പോയി.

സാറയുടെ ഖോയ്ഖോയ് ഗോത്രവർഗക്കാരുടെ ശരീരഘടനക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. നിതംബം അല്പം വണ്ണംകൂടിയ രീതിയിലായിരുന്നു അത്. എന്നാൽ സാറക്കാകട്ടെ അതിലുമേറെ അസാധാരണമായ നിതംബവളർച്ചയാൽ ഏവരാലും ശ്രദ്ധിക്കപ്പെടുന്ന രീതിയിലും. നിതംബത്തിൽ അസാധാരണമായി കൊഴുപ്പടിഞ്ഞ് വണ്ണംവെക്കുന്ന ആ അവസ്ഥക്ക് steatopygia എന്നാണ് പേര്.

Advertisement

സാറ ജോലിചെയ്തിരുന്ന വീടിന്റെ ഉമസ്ഥൻ പീറ്റർസോസയുടെ വീട്ടിലേക്ക് ഒരു ദിവസം രണ്ട് അതിഥികൾ വന്നെത്തി. പീറ്ററിന്റെ സഹോദരൻ ഹെൻറിക്ക് സീസറും അയാളുടെ സുഹൃത്ത് വില്യം ഡൺലപും. സാറയുടെ ശരീരഘടനയിൽ ആകൃഷ്ടരായ അതിഥികൾ അവളെ ലണ്ടനിലെത്തിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. വിവിധങ്ങളായ പ്രദർശനവേദികളുടെ കൂടാരങ്ങളാൽ സമ്പുഷ്ടമായിരുന്നു അക്കാലം ലണ്ടൻ നഗരം. ഏതെങ്കിലും ഒരു പ്രദർശനശാലയുടെ ഉടമയായിരിക്കുക എന്നത് ഒരു സാമൂഹിക ഔന്നത്യമായി കൊണ്ടാടപ്പെട്ടിരുന്ന കാലം.

അത്തരം ഒരു വേദിയിൽ, അസാധാരണ നിതംബവളർച്ചയുള്ള സാറയെ പ്രദർശിപ്പിക്കുക എന്നതായിരുന്നു ഇരുവരുടേയും ലക്ഷ്യം. ഇംഗ്ലീഷ് ഭാഷയിൽ, സാറക്ക് വായിച്ചറിയാനാകാത്ത വിധം തയ്യാറാക്കപ്പെട്ട
ഒരു കരാറിലെ ഒപ്പുബലത്തിൽ 1810 ൽ അവർ സാറയെ ലണ്ടനിലെത്തിച്ചു. സാമാന്യം തടിച്ച നിതംബം എന്നത് അന്ന് സൗന്ദര്യത്തിന്റെ മാനദണ്ഡമായി കരുതിയിരുന്ന യൂറോപ്യർക്കിടയിൽ സാറയും അവളുടെ നിതംബവും ചൂടുള്ള വാർത്തയായി. സാറയുടെ അവയവങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള പാട്ടുകളൊരുക്കി പ്രദർശന നടത്തിപ്പുകാർ കാണികളെ ക്ഷണിച്ചു. അവളുടെ ഉയർന്ന നിതംബത്തിന്റെ നഗ്നചിത്രങ്ങളാൽ ലണ്ടൻനഗരഭിത്തികൾ അതിന്റെ നഗ്നത മറച്ചു. ഒട്ടകപ്പക്ഷിയുടെതൂവലുകൾ പിടിപ്പിച്ച ഇറുകിയവസ്ത്രത്തോടെ അർദ്ധനഗ്നനായി അണിയിച്ചൊരുക്കപ്പെട്ട സാറയെ ഒരു മൃഗത്തെയെന്നതുപോലെ ഇരുമ്പുകൂട്ടിലാണ് വേദിയിലേക്ക് വലിച്ചുകൊണ്ടുവന്നിരുന്നത്. കൂട്ടിൽനിന്ന് പുറത്തിറങ്ങാൻ വിസമ്മതിക്കുമ്പോളൊക്കെ ചാട്ടവാറടിച്ചും ഇരുമ്പുതോട്ടിയാൽ അഴികൾക്കിടയിലൂടെ കുത്തിയും അവളെ പുറത്തുചാടിച്ചു. അത് കാണാൻ ഇരമ്പിയെത്തിയ ജനം ഒരു മൃഗത്തെ കാണുന്ന കൗതുകത്തോടേയും ആർപ്പുവിളികളോടെയും സാറയെ എതിരേറ്റു. സമ്പന്നരുടെ വീടുകളിലെ സ്വകാര്യപ്രദർശനങ്ങളിലേക്കും സാറ തെളിച്ചുകൊണ്ടുപോകപ്പെട്ടു. പുരുഷനേരമ്പോക്കുകളുടെ ഏറ്റവും വിലപിടിച്ച കളിപ്പാട്ടമായി സാറ. നിറവും രൂപവും നോക്കി കൈകൊട്ടിച്ചിരക്കുന്ന പെൺസദസുകൾക്കും അവൾ കാഴ്ച്ചമൃഗമായി. മനുഷ്യനോ അതോ ഉറാങ്ങ് ഉട്ടാനോ എന്ന ഫലിതകൗതുകം നിറഞ്ഞ മുഖചേഷ്ടകളാലെ സദസ്യർ സാറയെ എതിരേറ്റു.

1807 ൽ ലണ്ടനിൽ അടിമക്കച്ചവടം അവസാനിപ്പിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തിൽവന്നു.
‘സാറാ ബാർട്ട്മാൻ പ്രദർശന’ത്തിന് കാണികൾ കുറഞ്ഞതോടെ അവളേയുംകൊണ്ട് സംഘാടകൾ ബ്രിട്ടണിലേക്കും അയർലന്റിലേക്കും പ്രദർശനയാത്രകൾ സംഘടിപ്പിച്ചു. പ്രദർശനഷോകൾക്ക് വിലക്ക് വന്നേക്കാമെന്നതോടെ 1814 ൽ സീസർ സാറയുമായി പാരീസിലേക്ക് പുറപ്പെട്ടു. അവിടെ അവൾ മദ്യപാനശാലകളിലെ മുഖ്യാതിഥിയായി ഉന്നതരെ ആകർഷിക്കാൻ നിയോഗിതയായി. സീസർ അവളെ ഒരു മൃഗപ്രദർശനശാലക്കാരന് കൈമാറി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോയി.

ഏകാന്തതയും വിഷാദവും നിർബന്ധിത വ്യഭിചാരവും സാറയെ നിത്യമദ്യപാനിയാക്കി.വംശീയശാസ്ത്ര പഠനങ്ങളുടെ തുടക്കകാലമായിരുന്നു അത്. അതിനായി സാറയുടെ ശരീരഘടന വരച്ചെടുക്കാൻ വന്ന ശാസ്ത്രകാരന്മാർക്കുമുന്നിൽ നഗ്നതപ്രദർശിപ്പിക്കാൻ സാറ വിസമ്മതിച്ചു.അത് തന്റെ അന്തസ്സുകെടുത്തുന്ന ഒന്നാണെന്ന് സാറ വിശ്വസിച്ചു.1815 ഡിസംബർ 29 ന് പാരീസിലെ ഒരു സ്റ്റേജ് ഷോക്കിടയിൽ സാറ അവളുടെ ഇരുപത്തിആറാം വയസിൽ മരിച്ചുവീണു.

മരിച്ചിട്ടും ഒടുങ്ങിയില്ല അവളേറ്റ പീഢനങ്ങളുടെ അമ്പുമുനകൾ. സാറയുടെ നിതംബവും ഗുഹ്യഭാഗങ്ങളും തലച്ചോറും, മാംസം പിഴുതെടുത്ത അസ്ഥികൂടവും ഫ്രാൻസിലെ മ്യൂസിയത്തിൽ ( Museum of Man ) പ്രദർശനത്തിനുവെക്കപ്പെട്ടു. അതിനൊപ്പം അവളുടെ പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിക്കപ്പെട്ട ഒരു പൂർണ്ണകായ ശില്പവും. 1815 മുതൽ 1974 വരെ അതവിടെ പ്രദർശിപ്പിക്കപ്പെട്ടു. 1994 ൽ നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായിരുന്ന കാലം സാറയുടെ ഭൗതികാവശിഷ്ടങ്ങൾ വിട്ടുകിട്ടാനുള്ള നടപടികളുമായി മുന്നോട്ടുവന്നു. എട്ടുവർഷങ്ങളാണ് ആ നടപടിക്രമങ്ങൾ പൂർണ്ണമാകാനായി എടുത്തത്. ഒടുവിൽ നൂറ്റിതൊണ്ണൂറ്റി രണ്ടുവർഷങ്ങൾക്കു ശേഷം രണ്ടായിരത്തിരണ്ടിൽ,അറുത്തുമാറ്റപ്പെട്ട നിതംബമായും ഗുഹ്യഭാഗമായും മാംസം പിഴുതെടുക്കപ്പെട്ട അസ്ഥികൂടമായും അതിനെ അനുഗമിച്ച പഴകിയൊരു പ്ലാസ്റ്റർ ഓഫ് പാരീസ് പ്രതിമയായും സ്വന്തം മണ്ണിലേക്ക് സാറാ ബാർട്ട്മാൻ തിരിച്ചെത്തി.
ഉചിതമായ വരവേൽപ്പാണ് ആ തിരിച്ചുവരവിന് മണ്ടേല ഒരുക്കിയത്. ഹെൻകിയിലെ
കുന്നിൻ പുറത്തെ സ്വഛശാന്തമായ ഇത്തിരിമണ്ണിൽ എണ്ണമറ്റ വർണ്ണവെറിയരാൽ തൊട്ടും തലോടിയും ഭോഗിച്ചും മലിനമാക്കപ്പെട്ട ശരീരാവശിഷ്ടങ്ങൾ അലിഞ്ഞമർന്നു. അതിനുമീതെ എഴുന്നുനിന്ന കരിമാർബിൾഫലകത്തിൽ ഇങ്ങനെ കൊത്തിവെക്കപ്പെട്ടു.

“സാറാ ബാർട്ട്മാന്റെ മടക്കത്തിലൂടെ ആ ജീവിതത്തിലേക്കൊരു നോട്ടമെത്തിക്കുകയും, സ്വഗോത്രത്തിലെ മുൻഗാമികളുടേയും പിൻഗാമികളുടേയും അന്തസ് ഉയർത്തുകയും ചെയ്തിരിക്കുകയാണ് മാതൃരാജ്യം”
ശമിക്കാത്ത വർണ്ണവെറി അവിടെയും തീർന്നില്ല.2015 ഏപ്രിൽ 25 ശനിയാഴ്ച ആ ശിലാഫലകത്തിനുമേൽ വെളച്ചായമൊഴിച്ച് വികൃതമാക്കപ്പെട്ടു!ജീവിച്ചിരിക്കുമ്പോൾ, മരിച്ചുകഴിഞ്ഞ്, മണ്ണടിഞ്ഞുകഴിഞ്ഞ് എന്നെല്ലാം ഒരു ജീവിതത്തിന്റെ പലകാലങ്ങളിൽ സാറയെ പിന്തുടർന്നുകൊണ്ടിരിക്കുന്നത്ര വർണ്ണവെറിയും അന്തസ്സുകെടുത്തലുകളും ഭൂമിയിലെ മറ്റേത് മനുഷ്യന് ഏറ്റുവാങ്ങപ്പെടേണ്ടിവന്നിട്ടുണ്ട്! ജനനകാലംമുതൽ മുതൽ ഇരുന്നൂറ്റി ഇരുപത്തിയാറുവർഷങ്ങളുടെ അപമതിപ്പ്!

എത്ര കഴുകിയാലും തീരാത്ത പാപക്കറകളുടെ ജനിതകരൂപങ്ങളാണ് നമ്മൾ മനുഷ്യർ.
സാറയുടെ ജീവിതത്തെ അവലംബിച്ച് നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതിൽ ഏറെ പ്രസിദ്ധമായ Black venus എന്ന പുസ്തകത്തിന് 2010 ൽ അതേപേരിൽ ചലചിത്രപരിഭാഷവന്നിട്ടുമുണ്ട്.
ഇതെഴുതുമ്പോൾ, അന്തരിച്ച ബ്രിട്ടീഷ് മഹാരാജ്ഞിയുടെ ശവമടക്കുനാളിൽ ബ്രിട്ടൺ നൂറോളം വിമാനങ്ങൾ റദ്ദുചെയ്യുകയാണ് എന്ന വാർത്ത ഞാൻ കാണുന്നു. അത്രക്ക് നിശബ്ദമായിരിക്കണം ആ ദിവ്യമായ ചടങ്ങെന്നാണ് അടുത്തവരി!അല്ലയോ മഹാറാണീ… മണ്ണടിയുന്നേരവും ഒരുകാഞ്ഞിരവേര് നിങ്ങളുടെ ശവക്കുഴിവരെ നീണ്ടെത്തും. അങ്ങുദൂരെ ഹെൻകിയുടെ കുന്നിൻപുറങ്ങളിൽനിന്നിറങ്ങി അത് ഗാംറ്റൂസ് നദി മുറിച്ചു കടക്കുകതന്നേചെയ്യും. ഒരുപാടുകാലങ്ങൾക്കിപ്പുറം നിന്നുകൊണ്ട്, “ആദരാഞ്ജലികൾ പ്രിയപ്പെട്ട മാമാ സാറാ ബാർട്ട്മാൻ”

 2,984 total views,  4 views today

Advertisement
Advertisement
Entertainment20 mins ago

മോഹൻലാലിന്റെ കല്യാണത്തിന് വച്ചിരുന്ന അതേ കണ്ണാടിയാണ് ബറോസിന്റെ പൂജയിലും വച്ചതെന്ന് മമ്മൂട്ടി

Entertainment54 mins ago

രണ്ട് ഭാഗങ്ങളും ഒരേ സമയം ചിത്രീകരിച്ചതിനാല്‍ രസച്ചരട് മുറിയാതെ കഥയുടെ തുടര്‍ച്ച ആസ്വദിക്കാന്‍ കഴിയും, അതിനായി കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ല

Entertainment12 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment12 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment13 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment13 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge14 hours ago

കോർക്കിന്റെ കഥ

Entertainment14 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment14 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment15 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment15 hours ago

വിക്രമിന് നായിക കങ്കണ

Entertainment15 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment4 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment6 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »