കമലയുടെ ഒരു രൂപ ഇഡ്ഡലി, ലാഭം കുറഞ്ഞാലെന്താ വയറ് നിറയുമല്ലോ

40

Ayisha Kuttippuram

ഒരു രൂപാ ഇഢലി

സർക്കാർ സൗജന്യ വിലയല്ല. കോയമ്പത്തൂർ ജില്ല, പേരൂർ താലൂക്ക് , വേലാംപാളയം ഗ്രാമത്തിലെ കമലയാണ് ഇപ്പോഴും ഒരു രൂപാ നിരക്കിൽ ഇഢലി വിറ്റു ചരിത്രവനിതയാകുന്നത്. 80 വയസ്സുണ്ട് കമല പാട്ടിക്ക്. മുപ്പത് വർഷം മുമ്പ് വീട്ടിൽ ഇഢലി വിൽപ്പന തുടങ്ങി. അന്നത്തെ വില നിരക്ക് 50 പൈസ. ഇപ്പോൾ വില ഒരു രൂപ. ചട്ണി ,സാമ്പാറുമുണ്ട്. രാവിലെ 6 മണിക്ക് വിറകടുപ്പ് കത്തിച്ച് പ്രവൃത്തി തുടങ്ങും. ഗ്രൈൻഡറിലല്ലാതെ ആട്ടുകല്ലിലാണ് അരവ്. ചട്ണി, സാമ്പാർ അരവ് അമ്മിക്കല്ലിലും. 12 മണി വരെ കച്ചവടം . മേശയും ബഞ്ചുമില്ല. വീട്ടിലെ തിണ്ണയിൽ ഇരുന്ന് വാഴയിലയിൽ കഴിക്കാം. കൂടാതെ കടലമാവ് ബോണ്ടയും ഉണ്ട് -2.50 രൂപ. വില കുറവാണെങ്കിലും ,കമല പാട്ടിയുടെ ഇഢലി, ബോണ്ടയ്ക്ക് പാരമ്പര്യ കൈപ്പുണ്യത്തിന്റെ ഹൃദ്യമായ രുചിയാണ്. അതിനാൽ ആവശ്യക്കാർ ഏറി വരുന്നു. എല്ലാ ചെലവും കഴിഞ്ഞ് ദിനംപ്രതി മുന്നൂറ് രൂപയോളം ലാഭം കിട്ടും. അതിനാൽ ഇഢലി വില ഒരു രൂപ തന്നെ ,അതിന് മാറ്റമില്ല – കമല പാട്ടി ഉറപ്പിച്ചു പറയുന്നു.

Image may contain: 1 person, food

**

Previous articleരോഗികൾ മനുഷ്യരാണ് നമ്പറുകളല്ല
Next articleഇന്ത്യന്‍ ഭരണഘടനയുടെ സൃഷ്ടാവും അന്തകനും
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.