വെളുത്ത പെണ്ണിനെ കെട്ടണം എന്ന് ആഗ്രഹിക്കാത്ത എത്ര പേരുണ്ട് ? ആദ്യം നാം സ്വയം തിരുത്തേണ്ടതുണ്ട്

113

Ayisha Kuttippuram

എന്റെ ഒരു സുഹൃത്തിന്റ വാക്കുകൾ ഇങ്ങനെ ആയിരുന്നു. ഞാൻ അമേരിക്കക്കാരുടെ കൂടെ ജോലി ചെയ്യന്നു അവരുടെ കൂട്ടത്തിൽ കറുത്തവർ ഉണ്ട് , വെളുത്തവർ ഉണ്ട് ,ബ്രൗൺ കളറിലുള്ളവർ ഉണ്ട്. വെളുത്തവനു കറുത്തവനെയും , കറുത്തവനു വെളുത്തവനെയും ഇഷ്ടമില്ല എന്നുള്ളത് എല്ലാവര്ക്കും അറിയാം . പക്ഷെ ആർമി ബൈസ് ആയതു കൊണ്ട് ആരും അത് പുറത്തു കാണിക്കില്ല .എന്നാൽ വളരെ ചുരുക്കം ചിലർ ഇതൊന്നും കാര്യമാക്കാറില്ല .എല്ലാ കൂട്ടത്തിലും നല്ലവരും മോശം ആയവരും ഉണ്ട്. വെളുത്ത അമേരിക്കൻ സ്ത്രീകൾ കൂടുതൽ കറുത്ത പുരുഷന്മാരെ ഇഷ്ട്ടപെടുന്നതായി ആണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത് ( ശരിയാണ് എന്ന് ഉറപ്പില്ല ) കാരണം ഇവരുടെയൊക്കെ പ്രേമങ്ങൾ ഞമ്മള് കാണുന്നത് അല്ലെ നിത്യവും വിഷയം അതല്ല

ഇനി നമ്മുടെ നാട്ടിലെ സ്ഥിതി എന്താണ് , ഭൂരിഭാഗം മാതാപിതാക്കളും ആഗ്രഹിക്കുന്നത് വെളുത്ത കുട്ടികളെയാണ്. പ്രസവിച്ചു കഴിഞ്ഞാൽ ആദ്യം ചോദിക്കുക എന്ത് കുട്ടിയാണ് അത് കഴിഞ്ഞാൽ അടുത്ത ചോദ്യം കളർ എന്താണ് എന്ന് അല്ലെ ? പെണ് കുട്ടികൾ കറുത്തത് ആണെങ്കിൽ പറയുകയും വേണ്ട, അച്ഛനമ്മമാരുടെ ഉറക്കം അതോടെ നഷ്ട്ടപ്പെട്ടു കറുപ്പിന് അഴക് എന്ന് പാടാൻ സുഖമാണ്. പക്ഷെ ഇഷ്ട്ടപെടുന്നത് വെളുത്തവരെയാണ്. പക്ഷെ സ്ത്രീകൾ അങ്ങനെ അല്ല എന്ന് തോന്നിയിട്ടുണ്ട്. അവർക്കു നല്ല വെളുത്ത ആണുങ്ങളെക്കാളും ഇത്തിരി നിറം കുറഞ്ഞവരെയാണ് കൂടുതൽ പേർക്കും ഇഷ്ട്ടം. ഇതും എൻ്റെ മാത്രം നിരീക്ഷണം. ഇനി സ്‌കൂളിലെ സ്ഥിതിയോ, വെളുത്ത പെൺകുട്ടികളെയാണ് ഡാൻസ് ,ഒപ്പന,പുതുപ്പെണ്ണ്, നാടകത്തിലെ നായക നടി ഒക്കെ ആക്കുന്നത്. ലളിത ഗാനത്തിന് നന്നായി പാടിയ കറുത്ത പെൺ കുട്ടിക്ക് സെക്കന്റ് പ്രൈസ്. കാരണം പറഞ്ഞത് മറ്റേ കുട്ടി വെളുത്തിട്ടല്ലേ, ആ കുട്ടി സ്റ്റേജിൽ നിൽക്കുന്നത് തന്നെ കാണാൻ നല്ല ഭംഗിയാണ് എന്നതാണ് , നിങ്ങൾ കറുത്ത പെൺ കുട്ടിയാണോ നന്നായി ഡാൻസ് കളിക്കുന്നുണ്ടോ കാര്യം ഇല്ല.

എല്ലാ ഫീൽഡിലും വെളുത്ത പെൺകുട്ടികളെ മതി. സിനിമ, ഹോട്ടൽ റിസെപ്ഷനിസ്റ് , സെയിൽസ് ഗേൾസ് , സെക്രട്ടറി, പരസ്യം എന്തിനു കൂടുതൽ പറയുന്നു ബിസിനെസ്സ് വിജയിക്കണമെങ്കിൽ പോലും ഈ കളർ ഒരു ഘടകം ആണ് .പറയുകയാണെങ്കിൽ ഒരുപാടു ഉണ്ട് .ഇതിലെ രസം എന്താണ് എന്ന് വച്ചാൽ ഇതൊക്കെ അനുഭവിക്കേണ്ടത് സ്ത്രീകൾ ആണ്. വളരെ അപൂർവംചിലർ ഇതിനെയൊക്കെ തരണം ചെയ്തു മുന്നോട്ടു വന്നിട്ടുണ്ട്. വിരലിൽ എണ്ണാവുന്നവർ മാത്രം . ആണുങ്ങൾ അനുഭവിക്കുന്ന പ്രശ്നം എന്താണ് എന്ന് വച്ചാൽ, കറുത്തവൻ ആണെങ്കിൽ ഇത്തിരി കുഴപ്പക്കാരനാണ് എന്നൊരു ചിന്തയും സമൂഹത്തിൽ ഉണ്ട്. ഉദാഹരണം: ഒരു മോഷണം നടന്നു. ഒരു വെളുത്തവനെയും കറുത്തവനെയും പിടിച്ചു. പക്ഷെ ആളുകൾ കൂടുതൽ സംശയിക്കുക കറുത്തവനെ ആണ്.വിമാനയാത്രയിൽ കറുത്ത വർഗക്കാരന്റെ അടുത്തിരിക്കാൻ കുട്ടാക്കാത്ത സ്ത്രിയും പീന്നീട് അദ്ദേഹത്തിന്റെ ഇരിപ്പിടം മറ്റിയതും. സാധാരണ എക്ണോമിസീറ്റിൽ നിന്നും ആ മനുഷ്യനു ഫസ്റ്റ് ക്ലാസ് സീറ്റ് നൽകിയ എയർഫോർസിന്റെ കരുണയും ന്യൂസിൽ വായിച്ചിരുന്നു.

നിറ വെറിയുടെ പേരിൽ ഒരു കറുത്ത വർഗ്ഗക്കാരനെ ശ്വാസം മുട്ടിച്ച് കൊന്നപ്പോൾ facebook കണ്ണീരിൽ മുങ്ങുന്നത് കണ്ടു ‘ ഈ ലോകത്ത് 90% ശതമാനം ആളുകളും കറുപ്പെന്ന കളറിനെ വെറുക്കുന്നവരാണ് ‘കറുത്ത കളറിന്റെ പേരിൽ വിങ്ങൽ അനുഭവിക്കാത്ത ഒരാളുപോലും ഇന്ന് ഈ ലോകത്ത് ഉണ്ടാവില്ല.’ ഇന്നും വെളുത്ത പെണ്ണിനെ കെട്ടണം എന്ന് ആഗ്രഹിക്കാത്ത എത്ര പേരുണ്ട് ? ആദ്യം നാം ഓരോരുത്തരും സ്വയം തിരുത്തേണ്ടതുണ്ട് .

Advertisements