പറയാതെ വയ്യ… അല്ലെങ്കിൽ നിങ്ങൾ പറയൂ, ഇവരെ എന്ത് ചെയ്യണം?

144
Ayisha Kuttippuram
പറയാതെ വയ്യ… അല്ലെങ്കിൽ നിങ്ങൾ പറയൂ, ഇവരെ എന്ത് ചെയ്യണം?
⭕️ കരിപ്പൂർ വിമാന അപകടത്തിൽപ്പെട്ട യാത്രക്കാരിൽ 40 പേർക്ക് കോവിഡ് എന്ന് രാവിലെ മുതൽ മാതൃഭൂമി ഫ്ലാഷ് സ്ക്രോൾ
അപകടത്തിൽ മരിച്ച ഒരാൾക്കു പിന്നീട് നടന്ന ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചതിനെയാണ് 40 യാത്രക്കാർക്ക് കോവിഡ് ആയി മാതൃഭൂമി ഫ്ലാഷ് ചെയ്തത്.
⭕️ വിമാനം വീണത് 30 അടി താഴ്ചയിൽ.
ഒരു പഞ്ച് പോര എന്ന് മാതൃഭൂമി പത്രത്തിന് തോന്നി, കിടക്കട്ടെ 120 അടി. (ഫോട്ടോ 1)
⭕️ കഴിഞ്ഞ രാത്രി രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ കണ്ണൻദേവൻ തേയില തോട്ടത്തിലെ തൊഴിലാളികൾ ഉറങ്ങി ക്കിടന്ന 20 ഓളം ലയങ്ങൾ മലയിടിച്ചിലിൽ അകപ്പെട്ട സങ്കടവാർത്തയുടെ ആദ്യസൂചനകൾ നൽകുകയായിരുന്നു ചാനലുകൾ.
പക്ഷേ മനോരമ ചാനലിൽ ആ സമയം വാർത്തകൾ അവതരിപ്പിക്കുക ആയിരുന്ന നിഷ പുരുഷോത്തമൻ എന്ന നിഷ വൈറസ് ചടുലമായി പറഞ്ഞത് ഇങ്ങനെ, “നാല് വരികളിലായി 80 ൽ പരം ലയങ്ങൾ പൂർണ്ണമായും മണ്ണിനടിയിലായിൽ ആയിരിക്കുന്നു”.
നാലുവരികളിലായി 20 ലയങ്ങളെ നിഷ ആവേശത്തിമിർപ്പിൽ നാലിരട്ടിയായി പൊലിപ്പിച്ചു കളഞ്ഞു!!! ഒരു തവണയാണ് നിഷ വൈറസ് അത് പറഞ്ഞതെങ്കിൽ അതിനെ ഒരു നാക്കുപിഴയായി കണക്കാക്കാമായിരുന്നു. പക്ഷേ, ആ ബുള്ളറ്റിൻ അവസാനിക്കും വരെ നിഷ വൈറസ് അത് തന്നെ ആവർത്തിച്ചു കൊണ്ടേയിരുന്നു!!!
⭕️ ഇത് 4 വയസ്കാരി അയനാ മോൾ . (ഫോട്ടോ 2). രവിശങ്കർ, താരാശങ്കർ എന്നിവരുടെ ഓമനമകൾ.
കരിപ്പൂർ അപകടത്തെ തുടർന്ന് അയനയുടെ അച്ഛനേയുമമ്മയെയും നാട്ടുകാർ മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചു. ഏതോ ഒരു മനുഷ്യസ്നേഹി പക്ഷേ അയനയെ ചേർത്ത് പിടിച്ചു കുതിച്ചത് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക്.
ആരെന്നറിയാതിരുന്നിട്ടും അയന മോൾക്ക് തുണയായത് ബേബി മെമ്മോറിയൽ ആശുപത്രിയിലെ മാലാഖമാർ. ബന്ധുക്കൾ ഇതൊക്കെയറിയുമ്പോഴേക്ക് രാത്രി 12 മണി.
ജീവൻ കൈയിലെടുത്ത് മുന്നിലെത്താൻ മനുഷ്യർ കുതിക്കേ, മരണമെഴുതി പിടിപ്പിച്ച് കഴുകൻ കണ്ണുകളുമായി മനോരമ.
ഈ നാല് വയസ്സുകാരി പൊന്നോമന മോൾ അയനയെ അവർ കൊന്നു!!!(ഫോട്ടോ 3). ഇന്ന് രാവിലെ വരെ അതേ വാർത്ത തന്നെ സ്ക്രോളി.
💥 ഇതൊക്കെ ആണ് ഇപ്പോഴത്തെ മാധ്യമപ്രവർത്തനം.
ഈ പാപമൊക്കെ ഇവർ എവിടെ കൊണ്ട് കഴുകി കളയും?
ജനങ്ങൾ മാധ്യമ പ്രവർത്തകരെ തെരുവിൽ കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല.
മാധ്യമ പ്രവർത്തകരോടാണ്, വക്കീലന്മാരുടെ കയ്യിൽ നിന്നും കിട്ടിയത് അവസാനത്തേത് ആണെന്ന് തെറ്റിധരിക്കരുത്. പൊതു ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്.