ഇന്ത്യക്കാരുടെ ‘ആദ്യരാത്രി’കൾ

0
203

Ayisha Kuttippuram

ഇന്ത്യക്കാരുടെ ‘ആദ്യ രാത്രി’കൾ

വിവാഹത്തിന് മുമ്പ് എല്ലാവരും തങ്ങളുടെ ആദ്യരാത്രിയെക്കുറിച്ച് സങ്കല്പിക്കാറുണ്ടാവും. ഉയര്‍ന്ന പ്രതീക്ഷകളും, ജിജ്ഞാസയും, അല്പം ഭീതിയും നിറഞ്ഞതായിരിക്കും ആദ്യരാത്രി. ഇവയ്ക്കെല്ലാമൊടുവില്‍ ആക്ഷന്‍ നിറഞ്ഞ ഒരു രാത്രിയാവുമോ ഇത്? സംഗതി നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യാം.

മിക്ക ഇന്ത്യക്കാരും തങ്ങളുടെ ആദ്യരാത്രിയില്‍ ചടുലമായ സെക്സ് സ്വപ്നം കാണുന്നവരാണ്. എന്നാൽ അപൂര്‍വ്വമായി മാത്രമേ ഇത് സംഭവിക്കാറുള്ളൂ എന്ന് മാത്രം. ആദ്യ രാത്രിയെക്കുറിച്ചുള്ള മിഥ്യാസങ്കല്പങ്ങള്‍ ആദ്യരാത്രി ജീവിതത്തിലുണ്ടായിട്ടില്ലാത്തവര്‍ അത് സംബന്ധിച്ച് ആശ്ചര്യപ്പെടുന്നുണ്ടാവും. എന്നാല്‍ ആദ്യരാത്രിയില്‍ ഇന്ത്യന്‍ ദമ്പതികള്‍ സാധാരണ ചെയ്യാറുള്ള ചില കാര്യങ്ങള്‍ അറിയുന്നത് രസകരമായിരിക്കും.

ഉറക്കം ചടങ്ങുകളുടെയും ആചാരങ്ങളുടെയും ദീര്‍ഘമായതും ക്ഷീണിപ്പിക്കുന്നതുമായ അവസരമാണ് ഇന്ത്യന്‍ വിവാഹങ്ങള്‍. ഇവയെല്ലാം നവവധുവരന്മാരെ ബാധിച്ചിട്ടുമുണ്ടായിരിക്കും. അതിനാല്‍ തന്നെ ബെഡ്റൂമില്‍ എത്തുമ്പോള്‍ തന്നെ കഴിവതും പെട്ടന്ന് ഉറങ്ങാനാണ് അവരാഗ്രഹിക്കുക.വിവാഹവേഷങ്ങളും ആഭരണങ്ങളും നീക്കം ചെയ്യല്‍ – കനത്ത വിവാഹ ആടയാഭരണങ്ങള്‍ നീക്കം ചെയ്യുകയാവും മുറിയിലെത്തിയാല്‍ ആദ്യം ചെയ്യുക. വധുവിന് തന്‍റെ തലയിലെ അനേകം പിന്നുകളും വസ്ത്രവും സ്വയം അഴിക്കാന്‍ പോലുമാകില്ല. ഈ കുഴപ്പം പിടിച്ച കാര്യങ്ങളെല്ലാം നീക്കാന്‍ സഹായിക്കലാവും വരന്‍റെ ജോലി. അതിനിടയില്‍ വികാരാവേശത്തിനൊന്നും ഇടമുണ്ടാവില്ല.

തമാശകള്‍ വീട്ടിലായാലും ഹണിമൂണ്‍ സ്ഥലത്തായാലും കസിന്‍മാരുടെയും, സുഹൃത്തുക്കളുടെയുമൊക്കെ തമാശകള്‍ ആദ്യ രാത്രിയെ മിക്കപ്പോഴും നശിപ്പിക്കും. ഫോണ്‍ കോളുകള്‍, അലാം ക്ലോക്കുകള്‍, വാതിലിലെ മുട്ട് എന്നിങ്ങനെ പലതും നേരിടേണ്ടി വരും. അത്തരം തമാശകളെ നേരിടുകയാവും പല നവദമ്പതികള്‍ക്കും ആദ്യരാത്രിയിലുള്ള ജോലി. ഹൃദയം പങ്കുവെയ്ക്കല്‍ വിവാഹദിനം അടുക്കുന്നതോടെ തിരക്കുകള്‍ മൂലം വരനും വധുവിനും തുറന്ന് സംസാരിക്കാന്‍ മതിയായ സമയം ലഭിച്ചെന്ന് വരില്ല. അതിന് അവസരം ലഭിക്കുന്നത് ആദ്യ രാത്രിയിലാവും. വിശ്വസിച്ചാലും ഇല്ലെങ്കിലും പലരും ആദ്യരാത്രിയില്‍ ചെയ്യുന്നത് ഇത്തരം കൊച്ചുവര്‍ത്തമാനം പറയല്‍ മാത്രമായിരിക്കും.

ഉന്മേഷം നല്കുന്ന കുളി വിവാഹരാത്രിയില്‍ മിക്ക വധുവരന്മാരും ചെയ്യുന്നതാവും ഒരുമിച്ചോ തനിച്ചോ ഏറെ സമയം എടുത്തുള്ള കുളി. തങ്ങളുടെ ക്ഷീണം മാറ്റാന്‍ മാത്രമല്ല അടുത്ത് ഇടപഴകാനുള്ള അവസരവും ഇത് നല്കും.
വധുവിന്‍റെ വസ്ത്രങ്ങള്‍ പുറത്തെടുക്കല്‍ ആശ്ചര്യകരമായി തോന്നാമങ്കിലും ഇത് സത്യമാണ്. നിരവധി വധുക്കള്‍ ആദ്യരാത്രിയില്‍ തന്നെയാവും തങ്ങളുടെ കൂടെ കൊണ്ടുവന്നിരിക്കുന്ന വസ്ത്രങ്ങള്‍ ഭര്‍ത്താവിനെ കാണിക്കാനായി പുറത്തെടുക്കുന്നത്.
ഹണിമൂണിന് ബാഗൊരുക്കല്‍ അടുത്ത ദിവസം ഹണിമൂണ്‍ ട്രിപ്പിന് പോവുകയാണെങ്കില്‍ ആദ്യരാത്രിയില്‍ നവ വധൂവരന്മാരുടെ ജോലി യാത്രയ്ക്കുള്ള ബാഗൊരുക്കലാവും.

വിവാഹസമ്മാനങ്ങള്‍ തുറക്കല്‍ പലരും ആദ്യരാത്രിയില്‍ ചെയ്യുന്ന കാര്യമാവും ഇത്. തുടക്കത്തില്‍ ആവേശം തോന്നാമെങ്കിലും വധൂവരന്മാര്‍ വീട്ടുപകരണങ്ങള്‍, പാത്രങ്ങള്‍, വിളക്കുകള്‍ പോലുള്ള സമ്മാനങ്ങളുടെ പൊതികള്‍ തുറക്കാന്‍ തുടങ്ങുന്നതോടെ ഇത് ഇല്ലാതാവും.വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ച വിവാഹദിനത്തിലെ തങ്ങളുടെ അനുഭവങ്ങളെക്കുറിച്ചുള്ള സംസാരം ആദ്യരാത്രിയിലുണ്ടാവാം. ആദ്യരാത്രിയില്‍ അടുത്ത് ഇടപഴകുന്നതിന് പകരം അന്നത്തെ അനുഭവങ്ങളെ ഓര്‍ത്തെടുത്ത് ചര്‍ച്ച ചെയ്യുകയാവും അവര്‍ ചെയ്യുക.സെക്സിനെക്കുറിച്ച് പ്രത്യാശ പുലര്‍ത്തുക ചില ദൗര്‍ഭാഗ്യവാന്മാര്‍ പല കാരണങ്ങള്‍ കൊണ്ട് ആദ്യരാത്രിയില്‍ സെക്സ് സാധ്യമാകാതെ, പിറ്റേന്ന് രാവിലെ അത് സാധിക്കും എന്ന പ്രത്യാശയില്‍ ഉറക്കമാകും.