ആഫ്രിക്കയെ പച്ച കുപ്പായം അണിയിച്ച ധീരവനിതയാണ്‌ വാംഗാരി മാതായ്

43
Ayisha Kuttippuram
പ്രകൃതിയുടെ കാവൽ മാലാഖ, വാംഗാരി മാതായ്
(1940 – 2011)
കറുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്ന ആഫ്രിക്കയെ പച്ച കുപ്പായം അണിയിച്ച ധീരവനിതയാണ്‌ വാംഗാരി മാതായ്. നൊബൽ സമ്മാനം നേടുന്ന ആദ്യ ആഫ്രിക്കൻ വനിത, പരിസ്ഥിതി പ്രവർത്തക, ഡോക്ടറേറ്റ് നേടിയ ആദ്യ ആഫ്രിക്കക്കാരി, ആഫ്രിക്കൻ പാർലമെന്റംഗം അങ്ങനെ നിരവധി വിശേഷണങ്ങൾക്ക് ഉടമയുമാണ്.
Every Tree has a Personality: Reflections on the Radical Environmentalist, Wangari Maathai – Lucy Writers Platformകെനിയയിൽ ജനനം. ആഫ്രിക്കയിലെ ഏറ്റവും സമർത്ഥരായ 300 കുട്ടികൾക്ക് അമേരിക്കയിൽ പഠിക്കാൻ അവസരം ലഭിച്ചപ്പോൾ അവരിലൊരാൾ വംഗാരി മാതായ് ആയിരുന്നു. അവിടെ സെന്റ് സ്കൊളസ്റ്റിക് കോളേജിൽനിന്നും ജീവശാസ്ത്രത്തിൽ ബിരുദവും പിറ്റ്സ്ബർഗ് യൂണിവേഴ്സിറ്റിയിൽനിന്നും ബിരുദാനന്തരബിരുദവും നേടി. അവിടെ പഠിക്കുമ്പോഴാണ് നഗരത്തെ വായു മലിനീകരണത്തിൽനിന്നും മുക്തമാക്കാനുള്ള പരിസ്ഥിതി പ്രവർത്തനങ്ങളിൽ ആകൃഷ്ടയായത്.
Wangari Maathai, Peace Prize Laureate, Dies at 71 - The New York Timesപഠനം പൂർത്തിയാക്കി കെനിയയിലെ നെയ്റോബിയിൽ തിരിച്ചെത്തി അവിടെ വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ ഗവേഷണം ആരംഭിച്ചെങ്കിലും സ്ത്രീ എന്ന നിലയിലും കറുത്ത വർഗക്കാരി എന്ന നിലയിലും വലിയ വിവേചനം അവർക്ക് നേരിടേണ്ടതായി വന്നു. 1973-ൽ കെനിയയിലെ റെഡ്ക്രോസ് സൊസൈറ്റി ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. 1977-ൽ തന്റെനാട്ടിലെ സ്‌ത്രീകളുടെ ദയനീയസ്ഥിതി മാറ്റിയെടുക്കുന്നതിനും സാമ്പത്തിക സുരക്ഷയ്ക്കുമായി ഗ്രീൻ ബെൽറ്റ് മൂവ്‌മെന്റ് എന്ന പദ്ധതിക്ക് അവർ രൂപം കൊടുക്കുകയും കെനിയൻ സ്ത്രീകളെ അതിൽ അണിചേർക്കുകയും ചെയ്തു. പദ്ധതി പ്രകാരം പോളിത്തീൻ കൂടുകളിൽ വിത്തുകൾ പാകി മുളപ്പിച്ച്‌ നാട്ടിലാകെ വിൽപ്പന നടത്തുകയും ആ തൈകൾ വളർന്ന്‌ നാടാകെ പുതിയൊരു വനസംസ്‌കാരം തീർക്കുകയും ചെയ്തു.

പുതിയ വൃക്ഷങ്ങള നട്ടുപിടിപ്പിക്കുന്നത് വഴി വന നശീകരണം ഇല്ലാതാക്കാനും, പാചകത്തിനാവിശ്യമായ വിറകും ഫലങ്ങളും ഉൽപാദിപ്പിക്കാനും, ആളുകളുടെ വിശപ്പകറ്റാനും വംഗാരി മാതായിക്ക് കഴിഞ്ഞു. പദ്ധതി വഴി നാടിനു പച്ചപ്പേകുക മാത്രമല്ല തന്റെ നാട്ടിലെ നിരാലംബരായ സ്ത്രീകളുടെ അരണ്ട ജീവിതത്തിലും അവർ പച്ചപ്പ്‌ നൽകി, സ്ത്രീ ശാക്തീകരണത്തിന്റെ വിത്തുകൾ പാകി.

യുഎൻഇപിയിലും നാഷണൽ കൗൺസിൽ ഓഫ് വുമെൻ ഇൻ കെനിയ എന്ന സംഘടനയിലും വാംഗാരി സജീവമായിരുന്നു.2004-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.