India
ഇന്നും ഈ രാജ്യത്ത് നിലനിൽക്കുന്ന യഥാർത്ഥ ഭൂമിപൂജ ഇതാണ്
ഭൂമിപാതാളത്തോളം ക്ഷമയോടെ തല താഴ്ന്നുപോകുന്ന നിസഹായ മനുഷ്യ ജന്മങ്ങളുടെ തൊഴു കയ്യോടെയുള്ള ഭൂമിപൂജ !കുഴിച്ചെടുത്ത മുപ്പതു കിലോ വെള്ളി വീണ്ടും കുഴിച്ചുമൂടുന്നത് സ്വപ്നത്തിൽ പോലും കഴിയാത്തവർ
155 total views

ഇന്നും ഈ രാജ്യത്ത് നിലനിൽക്കുന്ന യഥാർത്ഥ ഭൂമിപൂജ ഇതാണ്
ഭൂമിപാതാളത്തോളം ക്ഷമയോടെ തല താഴ്ന്നുപോകുന്ന നിസഹായ മനുഷ്യ ജന്മങ്ങളുടെ തൊഴു കയ്യോടെയുള്ള ഭൂമിപൂജ !കുഴിച്ചെടുത്ത മുപ്പതു കിലോ വെള്ളി വീണ്ടും കുഴിച്ചുമൂടുന്നത് സ്വപ്നത്തിൽ പോലും കഴിയാത്തവർ, പട്ടിണിയിൽ കരഞ്ഞുതളർന്നു തറപറ്റി മയങ്ങുന്ന കുഞ്ഞുകുടുംബങ്ങളെ ഊട്ടാൻ മുപ്പതു വെള്ളിക്കാശിനു വേണ്ടി കാലങ്ങളോളം അടിമപ്പണി എടുക്കേണ്ടി വരുന്നവരുടെ ഭൂമിനാട് !അതെ .. ഇന്നും പലായനം ചെയ്തും അടിമപ്പണിയെടുത്തും പീഡനങ്ങൾ ഏറ്റുവാങ്ങിയും നെഞ്ചുരുകുന്ന വേദന കരഞ്ഞു തീർത്തും തീർന്നു പോകുന്ന ജീവിതങ്ങൾ.
നോക്കൂ.. ഈ കാണുന്നത് നിരന്തരം മനുഷ്യഹൃദയങ്ങളെ വേട്ടയാടുന്ന, ഭൂമിയോളം അഹംബോധം താഴ്ത്തുന്ന ഒരു കാഴ്ച്ചയാണ്! സാഷ്ടാംഗം മണ്ണിലേക്ക് വീണ് കേഴുന്ന ഒരു മനുഷ്യ ജീവിതം.നമ്മുടെ അയലത്താണ്. അറുപത് വയസുള്ള കാശിയെന്ന മനുഷ്യൻ. നിത്യയാതനകൾക്കൊടുവിൽ ഒരുപക്ഷെ സ്വന്തം പേരുപോലും അദ്ദേഹം മറന്നിട്ടുണ്ടാകാം! മനുഷ്യമനസാക്ഷി വറ്റാത്ത മനുഷ്യരുടെ ശ്രമഫലമായി, വിവരം അറിഞ്ഞെത്തിയ കാഞ്ചീപുരം തഹസീൽദാറിനു മുന്നിൽ അവസാന പ്രതീക്ഷയായി വീണു കേഴുന്നത് കാശി മാത്രമല്ല, വർഷങ്ങളുടെ കൊടിയ പീഡനം സഹിക്കുന്ന 27 ഓളം തൊഴിലാളികൾ കൂടെയാണ്! ഇന്നും ഭൂമിയോളം താണുകേണു ജീവിക്കുന്ന നിസാരരും നിസഹായരുമായ ജനതയല്ലേ ഈ ഗാന്ധിരാമരാജ്യ ഭൂരിപക്ഷം!!
156 total views, 1 views today