ചുവർ പാമ്പ് എന്ന് കരുതി ശംഖുവരയനെ തലോടി കാലപുരിയിലേക്ക് സീറ്റ് ബുക്ക് ചെയ്യുന്നവരുണ്ട്

154
Ayisha Kuttippuram
തല്ല് കൊള്ളുന്ന അപരൻമാർ !
ചുവർ പാമ്പ് കേരളത്തില് സര്വ്വസാധാരണമായി കാണുന്ന ഒട്ടും വിഷം ഇല്ലാത്ത ഒരു ഇനം പാമ്പാണ്. ഉഗ്രവിഷമുള്ള ശംഖുവരയനുമായി സാമ്യമുള്ളത് കൊണ്ട് ഇതിനെ കണ്ട ഉടനെ കൊന്നു കളയാറുണ്ട്. ഇംഗ്ലീഷിൽ Common Wolf Snake എന്ന് പേരുള്ള ഇവയുടെ ശാസ്ത്രീയ നാമം Lycodon aulicus എന്നാണ്. Wolf Snake - Description, Habitat, Image, Diet, and Interesting Factsപല്ലികളേയും മറ്റും ഭക്ഷിക്കാൻ വീടിന്റെ ചുവരിലും മറ്റും കേറുന്നത് കൊണ്ടാണ് ചുവർ പാമ്പ് എന്ന് ഇതിനെ വിളിക്കുന്നത്. ചെന്നായയുടെ പോലെ കൂർത്ത പല്ലുകളുള്ളത് കൊണ്ട് ചെന്നായ്ത്തലയൻ എന്നും അറിയപ്പെടുന്നു.
ഇര തേടി വീടിനുളളിൽ വരെ കയറുന്ന ഇവയെ ശംഖുവരയനാണെന്ന് കരുതി ഉടനെ അടിച്ചു കൊല്ലുകയാണ് പതിവ്. അതുപോലെ തന്നെ തിരിച്ചും; ചുവർ പാമ്പ് എന്ന് കരുതി ശംഖുവരയനെ തലോടി കാലപുരിയിലേക്ക് സീറ്റ് ബുക്ക് ചെയ്യുന്നവരുമുണ്ട്. ചുവർ പാമ്പിന്റെ മറ്റു പ്രാദേശിക നാമങ്ങൾ: വെള്ളിവരയൻ, ഓട്ട് പാമ്പ്, ചുരുട്ട.
Common krait - Wikipediaകേരളത്തിലെ പാമ്പുകളിൽ ഏറ്റവും വീര്യം കൂടിയ വിഷമുള്ള ഇനമാണ് ശംഖുവരയൻ. മോതിരങ്ങള് ഇട്ടത് പോലെ വളയങ്ങള് ഉള്ള ഇവയെ മോതിരവളയൻ എന്നും വിളിക്കാറുണ്ട്.ന്യൂറോടോക്സിന് വിഷമാണ് ഇവയ്ക്കുള്ളത്. നാഡികളെ ബാധിക്കുന്നു. ഉടനെ ചികിത്സ ലഭിച്ചില്ലെങ്കില് മരണം സംഭവിക്കാം. കടിയേറ്റാൽ ഉടനെ പ്രതിവിഷം ഉള്ള ആശുപത്രിയിൽ എത്തിക്കുക. ഇംഗ്ലീഷില് Indian Common Krait എന്നാണ് പേര്. ശാസ്ത്രീയ നാമം Bungarus caeruleus. മറ്റു പേരുകൾ: വളവളപ്പൻ, വെള്ളിക്കെട്ടൻ.
എങ്ങനെ വേർത്തിരിച്ചറിയാം:
ശംഖുവരയന്റെ വരകൾ കഴുത്തിൽ നിന്നും കുറച്ചു കൂടി ഇറങ്ങിയിട്ടാണ് ആരംഭിക്കുന്നത്. ചിലതിന് വാലറ്റം വരേയും വരകൾ കാണാറുണ്ട്. ചുവർ പാമ്പിന് തലയിൽ നിന്ന് തന്നെ തുടങ്ങാം.
🔹ശംഖുവരയന് ആറടി വരെ നീളമുണ്ടാവാം, എന്നാൽ ചുവർ പാമ്പ് രണ്ടര അടിയെ ഉണ്ടാവുകയുള്ളു.
🔹ശംഖുവരയന്റെ മുതുകിലുള്ള ആറുഭുജ ശല്ക്കങ്ങൾ കുറച്ചു കൂടി വലുപ്പമുള്ളതാണ്. ചുവർ പാമ്പിന് ആറു ഭുജ ശല്ക്കങ്ങൾ ഇല്ല.
🔹വെള്ളിക്കെട്ടന്റേത് ഏകദേശം കഴുത്തിന്റെ തന്നെ വലുപ്പത്തിലുള ഉരുണ്ട തലയാണ് (cylindrical). ചുവർ പാമ്പിന്റേത് ത്രികോണാകൃതിയിലുള്ളതാണ്.വളരെ സാവധാനത്തിൽ സഞ്ചരിക്കുന്ന, വായയിൽ കൈയ്യിട്ടാൽ പോലും കടിക്കാൻ മടി കാണിക്കുന്ന വിഷമില്ലാത്ത പാമ്പാണ് പാവം മണ്ണൂലി. ഗതികെട്ടാലേ കടിക്കൂ. ഇംഗ്ലീഷിൽ Sand boa എന്നറിയപ്പെടുന്ന ഇവ മണ്ണിനടിയിൽ കൂടുതൽ സമയം വസിക്കുന്നു. Expert Care For The Kenyan Sand Boa - Reptiles Magazineകാഴ്ചയിൽ അണലികളോടുള്ള സാദൃശ്യമാണ് ഇവയെ കുഴപ്പത്തിൽ ചാടിക്കുന്നത്. കേരളത്തിൽ സാധാരണ മണ്ണൂലി, ചുവന്ന മണ്ണൂലി എന്നിങ്ങനെ രണ്ടിനം കാണപ്പെടുന്നു. വേറെ തരത്തിലുള്ളവയേയും കണ്ടെത്തുന്നുണ്ട്. മറ്റു പ്രാദേശിക നാമങ്ങൾ: പൂഴിപ്പുളയൻ, പൂഴിനക്കി
Eastern Russell's Viper – Reptiles and Amphibians of Thailandവലിയ വിഷപ്പല്ലുകളുള്ള പാമ്പാണ് അണലി (Russell’s Viper). കടിയേറ്റാൽ വിഷം രക്തധമനികളേയും കിഡ്നികളേയും സാരമായി ബാധിക്കും. രോമകൂപത്തിലൂടേയും മൂത്രത്തിലൂടെയും രക്തം വന്നേക്കാം. അണലിയുടെ മറ്റു പ്രാദേശിക നാമങ്ങൾ: ചേനത്തണ്ടൻ, വട്ടക്കൂറ, മഞ്ചെട്ടി, കണ്ണാടിവിരിയൻ, പച്ചാനി, മണ്ഡലി.
അണലിയും മണ്ണൂലിയും രണ്ടാളും ഒവൊവിവിപാറസ് (ovoviviparous) ആണ്. അതായത് മുട്ടയിടാതെ ശരീരത്തിൽ തന്നെ കൊണ്ട് നടന്നു പ്രസവിക്കുന്നു.
എങ്ങനെ തിരിച്ചറിയാം:
🔹അണലിയുടെ വാല് കൂർത്ത് മെലിഞ്ഞിരിക്കും. എന്നാൽ മണ്ണൂലിയുടെ വാല് ഏകദേശം അതിന്റെ തലയുടെ അത്ര തന്നെ വണ്ണമുണ്ടാകും.
🔹അണലിയുടെ ശരീരത്തിലുള്ള ചങ്ങല അടയാളങ്ങൾ ചേനയുടെ തണ്ടിലുള്ളത് പോലത്തെ പാറ്റേൺ ആണ്.
മണ്ണൂലിയുടേതാകട്ടെ കുറച്ചൊക്കെ പെരുമ്പാമ്പിന്റേതു പോലെയാണ്.
🔹അണലിയുടെ തല ത്രികോണാകൃതിയിലാണ്. മണ്ണൂലിയുടേതിന് കുറച്ചു കൂടി ഉരുളിച്ച കാണും.
🔹അണലി പ്രകോപിതനായിൽ നല്ല ഉച്ചത്തിൽ ചീറ്റുന്ന സ്വഭാവക്കാരനാണ്. മണ്ണൂലിയാവട്ടെ ശാന്തനും.
🔹അണലിയുടെ കണ്ണുകൾ താരതമ്യേന വലുതാണ്. ശരീരവും മണ്ണൂലിയേക്കാൾ നീളം കൂടിയതാണ്. മണ്ണൂലികൾ കൂടി വന്നാൽ മൂന്നര അടി വരെ നീളം വയ്ക്കും. ചില സാഹചര്യങ്ങളിൽ സാധാരണക്കാരന് മുകളിൽ പറഞ്ഞിട്ടുള്ള പാമ്പുകളെ വേർതിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഉറപ്പില്ലെങ്കിൽ പാമ്പ് വിദഗ്ധരുമായി ബന്ധപ്പെടുന്നതാണ് ഉചിതം.