ഉമ്മച്ചിക്കുട്ടി ‘ആയിഷ’യായി മഞ്ജു വാര്യർ; മഞ്ജുവിന്റെ ആദ്യ ദ്വിഭാഷാ ചിത്രം
തന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നടി മഞ്ജു വാര്യർ. ആയിഷ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് നടി പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയിലെ
99 total views

തന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നടി മഞ്ജു വാര്യർ. ആയിഷ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് നടി പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയിലെ ആദ്യത്തെ മലയാള-അറബിക് ചിത്രം എന്ന പ്രത്യേകതയോടെയാണ് സിനിമ പുറത്തെത്തുന്നത്. നവാഗതനായ ആമിർ പള്ളിക്കൽ ആണ് ആയിഷ സംവിധാനം ചെയ്യുന്നത്.
ഒരു സിനിമ സംഭവിക്കാൻ എത്ര കാത്തിരിക്കേണ്ടി വരുമെന്നും എത്ര തവണ ദാ അത് സംഭവിക്കാൻ പോവുന്നു എന്ന് തോന്നിപ്പിച്ചയിടത്ത് നിന്ന് തുടങ്ങിയടുത്ത് തന്നെ വന്നു നിൽക്കേണ്ടി വരുമെന്നുമറിയാമോ?
അതിലൊന്നും തളർന്നു പോവാതെ,ഒന്നു തളർന്നു പോയാലും നേടിയെടുക്കുമെന്ന വാശിയോടെ, ആ സ്വപ്നത്തിലേക്ക് ചീറിയടുക്കുന്ന മനുഷ്യരുണ്ട്.അങ്ങനെ പൊരുതിയും വീണും എണീറ്റുമൊക്കെ കണ്ണ് തുറന്നു വെച്ച് തന്നെ കണ്ടൊരു സ്വപ്നത്തിന്റെ ആദ്യ പടി ചവിട്ടുകയാണ് Aamir Pallikal ❤️
Manju Warrier പ്രധാന വേഷത്തിലെത്തുന്ന, സംവിധായകൻ കൂടിയായ Zakariya K നിർമ്മിക്കുകയും ആഷിഫ് കക്കോടി രചന നിർവഹിക്കുകയും ചെയ്യുന്ന “ആയിഷ” വെള്ളിത്തിരയിലെത്തുമ്പോൾ മലയാള സിനിമ സംവിധായകരുടെ കസേരയിലേക്ക് ആമിർ പള്ളിക്കൽ എന്ന പേര് കൂടി എഴുതി ചേർക്കപെടുകയാണ്.
“നിങ്ങൾക്ക് മുമ്പിൽ ആയിഷയെ അവതരിപ്പിക്കുന്നു. മലയാളം- അറബി ഭാഷയില്‍ ഇറങ്ങുന്ന ആദ്യത്തെ കൊമേഷ്യല്‍ ചിത്രമായിരിക്കും ഇത്. ആമിറിനും സക്കറിയയ്ക്കുമൊപ്പമുള്ള മനോഹരമായ യാത്രയ്ക്കായി കാത്തിരിക്കുന്നു”-(Introducing you to AYISHA!!! Probably the first ever commercial film in Malayalam and Arabic languages! Looking forward to having this exciting journey with Amir, Zakariya and the entire supercool team! Stay tuned for more updates!) ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് മഞ്ജു കുറിച്ചു.
മലയാളത്തിന്റെ സ്വന്തം മഞ്ജജുവിന്റെ 43ാം ജന്മദിനം ഇന്നലെ ആയിരുന്നു (സെപ്തംബർ 10 2021 ) താരത്തിന് സഹതാരങ്ങളും സോഷ്യല്‍മീഡിയയും ആശംസകള്‍ നേർന്നിരുന്നു
2022 ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്തോ-അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന, ഈ കുടുംബ ചിത്രം പൂർണമായും ഗൾഫിലാണ് ചിത്രീകരിക്കുന്നത്. മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലിഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സംഗീതം എം. ജയചന്ദ്രൻ, സഹ നിർമാണം-ഷംസുദ്ധീൻ എം.ടി., ഹാരിസ് ദേശം, പി.ബി അനീഷ്, സക്കറിയ വാവാട്. ഛായാഗ്രഹണം വിഷ്ണു ശർമ നിർവഹിക്കുന്നു. എഡിറ്റർ-അപ്പു എൻ. ഭട്ടതിരി, ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
100 total views, 1 views today
